ഒരു ശതമാനം ആളുകൾക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങൾ.

സാധാരണ മനുഷ്യന്മാർക്കിടയിലും ചില അസാധരണമായ മനുഷ്യമാർ ഉണ്ടാകും. അല്ലെ? എന്താണ് എന്ന് മനസ്സിലായില്ല? നമുക്കിടയിൽ ചില അമാനുഷികമായ ചില കഴിവുകൾ ഉള്ള വ്യക്തികൾ ഉണ്ട്. അമാനുഷികം എന്ന് പറയുമ്പോൾ മന്ത്രവും തന്ത്രവും ഒന്നുമല്ല കേട്ടോ. അതായത് സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തമായി അവരുടെ ശരീരം കൊണ്ട് പല സാഹസികതകളും ചെയ്യാൻ കഴിവുള്ള ആളുകൾ. അത്തരത്തിലുള്ള പല ആളുകളും ഇന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് വരെ സ്വന്തമാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള ചില ആളുകളെ കുറിച്ചും അവരുടെ കഴിവുകളെ കുറിച്ചുമാണ് ഇവിടെ പറയാൻ പോകുന്നത്.



Some things only one percent of people can do
Some things only one percent of people can do

ചെവി അനക്കാൻ കഴിയുന്നത് നമ്മളിൽ ഒരു ശതമാനം ആളുകൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഒരു സംഭവമാണ്. എല്ലാവർക്കും അത് ചെയ്യാൻ സാധിക്കില്ല.
ആദ്യത്തെത് എന്ന് പറയുന്നത് ഇടം വലം നോക്കാതെ. ലോകത്തിലെ ആകെ ജനസംഖ്യയുടെ കണക്കെടുത്തു നോക്കിയാൽ അതിൽ പതിനഞ്ചു ശതമാനവും ഇടം കൈ ഉപയോഗിച്ചു അവരുടെ ജോലികൾ ചെയ്യുന്നവരാണത്രെ. നമ്മൾ കേട്ടിട്ടുണ്ട്, ഇടം കയ്യന്മാർ വളരെ ബുദ്ധിവാന്മാർ ആയിരിക്കുമെന്ന്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായി ചില ആളുകളിൽ കാണുന്ന പ്രത്യേകതരം കഴിവിനെയാണ് ആംബിഡെക്സ്റ്റിവിറ്റി എന്ന് പറയുന്നത്. അതായത്, രണ്ടു കയ്യും ഉപയോഗിച്ച് കൊണ്ട് ഒരേ സമയം എല്ലാ പ്രവർത്തികളും കാര്യക്ഷമതയോടെ ചെയ്യാൻ കഴിയുന്ന കഴിവിനെയാണ് ആമ്പിഡെക്സ്റ്റിവിറ്റി എന്ന് പറയുന്നത്. ഇത്തരം ആളുകൾക്ക് രണ്ടു കൈകളും ഉപയോഗിച്ച് ഒരേ വേഗതയിൽ എഴുതാനും വരക്കാനും കഴിയുമത്രേ. എന്നാൽ ഇത് ആകെ ജനസംഖ്യയുടെ ഒരു ശതമാനം ആളുകൾക്ക് മാത്രമേ ചെയ്യാൻ കഴിയുന്നുള്ളൂ എന്നാണ് പഠനങ്ങൾ പറയുന്നത്. ലോകപ്രശസ്ഥ കലാകാരനും ചിത്രകാരനുമായ ലിയനാർഡോ ഡാവിഞ്ചി ഇങ്ങനെ രണ്ടു കൈകളും ഉപയോഗിച്ച് ചിത്രങ്ങൾ വരച്ചിരുന്നു എന്ന് പറയപ്പെടുന്നു. ആധുനിക യുഗത്തിലെ ഇത്തരം കഴിവുള്ള ഒരു വ്യക്തിയാണ് ന്യുയോർക്ക്കാരിയായ ചിത്രകാരി രാജാസെന്നയാണ്. ഇവർ പതിനാറു വയസ്സുമുതൽ ഒരു പരിശീലനം കൂടാതെ രണ്ടു കൈകളും ഉപയോഗിച്ച് ചിത്രങ്ങൾ വരക്കുന്നതുണ്ട്.



ഇതുപോലെ അസാധരണ കഴിവുകൾ ഉള്ള മറ്റു ആളുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.