തന്‍റെ വയറ്റില്‍ ഇരട്ട കുട്ടികളാണെന്നാണ്‌ അമ്മ കരുതിയത് പക്ഷെ പ്രസവിച്ചപ്പോള്‍. ഡോക്ടര്‍മാര്‍ വരെ ഞെട്ടിത്തരിച്ചു.

പ്രസവിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ഒരേ ഗർഭാവസ്ഥയിൽ ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ അത് അമ്മയ്ക്ക് ബുദ്ധിമുട്ടാണ്. എന്നാൽ ഒരു സ്ത്രീ ക്വിന്റുപ്ലെറ്റുകളുമായി (ഒന്നിച്ചുപിറന്ന അഞ്ചുമക്കള്‍) ഗർഭിണിയാണെങ്കിൽ?. ഇരട്ടി സങ്കീർണതകളും അപകടസാധ്യതകളും ഉണ്ടാകുമെന്ന് ഉറപ്പാണ്. ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യത്തെ ക്വിന്റപ്ലെറ്റുകളുടെ അമ്മയായ ഒരു യുവതിയെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാന്‍ പോകുന്നത്.

Czech Republic quintuplets
Czech Republic quintuplets

23 കാരിയായ അലക്സാണ്ട്ര കിനോവ എന്ന യുവതിയാണ് ഈ ചെക്ക് ക്വിന്റുപ്ലെറ്റുകൾക്ക് ജന്മം നൽകിയത്. ജനനസമയത്ത് അലക്സാണ്ട്രയുടെ ഭര്‍ത്താവും കൂടെയുണ്ടായിരിന്നു. ചെക്ക് റിപ്പബ്ലിക്കിൽ ആദ്യമായാണ് ക്വിന്റുപ്ലെറ്റുകൾക്ക് ജനിക്കുന്നത്. ഹോസ്പിറ്റലിലെ നവജാതശിശു വിഭാഗത്തിലെ ചീഫ് ഡോക്ടർ സിബിനെക് സ്ട്രാനക് പറയുന്നത് ജനനം നടന്നത് സങ്കീർണതകളൊന്നുമില്ലാതെയാണ് എന്നാണ്. അലക്സാണ്ട്ര കിനോവയെയും അവളുടെ അഞ്ച് കുഞ്ഞുങ്ങളെയും തീവ്രപരിചരണ വിഭാഗത്തിൽ പാർപ്പിച്ചിട്ടുണ്ടെന്ന് സ്ട്രാനക് പറയുന്നു. സ്വാഭാവികമായും ഇങ്ങനെ ജനിച്ച കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരാൻ 95 ശതമാനം അവസരമുണ്ടെന്ന് അദ്ദേഹം പറയുന്നു.

Alexandra Kinova
Alexandra Kinova

അലക്സാണ്ട്രയുടെ പ്രസവ സമയത്ത്. പ്രാഗ്-പോഡോലി മെറ്റേണിറ്റി ഹോസ്പിറ്റലിലെ 40 ഓളം സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘം തന്നെയുണ്ടായിരുന്നു. ഗർഭിണിയായി 31 ആയ്ച്ചകള്‍ക്ക് ശേഷം സിസേറിയൻ വഴിയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യ ക്വിന്റപ്ലെറ്റുകളുടെ സ്വഭാവസവിശേഷതകളിള്‍ സമാനമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആൺകുട്ടികളുടെ പേരുകൾ ഡാനിയേൽ, മൈക്കൽ, അലക്സ്, മാർട്ടിൻ എന്നും പെൺകുട്ടിക്ക് തെരേസ്‌ക എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.

അലക്സാണ്ട്ര കിനോവ ഗർഭിണിയായപ്പോൾ വെറും 23 വയസ്സായിരുന്നു. താൻ ആദ്യം ഇരട്ടകള്‍ ആണെന്ന് കരുതിയിരുന്നുവെങ്കിലും ഗർഭത്തിൻറെ മധ്യകാലഘട്ടത്തിൽ നാല് കുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. അതിശയകരമെന്നു പറയട്ടെ അടുത്ത മാസം ഈ സംഖ്യ അഞ്ചായി ഉയർന്നു. ഞാൻ വളരെ സന്തോഷവാതിയാണെന്ന് അലക്സാണ്ട്ര കൂട്ടിച്ചേർത്തു. ദമ്പതികൾക്ക് ആദ്യപ്രസവത്തില്‍ ഒരു ഇളയ മകനുണ്ട്.

480 വർഷത്തിലൊരിക്കൽ ക്വിന്റപ്ലെറ്റുകൾ ജനിക്കുന്നുവെന്ന് ചെക്ക് റിപ്പബ്ലിക് ജനന ഡാറ്റ വെളിപ്പെടുത്തി!. അതിനാൽ ഇത് അസാധാരണമായ ഒരു മികച്ച ജനനമാണ്. ഒപ്പം എല്ലാ കുട്ടികളും അമ്മയും ആരോഗ്യവാന്മാരാണ്.