മനുഷ്യര്‍ പിടിച്ച ലോകത്തിലെ ഏറ്റവും വലിയ ജീവികള്‍.

നമ്മുടെ ലോകത്തിലെ പല ജീവികളും നമ്മെ ഞെട്ടിക്കാൻ കഴിവുള്ളതാണ്. ഈ ലോകത്തിലെ തന്നെ വലിയ ചില ജീവികളെ കുറിച്ചാണ് പറയുന്നത്. മനുഷ്യൻ കണ്ടെത്തിയ ചില വലിയ ജീവികളെ കുറിച്ച്. ചെറിയ ജീവികളെന്ന നിലയിൽ അല്ലാതെ ഒരിക്കലും നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. അത്തരത്തിലുള്ള ചില വലിയ ജീവികളെയാണ് മനുഷ്യർ കണ്ടുപിടിച്ചിരിക്കുന്നത്. ഈ ജീവികളെ കുറിച്ചുള്ള വിവരങ്ങളാണ് ഇന്ന് പങ്കുവയ്ക്കുന്നത്.

Fish
Fish

ജീവിതത്തിലൊരിക്കലെങ്കിലും കൊതുകിന്റെ കടിയേല്ക്കാത്തവർ വളരെ കുറവായിരിക്കും. എന്നാൽ ഈ ലോകത്തിൽ വച്ച് തന്നെ വലിയൊരു കൊതുകുണ്ട്. ഈ കൊതുകിനെ കണ്ടാൽ നമ്മൾ എല്ലാവരും ഒന്ന് അമ്പരന്നു പോകും. ആകപ്പാടെയുള്ള ഒരു ഭാഗ്യമെന്നു പറയുന്നത് ഈ കൊതുക് മനുഷ്യന്റെ ചോരകുടിക്കാറില്ല എന്നുള്ളതാണ്. ഈ കൊതുകിന്റെ ഭക്ഷണമെന്ന് പറയുന്നത് പുഴുക്കളാണ്. വളരെയധികം അപകടകാരികളായ കൊതുകുകളാണ് ഇവയെന്നാണ് അറിയാൻ സാധിക്കുന്നത്. ലോകത്തിൽ വച്ച് ഏറ്റവും വലിയ കൊതുകെന്ന പേരും ഇവയ്ക്ക് തന്നെയാണ്. കൊതുകുകളെ ഒരിക്കലും അങ്ങനെ നിസ്സാരമായി കാണാൻ പാടില്ല. ഒരു വർഷത്തിൽ നാലു ലക്ഷത്തിലധികം ആളുകളാണ് കൊതുക് കാരണം മരണപെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവയുടെയോന്നും വലുപ്പത്തിലല്ല കാര്യമെന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.. ചൈനയിലാണ് ഈ വലിയ കൊതുകുകളെ കണ്ടെത്തിയിരിക്കുന്നത്. 4.3 സെന്റീമീറ്റർ ആണ് ഇവയുടെ വലിപ്പം.

എലിയുടെ ശല്യം കൊണ്ട് പൊറുതിമുട്ടിരിക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. എലിയെ എങ്ങനെ വീട്ടിൽ നിന്നും തുരത്താമെന്ന് റിസർച്ച് ചെയ്യുന്നവർ. എന്നാൽ ഒരു ചെറിയ ജീവിയല്ല. അങ്ങനെയാണ് മനസ്സിൽ തോന്നുന്നതെങ്കിൽ അങ്ങനെല്ലാത്തവയെയും കണ്ടുപിടിച്ചിട്ടുണ്ട്. ഒരു നായകുഞ്ഞിന്റെ വലിപ്പത്തോട് സമാനമായ ഒരു എലിയെ കണ്ടുപിടിച്ചിരുന്നു. ഇതിനെ കണ്ടാൽ ശരിക്കും ഒറ്റനോട്ടത്തിലോരു നായ്ക്കുട്ടിയാണെന്ന് മാത്രമേ പറയുകയുള്ളൂ. ഇത്രയും വലിയ എലികളും നമ്മുടെ ലോകത്തിലുണ്ടല്ലോ എന്നത് അത്ഭുതം ഉളവാക്കുന്നൊരു കാര്യം തന്നെയാണ്.

ഒച്ചുകളെന്ന് പറയുമ്പോൾ തന്നെ അത് പതുക്കെ ഇഴഞ്ഞു പോകുന്നവയാണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇവിടെ നമുക്ക് ഒരിക്കലും ചിന്തിക്കാൻ സാധിക്കാത്ത ഭീകരമായോരു ഒച്ചിനെ കാണാൻ സാധിക്കുംമ് വലിയ വലുപ്പമാണ് ഇവയ്ക്ക് ഉള്ളത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില ജീവികൾ. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.