ഇന്നും പുറംലോകം അറിയാത്ത മംഗോളിയ എന്നാ രാജ്യത്തെ കുറിച്ചുള്ള ചില രഹസ്യങ്ങള്‍.

കിഴക്കേ ഏഷ്യയിൽ ചൈനയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള ഒരു രാജ്യമാണ് മംഗോളിയ. പതിമൂന്നാം നൂറ്റാണ്ടിൽ ഏഷ്യയുടെയും യൂറോപ്പിലെയും സിംഹഭാഗവും അടക്കി ഭരിച്ചിരുന്നത് മംഗോളിയൻ സാമ്രാജ്യത്തിന്റെ കേന്ദ്രത്തിനായിരുന്നു. പിന്നീട് ആ സാമ്രാജ്യത്തിന്റെ കീഴിൽ സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് ഇതൊരു സ്വതന്ത്രരാജ്യമായി മാറുന്നത്. വലിപ്പത്തിന്റെ കാര്യത്തിൽ പതിനെട്ടാമത് നിൽക്കുന്ന രാജ്യമാണ് മംഗോളിയയെങ്കിലും ജനങ്ങളിൽ പകുതിയിലേറെ ആളുകളും മംഗോൾ വംശജർ തന്നെയാണ്.

പൊതുവേ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ഒരു സ്ഥലമാണ് മംഗോളിയയെന്ന് പറയുന്നത്. വർഷത്തിൽ 250 ദിവസവും ഇവിടെ നല്ല വെയില് ലഭിക്കുന്നൊരു പ്രദേശം തന്നെയാണ്. ശിശിരകാലത്താണ് ഇവിടെ അതിശൈത്യം അനുഭവപ്പെടുന്നത്. കഠിനമായ ചൂടും ഇവിടെ അനുഭവപ്പെടുന്നുണ്ട്. ഇവിടെ കുറഞ്ഞ താപനില എന്നത് -30 ഡിഗ്രി സെൽഷ്യസാണ്. കൂടിയ താപനില എന്നത് 38 ഡിഗ്രി സെൽഷ്യസാണ്. ഹിമാലയം മഴനിഴൽ പ്രദേശമായ മംഗോളിയയിൽ മഴയെന്നു പറയുന്നത് വളരെ കുറവാണ്. ഏകദേശം ഇവിടെ കിട്ടുന്ന മഴയുടെ അളവ് വരുന്നത് പോലും 200 മുതൽ 300 മില്ലി മീറ്റർ വരെയാണ്. തെക്ക് 100 മുതൽ 200 മില്ലിമീറ്റർ മഴയാണ് ഒരു വർഷമായി ആകെ കിട്ടുന്നത്.

Mongolia
Mongolia

ലോകരാഷ്ട്രങ്ങളുടെ വലിപ്പത്തിൽ പത്തൊമ്പതാമത്തെ സ്ഥാനമാണ് മംഗോളിയക്ക് ഉള്ളത്. കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ് മംഗോളിയ. മൂന്ന് പ്രമുഖ മലനിരകളാണ് ഇവിടെയുള്ളതെന്നൊരു പ്രത്യേകതയാണ് ഇതിൽ ഏറ്റവും ഉയരം കൂടിയത്. മൂന്ന് മലനിരകളിലായി രണ്ടാമത്തെ വലിയ ശുദ്ധജലതടാകം സ്ഥിതി ചെയ്യുന്നുണ്ട്. മംഗോളിയയുടെ ആകെ വിസ്തൃതിയിൽ 11.2 ശതമാനം മാത്രമേ വനപ്രദേശമുള്ളു. ചെറുതും വലുതുമായ ഏകദേശം 39 നദികൾ ആണുള്ളത്. ഇവയിൽ ഏറ്റവും വലിയ നദിയാണ് ഓർഖോൺ നദിയാണ്. ഭൂപ്രകൃതിയിൽ ഒരുപാട് വ്യത്യസ്തതയുള്ള ഒരു രാജ്യം തന്നെയാണ് മംഗോളിയയെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. പ്രത്യേകമായ ഒരു സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് മംഗോളിയ.

സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ,ആകാശം എന്നിവയെ പ്രതിനിധാനം ചെയ്യുന്നതാണ് ഇവരുടെ ദേശീയപതാക.ഖനനമാണ് ഇവരുടെ പ്രധാന സ്രോതസ്സെന്ന് പറയുന്നത്. മികച്ചൊരു പ്രകൃതി അവകാശപെടാൻ സാധിക്കുന്ന രാജ്യമാണ് മംഗോളിയ. അധ്വാനശീലരായ മനുഷ്യരാണ് മംഗോളിയ ജനതയുടെ പ്രേത്യേകത. ഖനനം വഴി ജിഡിപ്പിയിൽ വർദ്ധനവ് ഉണ്ടാകുന്നത് കാണാൻ കഴിയുന്നു.