വിമാനത്തെക്കുറിച്ച് യാത്രക്കാർക്ക് അറിയാത്ത ചില രഹസ്യങ്ങൾ.

വിമാനങ്ങളെന്നു പറയുന്നത് എന്നും ആളുകൾക്കിടയിൽ കൗതുകമുണർത്തുന്ന ഒന്നുതന്നെയാണ്. ഒരിക്കലെങ്കിലും വിമാനത്തിൽ കയറണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടായിരിക്കില്ല. മനുഷ്യന്റെ പറയണമെന്ന സ്വപ്നത്തിന് ചിറകുകൾ നൽകിയത് വിമാനങ്ങളായിരുന്നുവെന്ന് പറയുന്നതാണ് സത്യം. വിമാനങ്ങളിൽ നമുക്കറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട് അത്തരത്തിലുള്ള ചില രസകരമായ കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്. വിമാനങ്ങളുടെ പുറകിൽ നാശനഷ്ടം സംഭവിച്ച പോലെയുള്ള ചില പാടുകൾ നമ്മൾ കണ്ടിട്ടുണ്ടാകും. എന്താണ് ഈ പാടുകൾ അർത്ഥമാക്കുന്നത്. വിമാനത്തിൽ മിന്നലേറ്റതാണ് ഈ പാടുകളെന്നാണ് കൂടുതൽ ആളുകളും വിശ്വസിക്കുന്നത്. ഈ പാടുകളുടെ അർത്ഥം അതല്ല. വിമാനം പറക്കുന്ന സമയത്ത് പക്ഷികൾ നിങ്ങൾ സമ്മാനിക്കുന്ന നാശനഷ്ടങ്ങളാണ് ഈ പാടുകൾക്ക് പിന്നിലുള്ള കാരണം. ഇത്തരത്തിലുള്ള പാടുകൾ ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് എയർപോർട്ടിൽ പലപ്പോഴും പക്ഷികളെ ഓടിക്കാൻ വേണ്ടി പ്രത്യേക രീതിയിലുള്ള ഒരു യന്ത്രം ക്രമീകരിച്ചിരിക്കുന്നത്. ഈ യന്ത്രത്തിന്റെ പ്രത്യേകമായ ശബ്ദം കാരണമാണ് പക്ഷികൾ പലപ്പോഴും അവിടെ നിന്നും മാറി പോകുന്നത്. വിമാനത്തിൽ പക്ഷികൾ വന്ന് തട്ടുകയാണെങ്കിൽ വിമാനത്തിന് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കാം. ചിലപ്പോൾ അത് വലിയ അപകടങ്ങൾക്ക് പോലും കാരണമായേക്കാം.

Flight
Flight

അതുപോലെ വിമാനത്തിൽ കയറുന്ന ഏതൊരാളുടെയും സംശയത്തിൽ മുൻപിൽ നിൽക്കുന്നു ഒന്നായിരിക്കും വിമാനത്തിന്റെ ഏത് ഭാഗത്ത് ഇരുന്നാലാണ് അപകടരഹിതമായി നമുക്ക് യാത്ര ചെയ്യാൻ സാധിക്കുന്നത് എന്ന്. വിമാനത്തെ സംബന്ധിച്ചിടത്തോളം വിമാനത്തിന്റെ മധ്യഭാഗമാണ് അപകടം കുറയ്ക്കുന്നത് എന്നാണ് പഠനങ്ങൾ കണ്ടു പിടിച്ചിട്ടുള്ളത്. ഇതുവരെ നടന്നിട്ടുള്ള വിമാനപകടങ്ങളുടെ കണക്കു എടുത്തു നോക്കുകയാണെങ്കിലും വിമാനത്തിന്റെ മധ്യഭാഗത്ത് ഇരിക്കുന്നവർക്ക് വലിയതോതിലുള്ള അപകടങ്ങൾ ഉണ്ടായിട്ടില്ലന്ന് തന്നെയാണ് അറിയാൻ സാധിച്ചിരിക്കുന്നത്. അതിനാൽ തന്നെ വിമാനത്തിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കുന്ന ഭാഗമെന്നുപറയുന്നത് വിമാനത്തിന്റെ മധ്യഭാഗം തന്നെയാണ്.

വിമാനത്തിൽ രണ്ട് പൈലറ്റ് ഉണ്ടായിരിക്കും. എന്നാൽ ഈ രണ്ട് പൈലറ്റിന് നൽകുന്നത് രണ്ട് ഭക്ഷണമാണെന്ന് പറഞ്ഞാൽ അധികമാർക്കും അറിയില്ല. വിമാനത്തിൽ സഞ്ചരിക്കുന്ന രണ്ട് പൈലറ്റുമാർക്ക് രണ്ട് തരത്തിലുള്ള ഭക്ഷണം നൽകാറുള്ളതിന്റെ പിന്നിലുള്ള കാരണമെന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഒരു പൈലറ്റ് കൂടിയുണ്ടല്ലോ എന്നതുകൊണ്ടാണ് രണ്ടുപേർക്കും രണ്ട് തരത്തിലുള്ള ഭക്ഷണം നൽകുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.