പരിഹസിച്ച ആളുകളെ മാറ്റി പറയിപ്പിച്ച ചില വിജയ കഥകൾ.

ഞാൻ എന്താകണം എന്ന് തീരുമാനിക്കുന്നത് അയാൾക്കുള്ളിൽ ഒളിഞ്ഞു കിടക്കുന്ന എന്തിനോടോ ഉള്ള അതിയായ ആഗ്രഹമാണ്. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി നാം എന്തെങ്കിലും പഠിക്കാനോ ചെയ്യാനോ പോയാൽ എവിടെയും എത്താനാകില്ല എന്നത് പല ആളുകളുടെയും അനുഭവം കൊണ്ട് തെളിയിച്ചതാണ്. അത്കൊണ്ട് തന്നെ സ്വന്തം താല്പര്യത്തിനെയും ഉള്ളിലുള്ള കഴിവിനെയും സ്വയം തിരിച്ചറിയുക എന്നതാണ് വിജയം. നമുക്കറിയാം നമുക്കിഷ്ട്ടപെട്ട് നമ്മുടെ ആഗ്രഹത്തിനും താൽപര്യത്തിനും അനുസരിച്ചു എന്തെങ്കിലും ചെയ്‌താൽ അതിനെ പരിഹസിക്കപ്പെടാനും തളർത്താനും തള്ളിപ്പറയാനും നമ്മുടെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും അയൽവാസികളും നാട്ടുകാരും എല്ലാരുമുണ്ടാകും. എന്നാൽ നാം നമ്മുടെ മനസ്സിലെ നിശ്ചയ ദാർഢ്യത്തിൽ മാത്രം ഉറച്ചു നിന്ന് മുന്നോട്ടു പോകുക. അത്തരം ആളുകൾക്കേ വിജയമുണ്ടാകും. അങ്ങനെ തന്നെ പരിഹസിച്ചവരെ കൊണ്ട് തന്നെ മാറ്റിപ്പറയിപ്പിച്ച ചിലയാളുകളുടെ വിജയ കഥയെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

പ്ലാസ്റ്റിക് ക്യൂബ് കൊണ്ടൊരു ഡാം. ചിലയാളുകളുണ്ട്, ഇതുവരെ ആരും ചെയ്യാത്ത എന്തെങ്കിലും പുതിയ ആശയങ്ങൾ കൊണ്ട് വരണം, എന്നിട്ട് അതുപോലെ ചെയ്യണം എന്നൊക്കെ ചിന്തിക്കുന്നവർ. ഇങ്ങനെ ആരും ചെയ്യാത്ത വ്യത്യസ്ഥമായ കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെ പരിഹസിക്കാനും തള്ളിപ്പറയാനുമായി നിരവധിയാളുകൾ ഉണ്ടാകും. അത്തരമൊരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. നമ്മുടെ നാട്ടിൽ അടിക്കടിയുണ്ടായ പ്രളയം ചില്ലറ ദുരിതമൊന്നുമല്ല നമുക്ക് സമ്മാനിച്ചത്. സ്ഥിരമായി പ്രളയം ഉണ്ടാകുന്ന സ്ഥലങ്ങളിലെ ആളുകൾക്ക് കയറിക്കിടക്കാൻ ഒരിടവും വീട്ടു സാമഗ്രികളുമൊക്കെ നഷ്ട്ടപ്പെടുന്ന ദുരിതം നിറഞ്ഞ കാഴ്ച്ച നാം കണ്ടതുമാണ്.

പ്രളയത്തെ അതിജീവിക്കുക എന്നത് വളരെ പ്രയാസം നേരിട്ട ഒരു കാര്യം തന്നെയായിരുന്നു. അങ്ങനെ പ്രളയം ഇപ്പോഴും ഉണ്ടാകുന്ന ഒരു സ്ഥലത്തു ജീവിച്ചിരുന്ന റാണ്ടി വർഗ്നർ എന്ന വ്യക്തി തന്റെ മനസ്സിലെ ഉദിച്ച ആശയം വെച്ച് എങ്ങനെയാണ് പ്രളയത്തെ അതിജീവിച്ചത് എന്ന് നോക്കാം. അയാൾ അയാളുടെ വീടിനു ചുറ്റും പ്ലാസ്റ്റിക് ക്യൂബ് കൊണ്ടൊരു ഡാം നിർമ്മിച്ചു. ഇതിന്റെ നിർമ്മാണം നടക്കുന്ന സമയത്ത് ആളുകൾ ഇദ്ദേഹത്തെ പരിഹസിക്കാൻ തുടങ്ങി. എന്നാൽ വിജയം അയാൾക്ക് തന്നെ ആയിരുന്നു.

ഇതിനെ കുറിച്ച് കൂടുതൽ അറിയാനായി താഴെയുള്ള വീഡിയോ കാണുക.