പഞ്ചസാരയും ഉണക്കമുന്തിരിയും നിർമ്മിക്കുന്നതെങ്ങനെ?

നമ്മുടെയൊക്കെ വീട്ടിലും അതുപോലെ തന്നെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു വസ്തുവാണല്ലോ പഞ്ചസാര. അത് പോലെയുള്ള ഒരു വസ്തു തന്നെയാണ് ഉണക്കമുന്തിരി. ഇവ രണ്ടും എങ്ങനെയാണ് ഫാകറ്ററികളിൽ നിർമ്മിക്കുന്നത് എന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ, ഈ പോസ്റ്റിൽ പറയാൻ പോകുന്നത് ഇവ എങ്ങനെയാണ് ഫാക്റ്ററികളിൽ കൂടിയ അളവിൽ ഉൽപ്പാദിപ്പിക്കുന്നത് എന്നതിനെ കുറിച്ചാണ്. എന്തൊക്കെയാണ് അവയുടെ നിർമ്മാണ പ്രക്രിയകൾ എന്ന് നോക്കാം.

Sugar Making
Sugar Making

പഞ്ചസാര കരിമ്പിൽ നിന്നാണ് നിർമ്മിക്കുന്നത് എന്നത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. എന്നാൽ, ബ്രൗൺ നിറമുള്ള കരിമ്പിൽ നിന്നും എങ്ങനെയാണ് ഈ വെളുത്ത പഞ്ചസാര വേർതിരിച്ചെടുക്കുന്നത് എന്നതിനെ കുറിച്ച് പലർക്കും ധാരണയില്ല. പഞ്ചസാരയുടെ യാത്ര തുടങ്ങുന്നത് വലിയ കരിമ്പിൻ തോട്ടങ്ങളിൽ നിന്നാണ്. ന്യൂതന മെഷീനുകൾ ഉപയോഗിച്ച് കൊണ്ട് കരിമ്പിൻ തോട്ടങ്ങളിൽ നിന്നും കരിമ്പ് പറിച്ചെടുക്കുന്നു. അതായത് ഈ മെഷീനുകൾ തന്നെ ഉപയോഗിച്ച് കരിമ്പിന്റെ ഇലയും വേരുമൊക്കെ മുറിച്ചു മാറ്റി തണ്ടിനെ ചെറിയ കഷണങ്ങളാക്കി ഒരു കണ്ടയ്നറിലേക്ക് മാറ്റുന്നു. ഇങ്ങനെ ചെറിയ കഷണങ്ങളാക്കിയ കരിമ്പ് വലിയ ട്രക്കുകളിൽ ഫാക്റ്ററികളിൽ എത്തിക്കുന്ന. അവിടെ എത്തിയാൽ ആദ്യം നടക്കുന്ന പ്രക്രിയ എന്ന് പറയുന്നത് കരിമ്പ് വാഷിങ് ആണ്. ശേഷം ഇത് എക്സ്ട്രാറ്റിങ് മെഷീനിലേക്ക് പോകുന്നു. അങ്ങനെ കരിമ്പിൽ അടങ്ങിയിട്ടുള്ള മുഴുവൻ നീരും എക്സ്ട്രാറ്റ് ചെയ്‌തെടുക്കുന്ന. അഥവാ ഊറ്റിയെടുക്കുന്നു. ഇങ്ങനെ നീരെടുത്ത് കഴിഞ്ഞ കരിമ്പിൻ വേസ്റ്റിനെ മറ്റു പ്രക്രിയകൾ ചെയ്യാനായി മറ്റൊരിടത്തേക്ക് മാറ്റുന്നു. നേരത്തെ എക്സ്ട്രാറ്റ് ചെയ്തെടുത്ത ജ്യൂസ് ഒരു അലുമിനിയം ടാങ്കിലും സൂക്ഷിക്കുന്നു. ശേഷം ഇതിനെ ബ്ലീച്ച് ചെയ്യാനായി പത്തു മീറ്റർ ഉയരമുള്ള ഒരു ടാങ്കിലേക്ക് മാറ്റി സൾഫർ ഡൈ ഓക്സൈഡുമായി മിക്സ് ചെയ്യുന്നു. അതേ സമയം മറ്റൊരിടത്ത് വെള്ളവും സോഡാ പൗഡറും മിക്സ് ചെയ്യുന്നു. ശേഷം ഇതിലേക്ക് ബ്ലീച്ച് ചെയ്ത പഞ്ചസാര വെള്ളവും ചേർത്ത് ആറു മണിക്കൂറോളം ഇളക്കുന്നു. ഈ ഒരു പ്രക്രിയ കഴിയുന്നതോടു കൂടി പഞ്ചസാരയുടെ നിറം ബ്രൗണിൽ നിന്നും മഞ്ഞ നിറമായി മാറിയിട്ടുണ്ടാകും. ശേഷം ഇതൊരു ബോയിലിംഗ് മെഷീനിലേക്ക് മാറ്റി 86ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി ഇതിലുള്ള പഞ്ചസാരയുടെ അളവും 15%ൽ നിന്നും 60% ശതമാനത്തിലേക്ക് ആക്കുന്നു. ശേഷം ഇതിലേക്ക് ഒരു ആൽക്കഹോൾ ചേർക്കുന്നതോടു കൂടി പഞ്ചസാര ഒരു ക്രിസ്റ്റൽ രൂപത്തിലേക്ക് ആയി മാറുന്നു. ശേഷം പേസ്റ്റ് രൂപത്തിലുള്ള പഞ്ചസാരയെ ഒരു സെൻട്രിഫിയൂഗൽ മെഷീനിലേക്ക് മാറ്റി കറക്കി കൊണ്ടിരിക്കുന്നു. അങ്ങനെ വെളുത്ത പഞ്ചസാര തരികൾ മാത്രം മെഷീനിന്റെ നടുക്ക് ശേഖരിക്കപ്പെടും. ശേഷം പാക്കിങ് പ്രക്രിയകളിലേക്ക് കടക്കുന്നു. അങ്ങനെ നമ്മുടെയൊക്കെ പ്രിയപ്പെട്ട പഞ്ചസാര റെഡി.

ഇതുപോലെ ഉണക്ക മുന്തിരി എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നതിനെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.