മൈക്കിള്‍ ജാക്‌സൺ മരണത്തില്‍ ഇന്നും വിട്ടുമാറത്ത ദുരൂഹത.

ഈ ലോകം മുഴുവൻ പോപ്പ് സംഗീതത്തിന് അടിമകളാകാൻ കാരണക്കാരനായ ഒരു മനുഷ്യനുണ്ട്. ഈ ലോകത്തിനെ മുഴുവൻ തന്റെ സംഗീതത്തിന്റെ മാന്ത്രികതയിൽ നിർത്തിയ ഒരു മനുഷ്യനാണ് അദ്ദേഹം. ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും നർത്തകനും അഭിനേതാവും ഒക്കെയായി വിശേഷണങ്ങൾ ഒരുപാടുള്ള മൈക്കിൾ ജാക്സണിനെ കുറിച്ച് അറിയണം. ജീവകാരുണ്യപ്രവർത്തനങ്ങളിൽ എല്ലാം സജീവമായ പോപ്പ് രാജാവ് എന്ന് തന്നെ അദ്ദേഹത്തെ വിളിക്കണം. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളെ വിനോദിപ്പിച്ച ഒരു വ്യക്തിയാണ് മൈക്കിൾ ജാക്സൺ.

Michael Jackson
Michael Jackson

ഈ ഒരു പേരിൽ അദ്ദേഹം ഗിന്നസ് പുസ്തകത്തിൽ പോലും ഇടം നേടിയിട്ടുണ്ട്. സംഗീതം, നൃത്തം പാഷൻ മുതലായ മേഖലകളിലെല്ലാം ഇദ്ദേഹം നൽകിയ സംഭാവനകൾ ഏറെയാണ്. നാല് പതിറ്റാണ്ടിലേറെ ഇദ്ദേഹത്തെ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തി ആക്കിത്തീർത്തു എന്ന് പറയുന്നതാണ് സത്യം. ജാക്സൺ കുടുംബത്തിൽ എട്ടാമത് ജനിച്ച ഇദ്ദേഹം സഹോദരങ്ങൾക്കൊപ്പം 1960-കളുടെ പകുതിയിലാണ് തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. 1971 മുതൽ അദ്ദേഹം ഒറ്റയ്ക്ക് പാടാൻ തുടങ്ങി. 1970കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായി മാറുകയായിരുന്നു.

ഇദ്ദേഹത്തിന്റെ ഗാനങ്ങളുടെ പ്രശസ്തി ഈ ലോകം മുഴുവനും അദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുത്തു. അതോടൊപ്പം റോബോട്ട്, മൂൺവാക് തുടങ്ങിയ നൃത്ത ശൈലികൾ അദ്ദേഹം ലോകത്തിനു മുൻപിലേക്ക് പരിചയപ്പെടുത്തി. 1982 പുറത്തിറങ്ങിയ ത്രില്ലർ എന്ന ആൽബത്തിന്റെ പത്തുകോടി കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ മറ്റു നാല് സോളോ സ്റ്റുഡിയോ ആൽബങ്ങൾ ലോകത്തിലെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന ആൽബങ്ങളിൽ ഉൾപ്പെടുന്നവയാണ്. തന്റെ ശരീരത്തിൽ വലിയതോതിൽ പ്ലാസ്റ്റിക് സർജറി ചെയ്ത ഒരു മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം. ജാക്സൺ രൂപമാറ്റം,വ്യക്തിപരമായ ബന്ധങ്ങൾ, പെരുമാറ്റങ്ങൾ തുടങ്ങിയ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങൾ ചർച്ച ആയിമാറി. വിവാദങ്ങൾ ഉണ്ടായിരുന്നു. 1993 കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നൊരു ആരോപണം അദ്ദേഹത്തിന് നേരെ ഉയർന്നിട്ടുണ്ട്.

ആ പ്രശ്നം കോടതിക്ക് പുറത്ത് തന്നെ തീർന്നത് കൊണ്ട് കുറ്റങ്ങളൊന്നും തന്നെ ഇദ്ദേഹത്തിന്റെ പേരിൽ ചാർത്തപ്പെട്ടില്ല. ജാക്സന്റെ പേരിൽ കൂടുതൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നു വന്നെങ്കിലും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. പ്ലാസ്റ്റിക് സർജറി കാരണം ഒരുപാട് മരുന്നുകൾ കഴിക്കുന്ന ഇദ്ദേഹം മയക്കു മരുന്നുകളുടെ അമിതമായ ഉപയോഗം മൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.