ലോകത്തെ തന്നെ ഞെട്ടിച്ച ചില കാര്യങ്ങൾ.

ഓരോ സെക്കന്റിലും ഓരോ വിചിത്രമായ വിസമയങ്ങൾ നമ്മുടെ ഈ ലോകത്തിന്റെ പല കോണുകളിലായി നടക്കുന്നുണ്ട്. ചിലതാകട്ടെ, നമ്മുടെ കണ്ണുകൾ കൊണ്ട് നേരിട്ട് കണ്ടുകൊണ്ടല്ലാതെ വിശ്വസിക്കാൻ കഴിയാത്ത സംഭവങ്ങളും അവയിലുണ്ട്. കണ്ണുകളുടെ ആകൃതിയിലുള്ള മഴവില്ലുകൾ മുതൽ ആകാശത്തെ വായുവിൽ നിന്നുകൊണ്ട് വരെ റുബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന മനുഷ്യന്മാർ വരെ അതിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ കണ്ണുകളെയും മനസ്സിനെയും ഒരുപോലെ അമ്പരപ്പിക്കുന്ന ചില കാര്യങ്ങൾ പരിചയപ്പെടാം.

Some things that shocked the world itself
Some things that shocked the world itself

അണ്ടർഡ വാട്ടർ പിസ. ഇന്ന് ഒട്ടുമിക്ക ആളുകളും ഏറെ ഇഷ്ട്ടപ്പെടുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് പിസ. പല ആളുകൾക്കും ഇതിനോട് വല്ലാത്ത ഒരു ഇഷ്ട്ടമാണ്. കഴിഞ്ഞ പത്തുവർഷമായി ഈ ഒരു ഭക്ഷണം മലയാളികളുടെ കൂടെ തന്നെയുണ്ട് എന്നതാണ് സത്യം. നമ്മൾ ഒരുപാട് പിസ ഡെലിവറി ജോലിക്കാരെ കണ്ടിട്ടുണ്ടാകും. എന്നാൽ അവരിൽ നിന്നും വ്യത്യസ്ഥമായ ഒരു പിസ ഡെലിവറി ജോലിക്കാരനെ കുറിച്ചാണ് പറയാൻ പോകുന്നത്. അദ്ദേഹത്തിന്റെ പേര് റോബ് ഡോയൽ എന്നാണ്. ഇദ്ദേഹം പിസ ഡെലിവറി ചെയ്യാൻ പോകുന്നത് ബൈക്കിലോ അല്ലെങ്കിൽ സൈക്കിൾ ഓടിച്ചിട്ടോ അല്ല. പകരം സ്വിമ്മിങ് സ്യൂട്ട് ധരിച്ചു കൊണ്ട് സ്‌കൂബാ ഡൈവിങ് ചെയ്തു കൊണ്ടാണ്. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ? എന്താണ് സംഭവം എന്നറിയണ്ടേ? ഇയാൾ പിസ ഡെലിവറി ചെയ്യുന്നത് ദ്വീപിലൊന്നും അല്ല കേട്ടോ. സ്വിമ്മിങ് സ്യൂട്ട് ധരിച്ചു കൊണ്ട് സമുദ്രത്തിലെ ആറു മീറ്റർ താഴ്ച്ചയിലുള്ള ഒരു റെസ്റ്റോറന്റിലേക്കാണ് പിസ ഡെലിവറി ചെയ്യുന്നത്. ശെരിക്കും കൗതുകം തോന്നുന്നില്ലേ?

ഇതുപോലെയുള്ള വിചിത്രമായ മറ്റു കാര്യങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.