നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ചില അപൂർവ്വ ജീവികൾ.

നമ്മുടെ ഈ കുഞ്ഞു ഭൂമി നിരവധി ജീവജാലങ്ങളാൽ സമ്പന്നമാണ്. നമ്മളറിഞ്ഞതും അറിയാത്തതുമായ നിരവധി ജീവികൾ നമുക്ക് ചുറ്റും വസിക്കുന്നുണ്ട്. ഓരോ ജീവിയും അവയുടെ ശരീര ഘടന കൊണ്ട് വ്യത്യാസപെട്ടിരിക്കുന്നു. അത്കൊണ്ട് തന്നെ ഓരോ ജീവിക്കും ഓരോ പ്രത്യേകതയുണ്ട്. അത്തരത്തിൽ ചില ജീവികളുടെ ശരീര ഘടനയിലുള്ള സവിശേഷതകളെ കുറിച്ചാണ് ഈ പോസ്റ്റിൽ പറയാൻ പോകുന്നത്. എന്തൊക്കെയാണ് അത്തരം ജീവികളുടെ പ്രത്യേകത എന്ന് നോക്കാം.

Some rare creatures you have never seen before.
Some rare creatures you have never seen before.

ആന്റ് ഈറ്റേഴ്‌സ് ടങ്. ഇവ ഉറുമ്പു തീനികളാണ്. ഇവയുടെ നാവ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇവയുടെ നാക്ക് വളരെ നീളം കൂടിയതാണ്. മാത്രമല്ല, ഇവയ്ക്ക് അത്യാവശ്യം ദൂരെയുള്ള ഇരയുടെ മണം വരെ പിടിക്കാനുള്ള സവിശേഷമായ പ്രത്യേകതയുണ്ട്. അതിന്റെ മൂക്കും അത്യാവശ്യം നീളമുള്ളതാണ്. 180ഡിഗ്രിവരെ വളക്കാൻ കഴിയുന്ന വളരെ ഫ്ലെക്സിബിൾ ആയിട്ടുള്ള മൂക്കാണ് ഇവയുടേത്. ഇവയുടെ ഈ മൂക്കിന്റെ സവിശേഷമായ പ്രത്യേകത കാരണം അതിന്റെ ഭക്ഷണം എടുക്കാൻ എത്ര പ്രയാസമുള്ള സ്ഥലമാണ് എങ്കിൽ അതിന് ആ ഭക്ഷണം കഴിക്കാൻ സാധിക്കും എന്നതാണ്. നമ്മുടെ നാട്ടിലൊക്കെ ഇവയെ ഈനാംപേച്ചി എന്ന് പറയാറുണ്ട്. എല്ലാ ഉറുമ്പുതീനികൾക്കും ഏകദേശം നാലടി നീളം മാത്രമേ ഉണ്ടാവുകയുള്ളൂ. ഇവയ്ക്ക് വാളും രണ്ടു കാലുകളൂം ഉപയോഗിച്ച് എഴുന്നേറ്റ് നിൽക്കാനാകും. അതുപോലെ തന്നെ ഇവയുടെ മൂക്കിന്റെ ദ്വാരങ്ങൾ ഇഷ്ട്ടാനുസരണം അടക്കാനും തുറക്കാനും സാധിക്കും. ഇവയുടെ പ്രധാന ഭക്ഷണം എന്ന് പറയുന്നത് ഉറുമ്പ്, ചിതൽ, മറ്റു പുഴുക്കൾ എന്നിവയാണ്.

ഇതുപോലെയുള്ള മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.