സാധാരണക്കാർക്ക് അറിയാത്ത പട്ടാളക്കാരുടെ തന്ത്രങ്ങൾ.

നമ്മൾ ഉറങ്ങുമ്പോൾ നമുക്ക് വേണ്ടി കാവൽ നിൽക്കുന്നവരാണ് പട്ടാളക്കാരെന്നു പറയുന്നത്. അവർ പലതരത്തിലുള്ള വിദ്യകളൊക്കെ പഠിച്ചിട്ടുണ്ടായിരിക്കും. അവരുടെ ജീവൻ സംരക്ഷിക്കുന്നതിനുവേണ്ടി പലപ്പോഴും യുദ്ധങ്ങൾക്ക് മറ്റും പോകേണ്ടി വരുന്ന സാഹചര്യത്തിൽ അവർക്ക് കാടുകളിലും മറ്റും താമസിക്കേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പലപ്പോഴും ഇവർ സ്വയരക്ഷയ്ക്ക് വേണ്ടി ചില കാര്യങ്ങൾ പഠിച്ചു വയ്ക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.

Tactics of soldiers unknown to the general public
Tactics of soldiers unknown to the general public

കാടുകളിലും മറ്റും പോകുമ്പോൾ വളരെയധികം അപകടം നിറഞ്ഞ ചില വിഷകായ്കൾ പോലെയുള്ളവ ഉണ്ടാകാറുണ്ട്. കാടുകളിൽ പോകുമ്പോളുള്ള കായകൾ എങ്ങനെയാണ് ഭക്ഷിക്കുവാൻ സാധിക്കുന്നതാണോ അല്ലയോ എന്ന് അവർ മനസ്സിലാക്കുന്നത് എങ്ങനെയാണ്.? ആദ്യം തന്നെ അവര് കായ നന്നായി മുറിച്ചു നോക്കും. അതിൽ നിന്നും പാലുപോലുള്ള എന്തെങ്കിലും ഒരു കറ പുറത്തേക്ക് വരുന്നുണ്ടെങ്കിൽ അത് ഭക്ഷ്യയോഗ്യമല്ലയെന്നും വിഷമാണ് അതെന്നും മനസ്സിലാക്കാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ ആ കായ അവര് കഴിക്കില്ല. അങ്ങനെ കായയിൽ നിന്നും കറ പുറത്തേക്ക് വരുന്നില്ലന്നുണ്ടെങ്കിൽ കുറച്ചുസമയം ഇത് കക്ഷത്തിൽ വച്ച് നോക്കുമ്പോൾ ആ സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് വിഷ യോഗ്യമാണ് എന്നതാണ് അർത്ഥം. ഇങ്ങനെയാണ് ഇവർ ഭക്ഷണം കണ്ടുപിടിക്കുന്നത്.

അതുപോലെതന്നെ ഇവർ കണ്ടുപിടിക്കുന്ന മറ്റൊരു കാര്യമാണ് വെള്ളമെന്നു പറയുന്നത്. ചില സമയത്ത് മരുഭൂമികളിൽ മറ്റും പോകുന്ന സാഹചര്യത്തിൽ ഇവർക്ക് വെള്ളം വളരെയധികം അത്യാവശ്യമായി മാറാറുണ്ട്. ഈ സമയത്ത് അവർക്ക് വെള്ളം ലഭിക്കുവാനുള്ള യാതൊരു സ്രോതസ്സുകളും അവിടെയില്ല. വെള്ളം എവിടെയെങ്കിലും ഉണ്ടോ എന്ന് ഇവർ മനസ്സിലാക്കുന്ന രീതിയെന്ന് പറയുന്നത് ഇവർ ചെടികളിൽ പ്ലാസ്റ്റിക് കെട്ടി വയ്ക്കുകയാണ്. അതിനുശേഷം അതിരാവിലെ ചെടികളിൽ നിന്നും ഈർപ്പം ഈ പ്ലാസ്റ്റിക് നുള്ളിൽ നിറഞ്ഞിരിക്കും. അങ്ങനെയാണ് ഇവർ ജലം ശേഖരിക്കുന്നത്.

പട്ടാളത്തിലുള്ള ആളുകൾ അവരുടെ വാച്ച് കെട്ടലുകളിലും ചില വ്യത്യാസങ്ങൾ വരുത്തുന്നത് ശ്രദ്ധിക്കാറുണ്ട്. അവരുടെ വാച്ചുകൾ പലപ്പോഴും തലതിരിച്ചാണ് കെട്ടുന്നത്. യുദ്ധം ചെയ്യുന്ന ഒരു വ്യക്തിയുടെ മനസ്സ് ലക്ഷ്യത്തിൽ തന്നെയായിരിക്കണം.പെട്ടെന്ന് നമ്മൾ വാച്ചിൽ സൂര്യപ്രകാശം അടിക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ ശ്രദ്ധ അതിലേക്ക് മാറും. നമ്മുടെ മനസ്സ് യുദ്ധത്തിൽ നിന്നും മറ്റൊരു രീതിയിലേക്ക് മാറിയാൽ ചില കാര്യങ്ങൾ മാറ്റപ്പെടും. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.