ഒഴിവ് സമയങ്ങള്‍ ഇതുപോലെ ചിലവഴിച്ചാല്‍ ജിവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാം.

ഒഴിവ് സമയങ്ങൾ എങ്ങനെയാണ് മനോഹരമാക്കാറുള്ളത്.? ഒഴിവ് സമയങ്ങൾ ആഘോഷമാക്കുവാൻ നിങ്ങൾ എന്താണ് ചെയ്യുക.? അത്തരം ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഒഴിവ് സമയങ്ങളിൽ നിങ്ങൾ എന്തു ചെയ്യും എന്ന് ചോദിച്ചാൽ കൂടുതലാളുകളും പറയുന്ന ഒരു ഉത്തരം ഒഴിവുസമയം കിട്ടാനില്ല എന്നായിരിക്കും. എന്നാൽ അത്‌ വെറും തെറ്റായ ഒരു ധാരണയാണ്. നിങ്ങളുടെ കയ്യിലുള്ള സ്മാർട്ട് മൊബൈലുകൾ ഒക്കെ ഒന്ന് താഴെ വെച്ചിട്ട് ചിന്തിച്ചുനോക്കൂ, നിങ്ങൾക്ക് ഒഴിവുസമയം ലഭിക്കാറുണ്ടോന്ന്.

Free Time
Free Time

ജോലിയുടെ എല്ലാ തിരക്കുകളും ഒഴിഞ്ഞ ഒരു ദിവസം മൊബൈൽ ഉപയോഗിക്കാതിരിക്കാൻ എത്ര ആളുകൾക്ക് സാധിക്കും.? ആർക്കും കഴിയില്ല എന്ന് പറയുന്നതായിരിക്കും സത്യം. എന്നാൽ ഒരിക്കലെങ്കിലും അതിനു ശ്രമിച്ചു നോക്കുക, പുറത്തേക്കിറങ്ങുക അതിനുശേഷം നിങ്ങൾക്ക് ഒഴിവ് സമയം ലഭിക്കുന്നുണ്ടോ എന്ന് ഒന്ന് ശ്രദ്ധിച്ചുനോക്കൂ. കൃത്യമായ ഒരു ടൈം ടേബിളിലൂടെ ജീവിതം മുന്നോട്ടുപോവുകയാണെങ്കിൽ ജീവിതം എത്ര മനോഹരം ആയിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.? കൃത്യമായ ഒരു സമയത്ത് ഉണരുക, അതിനുശേഷം കൃത്യമായ ഓരോ കാര്യങ്ങളും ചെയ്യുക. ഭക്ഷണത്തിനും പ്രഭാത കർമ്മങ്ങൾക്കും പോലും കൃത്യമായി ഒരു സമയക്രമം വയ്ക്കുക. അങ്ങനെയാണെങ്കിൽ തീർച്ചയായും കുറച്ച് ഒഴിവ് സമയം നിങ്ങൾക്ക് ലഭിക്കും എന്നുള്ളത് ഉറപ്പാണ്.

നമ്മൾ ഫോൺ നോക്കുന്നതിനു പോലും ഒരു സമയം വെക്കണം, ഇൻറർനെറ്റും ഫേസ്ബുക്കും ഒക്കെ നോക്കുവാൻ എനിക്ക് ഇത്ര സമയം, ആ സമയത്ത് മാത്രമേ ഞാൻ ഇത് ഉപയോഗിക്കും എന്ന് തീരുമാനിക്കണം. അതിനുശേഷം പുറത്തേക്ക് ഇറങ്ങണം, നമ്മുടെ പ്രിയപ്പെട്ടവരുടെ അരികിലേക്ക്, അപ്പോൾ നമ്മുടെ മനസ്സിന് ലഭിക്കുന്ന സന്തോഷം അത് അല്പം വലുത് തന്നെയാണ്. പിന്നീട് നമുക്ക് മനസ്സിലാകും നമ്മുടെ. ലോകം എത്ര മനോഹരമാണെന്ന് നമ്മുടെ പ്രിയപ്പെട്ടവർ നമുക്ക് നൽകുന്ന സന്തോഷങ്ങൾ എത്രത്തോളം മനോഹരമാണെന്ന്. ഈ ഓൺലൈനിൽ നിന്നും ഒന്ന് ഓഫ് ലൈനായി നോക്കൂ, അപ്പോൾ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ സന്തോഷം വരുന്നത് കാണാൻ സാധിക്കും.

എല്ലാദിവസവും രാവിലെയും വൈകിട്ടും പ്രകൃതിയിലേക്കു ഇറങ്ങി നോക്കുകയാണെങ്കിൽ നമ്മുടെ ആരോഗ്യത്തിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. എത്രയാളുകൾ ആയിരിക്കും അങ്ങനെ ചെയ്യുക. രാവിലെ ഒന്ന് ഇളംവെയിൽ കൊണ്ട് സായംസന്ധ്യയിൽ ഒന്ന് കിളികളുടെ കളകളാരവം ആസ്വദിച്ച് സായാഹ്നത്തെ വരവേൽക്കുവാൻ താല്പര്യമുള്ളവർ എത്രപേരുണ്ടാകും. ആ സമയം കൂടി സ്മാർട്ട്ഫോണിൽ നമ്മൾ ചിലവഴിക്കുക ആണെങ്കിൽ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ ജീവിതത്തിലെ നല്ലൊരു ഭാഗം തന്നെയാണ്. നമുക്കറിയാം ഈ ഫോണിൽ നമ്മൾ ഉപയോഗിക്കുന്ന സമയം കൊണ്ട് നമുക്ക് പ്രത്യേകിച്ച് ലാഭം ഒന്നുമില്ലെന്ന്, എന്നിട്ടും കൂടുതൽ ആളുകളും ഫോണിലും മറ്റും അലസമായി ഇരിക്കുവാൻ ആണ് താല്പര്യപ്പെട്ടു കൊണ്ടിരിക്കുന്നത്.

ഒഴിവുസമയങ്ങൾ എങ്ങനെ മനോഹരമാക്കാം എന്ന് വിശദമായി തന്നെ പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഇത് ഷെയർ ചെയ്യാൻ മറക്കരുത്.