ലോകത്തിലെ ഏറ്റവും വിലകൂടിയ പഴങ്ങള്‍. വില അറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും.

നമ്മൾ പലപ്പോഴും വീട്ടിലേക്ക് പഴവർഗങ്ങൾ വാങ്ങുന്നവരാണ്. എപ്പോഴും പഴവർഗ്ഗങ്ങൾ കഴിക്കുന്നത് നമ്മുടെ ചർമത്തിനും ശരീരത്തിനും ഒക്കെ വളരെ നല്ലതാണ് എന്ന് നമുക്ക് അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ കൂടുതലായി ഭക്ഷണത്തിൽ പഴവർഗങ്ങൾ ഉൾപ്പെടുത്തുവാൻ നമ്മൾ ശ്രമിക്കാറുണ്ട്. പഴവർഗങ്ങൾ വാങ്ങുമ്പോൾ ഒന്നെങ്കിൽ 200 രൂപയുടെ, കൂടിപ്പോയാൽ 500 രൂപയുടെ. അതിനപ്പുറത്തുള്ള പഴവർഗങ്ങൾ വാങ്ങാറുണ്ടോ….?

എന്നാൽ ലോകത്തിലെ വിലകൂടിയ പഴങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. പണം ഉള്ളോർക്ക് മാത്രം വാങ്ങാൻ സാധിക്കുന്ന ചില പഴങ്ങളെ പറ്റി. ഇവയുടെ വില കേട്ടാൽ ആരാണെങ്കിലും ഞെട്ടിപോകും എന്നുള്ളത് ഉറപ്പാണ്. അത്തരത്തിലുള്ള ചില പഴങ്ങളെ പറ്റിയാണ് ഈ പോസ്റ്റിൽ പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുവാൻ മറക്കരുത്. നമ്മൾ ഒരു ആപ്പിൾ വാങ്ങുകയാണെങ്കിൽ എത്ര രൂപയുടെ ആപ്പിളായിരിക്കും വാങ്ങുക. കൂടിയാൽ ഒരു 200ന്റെയോ 250 രൂപയുടെയൊ ഓകെ ആപ്പിൾ ആയിരിക്കും പലപ്പോഴും നമ്മൾ വാങ്ങാറുള്ളത്. എന്നാൽ ഒരു ആപ്പിളിന് തന്നെ 1500 രൂപ ആണെങ്കിലോ ആരെങ്കിലും വാങ്ങുമോ…?

വാങ്ങില്ല എന്നാണ് മറുപടിയെങ്കിൽ അങ്ങനെയൊരു ആപ്പിളുണ്ട്. 1500 രൂപയാണ് അതിന് ഒരെണ്ണത്തിന്റെ വില. ഇത് ഒരു പ്രത്യേകതരം ആപ്പിളാണ്. ഇത് കഴുകുന്നത് പോലും തേനിൽ ആണ്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും മധുരമുള്ള ആപ്പിളുകളുടെ കൂട്ടത്തിലാണ് ഇത് ഉള്ളത്. വിദേശ രാജ്യത്താണ് ഈ ആപ്പിൾ ഉള്ളത്. ഈ ആപ്പിൾ കൂടുതലായും അവിടെ വാങ്ങുന്നത് കൂടുതൽ പണം ഉള്ള ആളുകൾ മാത്രമാണ്. ഇതിനു വേണ്ടി മാത്രമായി ആവശ്യക്കാർ നിരവധിയാണ്. 45 ലക്ഷം രൂപ വിലവരുന്ന ഒരു ഫ്രൂട്ടിനെ പറ്റിയാണ് പറയുന്നത്. 45 ലക്ഷം രൂപ വിലവരുന്ന പഴവർഗം കഴിക്കേണ്ട ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ടത്.

കഴിക്കുന്ന ആളുകളും ഉണ്ട്. പക്ഷേ ഇത് വിദേശരാജ്യങ്ങളിലെ ലക്ഷ്വറി സൂപ്പർമാർക്കറ്റുകളിൽ മാത്രമാണ് ലഭിക്കുന്നത്. അപ്പോൾ തന്നെ അറിയാമല്ലോ അത് എത്രത്തോളം വില കൂടിയതാണെന്ന്. മറ്റൊരു ഫ്രൂട്ട് ഉണ്ട് ഇത് 17 ലക്ഷം രൂപയുടേതാണ്. നാരങ്ങയുടെ വർഗ്ഗത്തിൽ പെടുന്ന ഒന്നാണ്. പക്ഷേ ഇത് മുറിച്ച് കഴിയുമ്പോൾ ഇതിന് പുളി ഒന്നുമല്ല നല്ല മധുരമാണ്. നല്ല രുചിയുണ്ട്. ഒരെണ്ണത്തിന് 17 ലക്ഷം രൂപയാണ് വില വരുന്നത്. ഇത്തരം പഴങ്ങൾ ഒക്കെ വിദേശരാജ്യങ്ങളിൽ ലേലത്തിലൂടെയാണ് ആളുകൾ വാങ്ങുന്നത് തന്നെ. ഇത്തരം പഴങ്ങൾക്ക് നിരവധി ആവശ്യക്കാരായ ആളുകളും ഉണ്ട് എന്ന് പറയുന്നതായിരിക്കും.

ബീറ്റ് റൂട്ട് നിറത്തിലുള്ള മാങ്ങകൾ കണ്ടിട്ടുണ്ടോ….? നമ്മുടെ കേരളം എന്നുപറയുന്നത് മാങ്ങകളാൽ സമ്പുഷ്ടമാണ്. പല രീതിയിലുള്ള മാമ്പഴങ്ങൾ നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ പിങ്ക് തൊലിയോട് കൂടിയ മാമ്പഴത്തെ പറ്റിയാണ് പറയുന്നത്. 2 മാങ്ങകൾ ആണ് ഇവ. ഇതിൽ ഒരു മാങ്ങ ഒരു ലക്ഷം രൂപയാണ്. രണ്ടു മാങ്ങ ആയി മാത്രമേ കൊടുക്കാറുള്ളൂ. അതായത് രണ്ടു ലക്ഷം രൂപയ്ക്ക്. ഇതിനും നിരവധി ആവശ്യക്കാരാണ്. ഇതും ലേലത്തിലൂടെ ആണ് മിക്ക ആളുകളും വാങ്ങുന്നത്.

അതുപോലെ ചെറിയൊരു ബോൾ പോലെ ഇരിക്കുന്ന പ്രത്യേകതരം മുന്തിരി ഉണ്ട്. അതിൻറെ വിലയും വലുതാണ്. ഏകദേശം 12 ലക്ഷം രൂപയാണ് ഇവയ്ക്കും വരുന്നത്. ഇതിനും ലേലത്തിലൂടെ വാങ്ങാൻ നിരവധി ആളുകൾ ആണ് ഉള്ളത്. തീർന്നിട്ടില്ല ഇനിയുമുണ്ട് വിലകൂടിയ നിരവധി പഴവർഗ്ഗങ്ങൾ. നമുക്കൊന്നും അത് വാങ്ങാൻ സാധിക്കില്ലെങ്കിലും അത് എന്തൊക്കെയാണെന്ന് അറിയുക എങ്കിലും ചെയ്യാമല്ലോ. അത്തരം പഴവർഗ്ഗങ്ങളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ വിശദമായി പറയുന്നത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം കാണാം.