ലോകത്തിലെ ഭാഗ്യം തുണച്ച ആളുകള്‍.

ജീവിതത്തിൽ ഭാഗ്യം തുണച്ച ചില ആളുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇവരൊക്കെ ഇത്ര ഭാഗ്യവാന്മാർ ആയിരുന്നൊന്ന് ചിന്തിച്ചു പോകുന്ന ചില ആളുകളെ പറ്റി. അലസമായി ഇരിക്കുന്ന നിമിഷങ്ങളിൽ മീൻ പിടിക്കാൻ പോകുവാനും മറ്റും ഇഷ്ടമുള്ളവർ ആണ് കൂടുതൽ ആളുകളും. ആ സമയത്ത് ഒരു മീനെങ്കിലും കിട്ടിയാൽ ഭാഗ്യമായെന്നായിരിക്കും എല്ലാവരും വിചാരിക്കുക. ഇവിടെ ഒരു മീൻ പിടിക്കാൻ പോയ വ്യക്തിക്ക് ലഭിച്ചത് രണ്ട് മീനുകളാണ്. അതും ഇദ്ദേഹം പ്രതീക്ഷിക്കാത്ത സമയത്ത് തന്നെ. ശരിക്കും ഇദ്ദേഹത്തിന്റെ ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിച്ചത്.

Lucky People In The World
Lucky People In The World

ഇവിടെ ഒരു കൊച്ചുകുട്ടി നിന്ന് കളിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. കുട്ടി കളിക്കുന്ന സമയത്ത് പെട്ടെന്ന് കതക് തുറക്കുകയും അവിടേക്ക് കുട്ടി കടന്നുപോവുകയുണ് ചെയ്യുന്നത്. ആ നിമിഷം തന്നെ കുട്ടി നിന്ന ഭാഗത്തെ കണ്ണാടി താഴേക്ക് വീഴുകയാണ് ചെയ്യുക. കണ്ണാടി താഴെ വീണ് പൊട്ടിച്ചിതറി പോകുന്നു. ഒരുപക്ഷേ ഈ കുട്ടി നേരത്തെ പോയില്ലായിരുന്നുവെങ്കിൽ ഈ കണ്ണാടി കുട്ടിയുടെ ശരീരത്തിലേക്ക് വീഴുമെന്നുള്ളത് ഉറപ്പാണ്. അപകടത്തിൽ നിന്നും കുട്ടിയെ രക്ഷിക്കുകയായിരുന്നു കതക് ചെയ്തത്. തീർച്ചയായും അത് നിമിത്തമായി തന്നെ വേണം കാണുവാൻ.

അതുപോലെ ഇവിടെ ഒരു വ്യക്തി വണ്ടി ഓടിച്ചു കൊണ്ട് പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വണ്ടി ഓടിച്ചു കൊണ്ട് പോകുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കാറിന് മുകളിലേക്ക് ഒരു സാധനം വന്നു വീഴുകയാണ്. ഇത് കാറിലെ സീറ്റിന് അരികിലേക്ക് വന്നു കുത്തികയറുകയും ചെയ്യുന്നുണ്ടെന്ന് മനസിലാകും.ഇദ്ദേഹത്തിന്റെ ശരീരത്തിൽ തൊട്ടുതൊട്ടില്ല എന്ന അവസ്ഥയിലാണ് ഈ വസ്തു കുത്തി കയറിയിരിക്കുന്നത്. എല്ലാവർക്കും അമ്പരപ്പ് ഉളവാക്കിയൊരു സംഭവമായിരുന്നു. കുറച്ചുകൂടി മാറിയിരുന്നെങ്കിൽ ഇത് അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് തന്നെ ആകുമായിരുന്നു വരുന്നത്. തീർച്ചയായും ഇദ്ദേഹത്തിന് ഭാഗ്യമുണ്ടെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

നല്ല വിലയുള്ള ഒരു ഫോൺ പോവുകയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക.? അത്തരത്തിൽ ഇവിടെ ഒരു വ്യക്തി വെള്ളത്തിലേക്ക് നോക്കി ഇരിക്കുകയും ഇദ്ദേഹത്തിന്റെ ഐഫോൺ താഴേക്ക് പോകുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ഈ മനുഷ്യന്റെ ഭാഗ്യം നോക്കണം. ഇത് എടുത്തു കൊടുക്കുന്നത് ഒരു ഡോൾഫിൻ ആണ്. വളരെ മികച്ച രീതിയിൽ തന്നെ ഡോൾഫിൻ എടുത്തുകൊടുക്കുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്. വളരെ ക്യൂട്ടായൊരു വീഡിയോ ആയിരുന്നു ഇത്.