ഇങ്ങനത്തെ ആഹാരങ്ങൾ എന്തിനാ ഉണ്ടാക്കുന്നേ? അപകടകരമായ ആഹാരങ്ങൾ.

ഇന്ന് എല്ലാവരും ഏറെ ഭക്ഷണ പ്രിയരായി മാറിയിട്ടുണ്ട് എന്ന് തന്നെ പറയാം. പലരോടും എന്താണ് പ്രധാന ഹോബി എന്ന് ചോദിച്ചാൽ പലരും ഉടനെ തന്നെ മറുപടി പറയും ” ചുമ്മാ തിന്നു നടക്കും” അത്ര തന്നെ. അതെ, നമുക്ക് ഇഷ്ട്ടം തോന്നുന്ന ഏതൊരു ഭക്ഷണവും നമ്മുടെ കയ്യെത്തും ദൂരത്തു തന്നെയുണ്ട്. ഭക്ഷണ പ്രിയരിൽ ഏറ്റവും കൂടുതൽ യുവാക്കൾ തന്നെയാണ്. സോഷ്യൽ മീഡിയയുടെ കടന്നു കയറ്റം ആളുകൾക്ക് ആധുനിക ഭക്ഷണങ്ങളോട് ഏറെ പ്രിയം തോന്നാൻ കാരണമായിട്ടുണ്ട് എന്ന് തന്നെ പറയാം. ഇൻസ്റ്റഗ്രാം പോലെയുള്ള സോഷ്യൽ മീഡിയയിൽ ഒരുപാട് ഫുഡ് പ്രൊമോട്ട് ചെയ്യുന്ന പേജുകളുണ്ട്. ആളുകളെ ആകർഷിക്കുവാൻ കഴിയുന്ന തരത്തിൽ വളരെ രസകരമായ രീതിയിൽ പല ആളുകളും ആഹാരത്തെ കുറിച്ച് പറയുമ്പോൾ ആളുകൾ അതിലേക്ക് ഏറെ സ്വാധീനിക്കപ്പെടുന്നു. അത് കൊണ്ട് തന്നെ പല രാജ്യങ്ങളിലെയും പ്രധാന വിഭവങ്ങൾ ഇന്ന് ഒട്ടുമിക്ക റെസ്റ്റോറന്റുകളിലുമുണ്ട്. മാത്രമല്ല, ഇതെല്ലാം കഴിക്കാൻ ആളുകളും കൂടുതലാണ്. നമ്മളെല്ലാം സാധാരണയായി പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം എന്നിവയാണ് ഭക്ഷിക്കാറ്. ഓരോ രാജ്യങ്ങളിലും ഭക്ഷണ രീതിയും ഉൽപ്പാദനവും വ്യത്യസ്ഥമാണ്. ചില രാജ്യങ്ങളിലെ ഭക്ഷണ രീതി കണ്ടാൽ ശെരിക്കും അത്ഭുതവും വിചിത്രവുമായി തോന്നും. പാമ്പ്, പുഴു തുടങ്ങീ ഇഴജന്തുക്കൾ മുതൽ കഴിച്ചാൽ മനുഷ്യജീവന് തന്നെ ഭീഷണിയാകുന്ന ആഹാരങ്ങളിലാണ് പല രാജ്യങ്ങളിലും കഴിച്ചു വരുന്നത്. അത്തരത്തിൽ മനുഷ്യ ജീവന് തന്നെ ഭീഷണിയാകുന്ന ചില ആഹാര പദാർത്ഥങ്ങൾ പരിചയപ്പെടാം.

Strange Foods
Strange Foods

ഒക്റ്റോപ്പസ് എന്ന ജീവിയെ എല്ലാർക്കും ഏറെ സുപരിചിതമാണല്ലോ. എന്നാൽ പല രാജ്യങ്ങളിലും ഇവയെ പാചകം ചെയ്തും ജീവനോടെയും കഴിക്കാറുണ്ട്. എന്നാൽ, ചൈന, കൊറിയ, ജപ്പാൻ തുടങ്ങീ രാജ്യങ്ങളിൽ ഇവയെ ജീവനോടെയാണ് ഭക്ഷിക്കാറുള്ളത്. അതായത് ജീവനുള്ള ഒക്റ്റോപസിനു മുകളിൽ സോസെല്ലാം ഒഴിച്ചാണ് കഴിക്കാറ്. ഇങ്ങനെ ജീവനോടെ ശരീത്തിനുള്ളി എത്തുന്ന ഒക്റ്റോപസിന്റെ ടെന്റക്കിൾ ആക്റ്റിവ് ആയിരിക്കും. അത് ഉപയോഗിച്ച് ശ്വാസകോശം പോലെയുള്ള ശരീരത്തിനുള്ളിലെ പല ഭാഗങ്ങളിലും ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. ഇത്മൂലം ശ്വാസതടസ്സം വരികയും ജീവൻ നഷ്ടപ്പെടാൻ കാരണമായിട്ടുണ്ട്. ഒക്റ്റോപ്പസിനെ കഴിച്ചത് മൂലം ചൈനയിൽ ഒരുപാട് ആളുകൾക്ക് ജീവഹാനി സംഭവിച്ചതായി പറയപ്പെടുന്നു. ഇത്പോലെ മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന നിരവധി ആഹാരങ്ങൾ പല രാജ്യങ്ങളിലുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.