അപ്രതീക്ഷിതമായി വിമാനത്തിൽ സംഭവിച്ചത്.

ഇന്ന് ഭൂരിഭാഗം ആളുകളും വിമാന യാത്ര നടത്തിയിട്ടുള്ളവരാണ്. കാരണം വിദേശ രാജ്യങ്ങളിലായാലും രാജ്യങ്ങൾക്കുള്ളിലായാലും യാത്ര വേഗത്തിലാക്കാനും സുഖമമാക്കാനുമുള്ള ഏറ്റവും നല്ല മാർഗ്ഗം വിമാനമാണ്. എന്നാൽ വിമാനത്തിൽ യാത്ര ചെയ്യത്തവരായി ഒത്തിരി ആളുകൾ ഉണ്ട്. അവരിന്നും ഒരു ആകാശ യാത്ര കൊതിക്കുന്നുണ്ടാകും. മറ്റു ചിലരാകട്ടെ, വിമാനം ഒന്ന് അടുത്തു കാണാൻ ആഗ്രഹിക്കുന്നുണ്ടാകും. മറ്റൊരു കൂട്ടം യുവാക്കൾ ഒരു ടേക്ക് ഓഫിനായി സ്വപ്നം കാണുന്നുണ്ടാകും. പഴയതിനെക്കാളും വിമാനത്തിലുള്ള സർവീസിന്റെ രീതികൾ മാറി. യാത്രക്കാരെ ഒരു യാത്ര കഴിഞ്ഞു അടുത്ത തവണത്തെ യാത്രയും അതെ എയർലൈൻസിലേക്ക് തന്നെ വേണമെന്ന ഉദ്ദേശത്തോടു കൂടി ഓരോ എയർലൈൻസും അവരുടെ സർവീസുകൾ മെച്ചപ്പെടുത്താനുള്ള മത്സരത്തിലാണ്. എങ്കിലും ഓരോ എയർലൈൻസിനും അവർ അവരുടേതായ കുറവുകൾ ഉണ്ട്. എന്തൊക്കെയാണ് ആ അപാകതകൾ മൂലം യാത്രക്കാർക്ക് സംഭവിച്ചത് എന്ന് നോക്കാം.

Strangest things happened at flight
Strangest things happened at flight

ഒരു സംഭവം നോക്കാം. ഒരു അച്ഛനും അദ്ദേഹത്തിന്റെ മൂന്നു ആൺമക്കളും കൂടി അയലന്റിൽ നിന്നും ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എമിറേറ്റ്സിലായിരുന്നു യാത്ര. ടേക് ഓഫ് കഴിഞ്ഞു കുറച്ചു കഴിഞ്ഞ ശേഷം അച്ഛന് എന്തോ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ തുടങ്ങി. അങ്ങനെ ഉടൻ തന്നെ മെഡിക്കൽ ചെക്കപ്പുകൾ എല്ലാം ചെയ്തു സാധാരണ അവസ്ഥയിലേക്ക് വന്നു. അപ്പോഴാണ് ഇവരുടെ കയ്യിലുള്ള പഴ്സിൽ 5000ത്തോളം ഡോളർ കാണാതായത് മനസ്സിലായത്. അങ്ങനെ ദുബായിൽ എത്തിയ ഉടനെ പോലീസിൽ പരാതിപ്പെടുകയും നോട്ടിൽ പത്തിഞ്ഞിട്ടുള്ള ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു നോക്കി. ആ നോട്ടിൽ പതിഞ്ഞിട്ടുള്ള ഫിംഗർ പ്രിന്റും ആ ക്ര്യൂ കാബിൻലുള്ള ഒരാളുടെ ഫിംഗർ പ്രിന്റുമായി യോജിക്കുന്നുണ്ട് എന്ന് മനസ്സിലായി. അങ്ങനെ കേസ് കോടതിലെത്തി. പക്ഷെ, മോഷ്ട്ടിച്ച പണം അയാളുടെ കയ്യിൽ നിന്നും കണ്ടെടുക്കാത്തത് മൂലം അയാളെ വെറുതെ വിടുകയാണ് ചെയ്തത്.

ഒന്ന് ചിന്തിച്ചു നോക്കൂ. ഒരു വിമാനത്തിൽ വെച്ച് മോഷണം നടക്കുക എന്നത് അത് അവരുടെ സർവീസിൽ വരുന്ന ഒരു പിഴവാണ് എന്ന് പൂർണ്ണമായും പറയാൻ കഴിയില്ല. എന്തിരുന്നാലും, വിമാനത്തിൽ വെച്ച് ഒരു മോഷണം നടത്തുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.

ഇതുപോലുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.