ഈ കാര്യങ്ങള്‍ നിങ്ങള്‍ ആദ്യമായിട്ടയിരിക്കും ജീവിതത്തില്‍ കാണുന്നത്.

ഇന്ന് ഒട്ടുമിക്ക എല്ലാ ആളുകളിലും മൊബൈൽ ഫോണുകളുണ്ട്. അതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ആണ്ട്രോയിഡ്‌ ഫോണുകൾ തന്നെയാണ് എന്ന് തന്നെപറയാം. ഇന്ന് ഒരു കുഞ്ഞു ജനിച്ചു വീണു കുറച്ചു മാസങ്ങൾ ആകുന്നതിനു മുമ്പ് തന്നെ മൊബൈൽ ഫോണിനോടുള്ള താല്പര്യം വർദ്ധിച്ചു വരികയാണ്. മാത്രമല്ല ഇന്ന് മോഡേൺ ആയിട്ടുള്ള എല്ലാ മാതാപിതാക്കളിൽ ഭൂരിഭാഗവും തങ്ങളുടെ കുഞ്ഞുങ്ങളുടെ ഓരോ വളർച്ചയും മൊബൈൽ ക്യാമറകൾ വഴി ഒപ്പിയെടുക്കുന്നവരാണ്. മാത്രമല്ല ഈ ഫോണുകൾ വഴിയാണ് നമ്മൾ അറിയാത്തതും വിചിത്രകാരവുമായ ഓരോ കാഴ്ച്ചകൾ കാണുന്നതും അതിലുപരി അവയെക്കുറിച്ച് പഠിക്കുന്നതും. എന്നാൽ നമ്മുടെ കണ്ണുകൾ കൊണ്ട് കാണാത്തതും അറിയാത്തതുമായ ചില നിഗൂഡമായ രഹസ്യങ്ങൾ ഇന്നും നില നിൽക്കുന്നുണ്ട്  എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ഇന്നും മനുഷ്യന് കണ്ടെത്താനും എത്തിപ്പെടാനും സാധിക്കാത്ത ഒരുപാട് വിചിത്രമായ കാര്യങ്ങൾ നമ്മുടെ ഭൂമിയിൽ ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ നമ്മൾ അറിയാതെയും കാണാതെയും പോയ ചില വിചിത്ര കാര്യങ്ങളെ കുറിച്ച് നമുക്ക് നോക്കാം.

The First View
The First View

ഗ്ലോ റോക്ക്സ് അഥവാ തിളങ്ങുന്ന പാറകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. എന്നാൽ അത്തരത്തിലൊരു പാറ നമ്മുടെ ഭൂമിയിലുണ്ട്. ഇവയ്ക്ക് അൾട്രാ വയലറ്റ് രശ്മികളുടെ സഹായത്താൽ പ്രകാശത്തെ എമിറ്റ് ചെയ്യുവാനായി സാധിക്കും. 2017ൽ ജെം ഹണ്ടറായ ഏരിക്രീം തവാങ്കെ മിഷിക്കാൻ ലെയ്ക്കിനടുത്തുള്ള ബീച്ചിന്റെ തീരത്തു നിന്നും വളരെ വിചിത്രവും അത്ഭുതകരവുമായ ചില പാറകൾ കണ്ടെത്തി. ഇദ്ദേഹത്തിന്റെ കയ്യിലുള്ള യുവി ലൈറ്റ് ഉപയോഗിച്ചാണ് കണ്ടെത്തിയത്. അവയുടെ പ്രത്യേകത എന്തെന്നാൽ ഈ പാറകൾ ലൈറ്റിനെ എമിറ്റ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു. അന്വേഷണം തുടർന്നപ്പോൾ അവസാനം ചെന്നെത്തുന്നത് ഇത് പോലെയുള്ള ഒരുപാട് പാറകളുടെ അടുത്താണ്. ഇതിൽ അൽപ്പം പാറകൾ മാത്ര ശേഖരിച്ചു പഠനത്തിനായി ലബോറട്ടറിയിൽ കൊണ്ട് പോയി. ഇതിൽ നിന്നും ലൈറ്റ് എമിറ്റ് ചെയ്യാൻ കാരണം ഇത്തരം പാറകൾക്കുള്ളിൽ ചില ലൈറ്റ് ഫ്രീക്ക്വൻസിയിൽ പ്രകാശിക്കുന്ന ഒരു ഫ്ലൂറസൻസ് വസ്തുവായ സോഡ ലൈറ്റ് ഇതിനുള്ളിൽ ഉണ്ട് എന്നതാണ്. വർഷങ്ങൾക്കു മുമ്പെങ്ങോ കനേഡിയൻ മലനിരകളിൽ നിന്നും അടിഞ്ഞു കൂടിയവയിൽ നിന്നും ഒരംശം മാത്രമാണ് ഇവയെന്ന് കരുതപ്പെടുന്നു. ഇത് പോലെ വളരെ അത്ഭുതകരവും കൗതുകകരുവുമായ ചില കണ്ടെത്തലുകൾ നമ്മുടെ ഭൂമിയിലുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുളള വീഡിയോ കാണുക.