വിചിത്രമായ വാർത്ത ടെലിവിഷൻ സെലിബ്രിറ്റി തന്റെ ഫാർട്ട് വിറ്റ് ഒരാഴ്ച കൊണ്ട് സമ്പാദിച്ചത് 37 ലക്ഷം രൂപയാണ്

ഇപ്പോൾ വിപണിയിൽ വില്‍ക്കത്തതായി ഒന്നും തന്നെ ഇല്ല എന്ന് പറയാം. ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ഒരു ടിവി നടി തന്റെ അധോവായു ഉയർന്ന വിലയ്ക്ക് വിൽക്കുന്നു. യഥാർത്ഥത്തിൽ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ഓട്ടോഗ്രാഫുകൾ ഫോട്ടോഗ്രാഫുകളിലും മറ്റും ഓർമ്മകൾ പോലെ സൂക്ഷിക്കുന്നു. തന്റെ പ്രിയപ്പെട്ട സെലിബ്രിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വാങ്ങാൻ ഒരാരാധകൻ ആഗ്രഹിക്കുന്നു. എന്നാൽ ചില ആരാധകർക്ക് തങ്ങളുടെ പ്രിയപ്പെട്ട ടിവി താരത്തിന്റെ അധോവായു വാങ്ങാമെന്ന് കരുതയാലോ ?. ഒരു റിയാലിറ്റി ടിവി താരം തന്റെ അധോവായു വിറ്റ് ഒരാഴ്ച കൊണ്ട് 70,000 ഡോളർ ഏകദേശം 37 ലക്ഷം രൂപ സമ്പാദിച്ചതായി വെളിപ്പെടുത്തി.

Stephanie Matto
Stephanie Matto

നടി സ്റ്റെഫാനി (Stephanie Matto) മാറ്റോ 31 ഒരു ഗ്ലാസ് പാത്രത്തിൽ തന്റെ അധോവായു നിറയ്ക്കുകയും അതിന്റെ മുകൾഭാഗം സീൽ ചെയ്യുകയും തുടർന്ന് തന്റെ ആരാധകർക്ക് ഒരു ജാറിന് 75,000 രൂപയ്ക്ക് വിൽക്കുകയും ചെയ്യുന്നുവെന്ന് വെളിപ്പെടുത്തി. നടിയുടെ ഒരു വീഡിയോയിൽ തന്റെ അധോവായു എത്രത്തോളം നീണ്ടുനിൽക്കുമെന്ന് അവള്‍ വിശദീകരിച്ചു. കൂടാതെ അവളുടെ അധോവായുവിന്‍റെ മണത്തെക്കുറിച്ചും സംസാരിച്ചു.

ഇത്രയധികം വാതകം പുറന്തള്ളാൻ തന്റെ ശരീരം എങ്ങനെ തയ്യാറാക്കുന്നുവെന്ന് സ്റ്റെഫാനി പറഞ്ഞു. വാസ്തവത്തിൽ ഇതിനായി അവൾ തന്റെ ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. അവൾ ബീൻസ്, പ്രോട്ടീൻ മഫിനുകൾ, പ്രോട്ടീൻ ഷേക്ക്, പുഴുങ്ങിയ മുട്ട, തൈര് എന്നിവ പ്രഭാതഭക്ഷണത്തിന് കഴിക്കുന്നു. ഇവയെല്ലാം ശരീരത്തിൽ കൂടുതൽ അധോവായു ഉണ്ടാക്കുക മാത്രമല്ല രൂക്ഷമായ ദുർഗന്ധം ഉണ്ടാക്കുകയും ചെയ്യും. മാത്രവുമല്ല ഒരു കുറിപ്പിനൊപ്പം പാത്രത്തിൽ പൂവിന്റെ ഇതളുകൾ ചേർക്കുന്നതും സ്റ്റെഫാനിക്ക് ഇഷ്ടമാണ്. അവൾ പറയുന്നു ‘പൂവിന്റെ ഇതളുകൾ കൂടുതൽ നേരം സുഗന്ധം നിലനിർത്തുന്നതായി എനിക്ക് തോന്നുന്നു. തീർച്ചയായും അവസാനം ഞാൻ എന്റെ ഭരണി നിറയ്ക്കുമ്പോൾ, അതിൽ എൻറെ സ്വന്തം കൈയ്യക്ഷരത്തിൽ എഴുതിയ ഒരു കുറിപ്പ് ഉൾപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു.

സ്റ്റെഫാനി വെളിപ്പെടുത്തി ‘വർഷങ്ങളായി എന്റെ വസ്ത്രങ്ങൾ കുളി വെള്ളം മുതലായവ വാങ്ങാൻ ആഗ്രഹിക്കുന്ന പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും എനിക്ക് സന്ദേശങ്ങൾ ലഭിക്കാറുണ്ടായിരുന്നു. അധോവായു വിൽക്കുന്നത് രസകരവും അതുല്യവുമാണെന്ന് ഞാൻ കരുതി. ഇത് ഏതാണ്ട് ഒരു പുതിയ ഇനം പോലെയാണ് മാർക്കറ്റിൽ.