പണ്ടുകാലത്ത് ഉണ്ടായിരുന്ന ചില മോശമായ ജോലികള്‍.

പണ്ട് കാലത്ത് ക്രെയിൻ ഓപ്പറേറ്റർ ഉണ്ടായിരുന്നു. അക്കാലത്ത് പോലും ഒരു ക്രെയിൻ ഓപ്പറേറ്റർ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ അത്‌ അമ്പരപ്പെടുത്തുന്നുണ്ട്. ഇത് അത്ര എളുപ്പമുള്ള ജോലിയല്ല. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് റോമാ സാമ്രാജ്യത്തിലും യൂറോപ്പിലും ഒക്കെ പല നിർമ്മിതികളും കെട്ടിപ്പൊക്കിയത് പുരാതനമായ ക്രെയിനുകൾ ഉപയോഗിച്ചാണ്. ഇത്തരം പഴയ ക്രെയിനുകൾ ചലിപ്പിക്കുന്നത് പ്രധാന ഭാഗമായ തടികൊണ്ട് ഉള്ള ഒരു വലിയ ചക്രത്തിൽ ഉള്ളിൽ മനുഷ്യർ കയറി നിന്ന് ചവിട്ടി കൊണ്ടായിരുന്നു. ഭാരം കയറ്റുന്നതും ഇറക്കുന്നതും ഒക്കെ പലപ്പോഴും അടിമകളാണ് ഇത്തരം ചക്രങ്ങൾ തിരിക്കുവാൻ ഉപയോഗിച്ചിരുന്നത്. കായികമായി വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരും എന്നുള്ളത് മാത്രം അല്ല ഈ ജോലി ദുഷ്കരം ആക്കുന്നത്, എപ്പോൾ വേണമെങ്കിലും അപകടങ്ങൾ സംഭവിക്കാം ആയിരുന്ന ഒരു ജോലിയായിരുന്നു ഇത്.

Some worst jobs that existed in the past.
Some worst jobs that existed in the past.

വലിയ കെട്ടിടങ്ങളുടെ മുകളിൽ കയറുക. അവിടെ നിന്ന് ഈ ചക്രങ്ങൾ തിരിക്കുമ്പോൾ തന്നെ മിക്കവർക്കും പേടിയാകും. അതുകൊണ്ട് ഇവരുടെ കണ്ണുകൾ മൂടി കെട്ടി ഇരിക്കും. അതിനു ശേഷമായിരിക്കും ചക്രങ്ങൾ തിരിക്കുക. തടികൊണ്ടുള്ള ഇത്തരം പരമ്പരാഗത വീടുകൾ നിർമ്മാണത്തിനിടയിൽ തകർന്നു വീഴുന്നതും അടിമകൾ മരിക്കുന്നതും ഒക്കെ സർവ്വ സാധാരണമായിരുന്നു. അതുപോലെ പുരാതനകാലത്ത് പലയിടത്തും എലി പിടിക്കാൻ പ്രത്യേകിച്ച് ആളുകൾ ഉണ്ടായിരുന്നു. എലികൾ ഒരു വലിയ പ്രശ്നം തന്നെയായിരുന്നു. ഫാക്ടറികളിലും വീടുകളിലും കൊട്ടാരങ്ങളിലും ഒക്കെ എലികളെ കൊണ്ടുള്ള ശല്യം വലിയൊരു പ്രശ്നമായിരുന്നു. അതുകൊണ്ട് തന്നെ എലി പിടുത്തം ഒരു ജോലി ആക്കി ചെയ്തിരുന്ന ധാരാളം ആളുകൾ.

ദേഹമാസകലം എലിയെ ആകർഷിക്കാൻ തക്ക വിധത്തിലുള്ള എണ്ണകളും മധുരപലഹാരങ്ങളുടെ അവശിഷ്ടങ്ങളും ഒക്കെ തേച്ചു പിടിപ്പിച്ചതിനു ശേഷം എലികളെ പിടിക്കും. എത്ര എണ്ണത്തിനെ പിടികൂടി എന്നുള്ളത് കാണിച്ചു കൊണ്ടാണ് ഇവർ പണം വാങ്ങിയിരുന്നത്. എന്തിനധികം പറയുന്നു വിക്ടോറിയ റാണിക്ക് ഒരു ഒഫീഷ്യൽ എലി പിടുത്തക്കാരൻ ഉണ്ടായിരുന്നു. വളരെ വൃത്തിഹീനമായ പരിസരങ്ങളിൽ ആണ് ജോലി ചെയ്യേണ്ടിയിരുന്ന ആളുകൾ ഉണ്ട്. തുച്ഛമായ പ്രതിഫലം മാത്രമായിരുന്നു ഇവർക്ക് ലഭിച്ചിരുന്നത്. അതും പഴയകാല മനുഷ്യരെല്ലാം മലമൂത്ര വിസർജനത്തിന് പൊയ്ക്കൊണ്ടിരുന്നത് വെള്ളി ഇടങ്ങളിലാണ്.

എന്നാൽ പുരാതന യൂറോപ്യൻ കൊട്ടാരങ്ങളിൽ രാജാക്കന്മാരും ഉയർന്ന ഉദ്യോഗസ്ഥരും ഒക്കെ ഇതിനായി പൊയ്ക്കൊണ്ടിരുന്നത് പ്രത്യേകം സജ്ജീകരിച്ച ഒരു ടേബിൾ ഉപയോഗിച്ച് ആണ്. ആശ്രയിച്ചാണ് ഈ കാര്യങ്ങൾ രാജാവിന് മറ്റുമൊക്കെ എപ്പോൾ തോന്നിയാലും അവിടെ എപ്പോഴും സജ്ജരായി കുറെയധികം ജോലിക്കാർ ഉണ്ടാകും. അവരുടെ കയ്യിൽ ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ഉണ്ടാവുകയും. അക്കാലത്തെ റോയൽ നിയമങ്ങളൊക്കെ അനുസരിച്ച് ഇവരൊന്നും സ്വയം ശുചിയാക്കുന്ന പതിവുണ്ടായിരുന്നില്ല. ആ കാര്യങ്ങളും ഇതേ ജോലിക്കാർ തന്നെയാണ് ചെയ്തിരുന്നത്. ഇവർ ഒന്നും ചെയ്യില്ല.

ഇവരെല്ലാം കാര്യം കഴിഞ്ഞു പോകുമ്പോൾ അവയെല്ലാം അവിടെ നിന്ന് നീക്കം ചെയ്യേണ്ടത് ഒക്കെ ഇത്തരം ജോലിക്കാർ തന്നെയായിരുന്നു. പുരാതന ഇംഗ്ലണ്ടിൽ ആദ്യമായി വലിയ ഓടകളിൽ ഇറങ്ങുമ്പോൾ ഒരു റാന്തൽ വെളിച്ചവുമായി ഇറങ്ങി അവിടെ വൃത്തിയാക്കിയിരുന്നു. വിലപിടിപ്പുള്ള എന്തെങ്കിലും ഒക്കെ ഓടയിൽ കളഞ്ഞു പോയാൽ അത് കണ്ടെത്താനായി ഇറക്കുന്നതും ഒക്കെ ഇതുപോലുള്ളവരെ തന്നെയായിരുന്നു. ഇനിയും ഉണ്ട് ഈ കാര്യത്തെ പറ്റി അറിയുവാൻ ഒരുപാട് കാര്യങ്ങൾ. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം എല്ലാവർക്കും താൽപര്യം ഉള്ളതാണ് ഈ വിവരം. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.