പ്രതീക്ഷക്ക് വിപരീതമായി സംഭവിച്ച ചില കാര്യങ്ങൾ.

നമ്മുടെയൊക്കെ ജീവിതത്തിൽ പല കാര്യങ്ങളും നമ്മുടെയൊക്കെ പ്രതീക്ഷകൾക്ക് വിപരീതമായി സംഭവിച്ചിട്ടുണ്ടാകാം. ചിലകാര്യങ്ങൾ നമ്മൾ ചെയ്യുമ്പോൾ അത് മുൻകൂട്ടി ഇങ്ങനെ ആയിരിക്കണമെന്ന് തീരുമാനിച്ചു വെച്ചിട്ടുണ്ടാകും. എന്നാൽ അതിന്റെ റിസൾട്ട് വരുമ്പോൾ പ്രതീക്ഷകളെല്ലാം തകർന്നടിയുന്ന അവസ്ഥ ഒരു തവണയെങ്കിലും നമ്മുടയൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകാം. അതായത് നിങ്ങൾ ഒരുപാട് കാലത്തെ പരിശ്രമത്തിനു ശേഷം നിർമ്മിച്ച ഒരു വസ്തു ഒറ്റ നിമിഷം കൊണ്ട് തകർന്നടിയുമ്പോ, അതുമല്ലെങ്കിൽ നമ്മൾ നന്നായി ഒരുങ്ങി എങ്ങോട്ടെങ്കിലും പോകുമ്പോൾ വഴിയിലുള്ള ചളിക്കുഴിയിൽ വീഴുമ്പോൾ തുടങ്ങീ നിരവധി സംഭവങ്ങൾ എന്റെയും നിങ്ങളുടെയുമൊക്കെ ജീവിതത്തിൽ ഉണ്ടായിരിക്കാം. അത്തരം സംഭവങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

Some things that happened contrary to expectation
Some things that happened contrary to expectation

ഒരു പച്ചപ്പുല്ല് വിരിച്ച മൈതാനം. അതിൽ ഒരു നായ ഓടി നടക്കുന്നു. തൊട്ടടുത്ത് തന്നെ രു താൽക്കാലിക സ്വിമ്മിങ് പൂളിൽ കുട്ടികൾ കളിക്കുന്നു. അവരുടെ അമ്മയും പൂളിനരികിലുണ്ട്. പെട്ടെന്ന് ആ താൽക്കാലിക സ്വിമ്മിങ് പൂൾ പൊട്ടി വെള്ളം മുഴുവൻ പുറത്തേക്ക് ഒഴുകി. ആ വെള്ളത്തോടൊപ്പം ആ സ്ത്രീയും ഒഴുകിപ്പോയി. കാണുമ്പോൾ ചിരി തോന്നുന്നുവെങ്കിലും ഒരു കാര്യം നാം ചെയ്യുമ്പോൾ അതിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരിക്കണം.

നമ്മളിൽ ഭൂരിഭാഗം ആളുകളുടെയും കയ്യിൽ സ്മാർട്ട്ഫോണുകൾ ഉണ്ടായിരിക്കും. ഒട്ടുമിക്ക ആളുകളും അതിനു ഒരു ലോക്കും സെറ്റ് ചെയ്തിട്ടുണ്ടാകും. ഒരുകാലം വരെ ഒട്ടുമിക്ക ആളുകളും പാറ്റേൺ ലോക്കാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒട്ടുമിക്ക സ്മാർട്ട് ഫോണുകളിലും ഫെയ്‌സ്ലോക്ക് ഉപയോഗിച്ചുള്ള ബയോമെട്രിക് ഓതെന്റിക് സംവിധാനങ്ങൾ നിലവിൽ വന്നിട്ടുണ്ട്. പക്ഷെ, ഇത് ഒരു പാരയായി മാറിയാലോ. അതായത് ചില സമയങ്ങളിൽ ഫെയ്‌സ്‌ലോക്ക് ആക്റ്റിവ് ആകാതെ പിൻ നമ്പർ തന്നെ അടിക്കാൻ പറയും. പെട്ടത് തന്നെ.

ഇത്തരമൊരു സംഭവം പ്രമുഖ സ്മാർട്ടഫോൺ ബ്രാൻഡായ ആപ്പിളിനും സംഭവിച്ചു. ഇത് നടന്നത് 2017ൽ ആപ്പിൾഎക്സിന്റെ ലോഞ്ചിങ് സെറിമണിയിൽ ആയിരുന്നു. ഇതിലും വലിയ പേരുദോഷം വരാനുണ്ടോ?

ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.