അസാധ്യമായ കാര്യങ്ങൾ ചെയ്യുന്ന ചിലയാളുകൾ.

കഠിന പരിശ്രമമാണ് നമ്മുടെയൊക്കെ ജീവിതത്തിലെ വിജയത്തെ തീരുമാനിക്കുന്നത്. പരിശ്രമിക്കുന്നവന് വിജയമുണ്ടാകും എന്ന് പല ആളുകളും നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ട്. അത് വളരെ ശെരിയാണ്. അസാധ്യമായ ഒരു കാര്യവും നമ്മുടെ ഈ ലോകത്തില്ല എന്നതാണ് സത്യം. നമ്മൾ എത്ര പരാജയപ്പെട്ടാലും നമ്മുടെ ലക്ഷ്യമെന്താണോ അതിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കണം. കാരണം അവന്റെ കൂടെ തീർച്ചയായും ദൈവമുണ്ടാകും. തീർച്ച. നമ്മളിവിടെ പറയാൻ പോകുന്നത് അസാധ്യമായ കാര്യങ്ങൾ ചെയ്ത റെക്കോർഡുകൾ സ്വന്തമാക്കിയ ആളുകളെ കുറിച്ചാണ്.

ചിലയാളുകളുണ്ട്. ആരും ചെയ്യാത്ത അല്ലെങ്കിൽ ആർക്കും ചെയ്യാൻ ധൈര്യം ഇല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഒരു പ്രത്യേക താൽപര്യം കാണിക്കുന്ന ആളുകൾ. അവരുടെ ഓരോ ചുവടുവെപ്പും വ്യത്യസ്ഥമായിരിക്കും.

ബൈക്ക് സർഫിങ്. നമ്മൾ ബൈക്ക് സർഫിങ് പോലെയുള്ള ഒരുപാട് ഗെയിമുകൾ കളിച്ചിട്ടുണ്ടാകും. എന്നാൽ അത്തരമൊരു കാര്യം യഥാർത്ഥ ജീവിതത്തിൽ നടപ്പിലാക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ. അസാദ്യം എന്നായിരിക്കും നിങ്ങളുടെയൊക്കെ മനസ്സിലുണ്ടാകുക. എന്നാൽ തന്റെ ഈവിതത്തിൽ ബൈക്ക് സർഫിങ് നടത്തുന്ന ഒരു വ്യക്തിയുണ്ട്. അതും കടലിനു മുകളിലൂടെ ബൈക്ക് ഓടിക്കുന്ന ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ പേരാണ് റോബി മാഡിസൺ. ഒരുപക്ഷെ ഇദ്ദേഹത്തെ ചുരുക്കം ചിലയാളുകൾക്ക് സുപരിചിതമായിരിക്കും. ഇദ്ദേഹം ചെയ്യുന്ന കാര്യം ഒരിക്കലും കള്ളത്തരമല്ല. നിങ്ങളുടെ കണ്ണുകളെ തീർച്ചയായും നിങ്ങൾക്ക് വിശ്വസിക്കാം. കാരണം ഇത് ഇദ്ദേഹം വർഷങ്ങൾ കൊണ്ട് നടത്തിയ കഠിനപരിശ്രമത്തിന്റെ ഫലമാണ്. ബൈക്ക് സർഫിങ്ങിന് വരുന്നതിനു മുമ്പ് തന്നെ ഒരുപാട് റെക്കോർഡുകൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 50മീറ്റർ ഉയരമുള്ള ആർക്ക് ട്രെ ട്രയംഫിനു മുകളിലൂടെ ജംപ് ചെയ്തത് അതിലൊന്ന് മാത്രം.

ഇതുപോലെയുള്ള മറ്റു വ്യക്തികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.