സമ്മര്‍ ഇന്‍ ബത്ലഹേമില്‍ പൂച്ചയെ അയച്ച നായിക ഇതായിരുന്നോ?

മലയാളി മനസ്സില്‍ ഏറ്റവും കൂടുതല്‍ ഇടം നേടിയ ഒരു സിനിമയാണ് ലാലേട്ടനും സുരേഷ് ഗോപിയും ജയറാമും മന്‍ജുവാര്യരും മണിയേട്ടനും എല്ലാം തകര്‍ത്തഭിനയിച്ച സമ്മര്‍ ഇന്‍ ബത്ലഹേം. എക്കാലത്തെയും പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നായി ഇത് തുടരുന്നു.അതിലെ പാറട്ടുകള്‍ ആണെങ്കില്‍ അതിലേറെ മനോഹരവും. എന്നാല്‍ സിനിമാ പ്രേമികളെ ഒന്നടങ്കം ഒരു വലിയ സസ്പെന്‍സില്‍ ഇട്ടു കൊണ്ടാണ് ഈ സിനിമ അവസാനിക്കുന്നത്. ഇപ്പോഴും അതിനുള്ള ഉത്തരം പ്രേക്ഷകര്‍ തിരഞ്ഞു കൊണ്ടിരിക്കുകയാണ്.അതില്‍ പൂച്ചയെ അയച്ചു കൊടുത്ത നായികയാര് എന്ന് പറയാതെയാണ് ആ ചിത്രം അവസാനിക്കുന്നത്. എന്നാലിതാ വര്‍ഷങ്ങള്‍ക്കു ശേഷം അതിനാര് എന്നതിന് ഉത്തരവുമായി തെളിവുകള്‍ സഹിതം പുറത്തു വന്നിരിക്കുകയാണ്.

Summer in Bethlehem
Summer in Bethlehem

1998ല്‍ കോക്കേഴ്സ് ഫിലിംസിന്‍റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മ്മിച്ചസമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രത്തിന് കഥ തിരക്കഥ സംഭാഷണം ചെയ്തിരിക്കുന്നത് രന്‍ജിത്ത് ആയിരുന്നു. താരനിരയില്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന താരങ്ങളെ വെച്ചാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാന നായികയായി മന്‍ജുവാര്യര്‍ ആണ് വേഷമിട്ടതെങ്കിലും അവരെ കൂടാതെ മറ്റു നാല് നായികമാര്‍ കൂടി തകര്‍ത്തഭിനയിച്ച് ഹിറ്റാക്കിയ ഒരു ചിത്രം തന്നെയായിരുന്നു സമ്മര്‍ ഇന്‍ ബത്ലഹേം. മാത്രമല്ല, അതിമനോഹരമായ പാട്ടിലൂടെയാണ് ഈ ചിത്രം തുടങ്ങുന്നത്. എന്നാലും അതില്‍ വന്‍ ഹിറ്റായ ആ പൂച്ചയെ ആര് പറഞ്ഞയച്ചു എന്നുള്ള ചോദ്യം മലയാളികളുടെ മനസ്സില്‍ ഇന്നും നില നില്‍ക്കുന്നു.സംവിധായയകനായ സിബി മലയിലിനോട്‌ ഈ പൂച്ചയെ അയച്ച നായികയാര് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇതിന്‍റെ രചയിതാവായ രന്‍ജിത്തിനോട് തന്നെ ചോദിക്കണം എന്നായിരുന്നു. എന്നാല്‍, രന്‍ജിത്ത് പറഞ്ഞത് ഇതായിരുന്നു, അതിനുള്ള ഉത്തരം അതില്‍ തന്നെയുണ്ട് എന്നും ഇല്ലെങ്കില്‍ അത് അങ്ങനെ തന്നെ നില നില്‍ക്കട്ടെ എന്നുമായിരുന്നു.