എയര്‍പോര്‍ട്ട് ക്യാമറയില്‍ പതിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍.

ഒരു രാജ്യത്തിന്‍റെ ഏറ്റവും വലിയ സുരക്ഷകേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒരു സ്ഥലമാണ് വിമാനത്താവളങ്ങള്‍. ഒരു രാജ്യത്തിനിന്നും മറ്റൊരുരാജ്യത്തേക്ക് ഏറ്റവും സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന ഒരു മാര്‍ഗമാണ് വിമാനങ്ങള്‍. എന്നാല്‍ മറ്റേതൊരു വാഹനത്തെ പോലെയല്ല വിമാനങ്ങള്‍. യാത്രകാരുടെയും വിമാനത്തിന്‍റെയും സുരക്ഷയ്ക്ക് വേണ്ടി പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവ നിങ്ങള്‍ക്ക് വിചിത്രമായി തോന്നിയേക്കാം. ഇത്കൂടാതെ ഓരോ രാജ്യത്തിനും അവരുടെ നിയമങ്ങള്ക്ക‍നുസരിച്ചുള്ള നിയന്ത്രണങ്ങള്‍ വേറെയും വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളൊന്നും വകവെക്കാതെ പല ആളുകളും രഹസ്യമായി നിരോധനമുള്ള വസ്തുക്കള്‍ വിമാനത്താവളങ്ങള്‍ വഴി കടാത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലയളവില്‍ ലോകത്തിന്‍റെ വിവിധ വിമാനത്താവളില്‍ പിടിച്ചെടുത്ത വിചിത്രമായതും എന്നാല്‍ കുറച്ചു രസകരവുമായതുമായ സംഭവങ്ങളാണ് താഴെകൊടുത്തിരിക്കുന്നത്.



Craziest Things Found By Airport Security
Craziest Things Found By Airport Security

ശരീരത്തില്‍ ഒളിപ്പിച്ച ഐ.ഫോണ്‍



The Apple codpiece
The Apple codpiece

2014 ൽ ചൈനയിലാണ് ഇത് സംഭവിച്ചത്. എയര്‍പോര്‍ട്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് യാത്രക്കാരന്‍റെ ശരീരത്തില്‍ പരിശോധിച്ചപ്പോള്‍ എന്തോ ഒന്ന് ശ്രദ്ധിയില്‍പ്പെട്ടു. പിന്നീട് ഇയാളെ വെക്തമായി പരിശോധിച്ചപ്പോള്‍ കണ്ടത്. ശരീരത്തില്‍ 94 ഐ.ഫോണുകൾ കെട്ടിവെച്ച് അതിനുമുകളിലായി വസ്ത്രം ധരിച്ചിരിക്കുകയായിരുന്നു. മറ്റൊരു രാജ്യത്തേക്ക് കടത്തി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ വേണ്ടിയായിരുന്നു ഇയാള്‍ ഇങ്ങനെ ചെയ്തത്.

ചത്ത പാമ്പുകള്‍



Dead Snakes
Dead Snakes

2007 ൽ അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇത് സംഭവിച്ചത്. ദക്ഷിണകൊറിയയില്‍ നിന്നും വരുന്ന ഒരാളുടെ സ്യൂട്ട്‌കേസിൽ നിറയെ ജാറുകളും കുപ്പികളും കണ്ടതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് സംശയമായി. തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടത് ജാറുകളിലും കുപ്പികളിലുമായി നിറയെ ചത്ത വിഷപാമ്പുകളായിരുന്നു. ഈ ചത്ത വിഷപാമ്പുകളുമായി അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും ഒരു വിവരവുമില്ലായിരുന്നു.

ഇത്തരം സംഭവങ്ങളെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് താഴെയുള്ള വീഡിയോ കാണുക.