വിമാനം തകര്‍ന്ന് കാട്ടിലകപ്പെട്ട പതിനേഴുകാരിയുടെ അനുഭവകഥ.

ഒരുദിവസം ഒറ്റയ്ക്ക് ഒരു കാട്ടിൽ അകപ്പെട്ട പോവുകയെന്നു പറഞ്ഞാൽ എന്താണ് തോന്നുക.? ഒരു നാടോടി കഥയല്ല പറയുന്നത്, യഥാർത്ഥത്തിൽ സംഭവിച്ച ഒരു കാര്യമാണ്. ഒരു പെൺകുട്ടി ഒരു കാട്ടിൽ അകപ്പെട്ടു പോകുന്നു. അതും കൊടും അപകടകാരികളായ ജീവികൾ മാത്രം താമസിക്കുന്ന ആമസോൺ മഴക്കാടുകളിൽ. തീർച്ചയായും ആ അവസ്ഥയുണ്ടാവുകയാണെങ്കിൽ എന്തായിരിക്കും തോന്നുക. അത്തരത്തിലുള്ളൊരു അവസ്ഥയിലുള്ള പെൺകുട്ടി ഉണ്ടായിരുന്നു. ഈ കുട്ടി വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു, ഈ വിമാനം ഇടിമിന്നലേറ്റ് തകർന്നുപോയി. സാധാരണ അവസ്ഥയിൽ ഇടിമിന്നലേറ്റാൽ വിമാനങ്ങൾ തകരുന്നതല്ല. എന്നാൽ ചില പ്രശ്നങ്ങൾ കൊണ്ടാണ് ഈ വിമാനം തകർന്നു പോയത്. ആ സമയത്ത് ഈ പെൺകുട്ടിക്കും പരിക്കുകൾ പറ്റിയിരുന്നു. വിമാനം മൂന്ന് കഷണങ്ങളായി കാട്ടിലേക്ക് വീണു. അവിടെനിന്നും ഈ പെൺകുട്ടി മാത്രം ജീവനോടെ എഴുന്നേറ്റു വരികയാണ്.

Flight
Flight

ചെറിയ ചില പരിക്കുകളൊക്കെ അവളുടെ ശരീരത്തിലുണ്ട്. എങ്കിലും അവൾ മരിച്ചില്ല. അവൾ കണ്ണുതുറന്നപ്പോൾ ആമസോൺ മഴക്കാട്. എന്നാൽ ഈ പെൺകുട്ടിക്ക് കാടുമായി നല്ല പരിചയമായിരുന്നു. ഇവരുടെ അച്ഛൻ ഇടയ്ക്കിടെ കാട്ടിൽ പോകും. അതുപോലെ അമ്മയും പക്ഷിനിരീക്ഷണത്തിനും മറ്റുമായി കാട്ടിൽ പോകും. ആ കൂട്ടത്തിൽ ഈ കുട്ടിയും കാട്ടിൽ പോകും. അതിനാൽ തന്നെ കാടിനോടുള്ള പരിചയം അവൾക്കുണ്ടായിരുന്നു. കുറെസമയം കഴിഞ്ഞപ്പോൾ അവൾക്ക് നന്നായി വിശന്നു തുടങ്ങി. എന്തെങ്കിലും ഭക്ഷണം കഴിക്കാനായി അവൾ നടന്ന ആ സമയത്താണ് അവിടെയുള്ളൊരു പഴം കണ്ടത്. പക്ഷേ അച്ഛൻ പറഞ്ഞ ഒരു വാക്ക് അവൾ മനസ്സിലോർത്തു. കാട്ടിൽ കാണുന്ന എല്ലാ പഴങ്ങളും ഭക്ഷിക്കാൻ പാടില്ല. ചിലപ്പോൾ അത് വിഷമുള്ള പഴമായിരിക്കും. അതുകൊണ്ട് ആ പെൺകുട്ടി അത് ഭക്ഷിച്ചില്ല.

പിന്നീട് അവളുടെ കാലിലൊരു പുഴു കടിക്കുകയാണ്. എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയിലായി പെൺകുട്ടി. ഒടുക്കം അവൾ അതിനെ കളയാനുള്ള ശ്രമങ്ങളും നടത്തി. അവിടെയുള്ള ഒരു ആൾതാമസമില്ലാത്ത പഴയ വീട്ടിൽ എത്തി. അവിടെ കണ്ട മണ്ണെണ്ണ കാലിലേക്ക് ഒഴിച്ചു. അപ്പോഴേക്കും ആരൊക്കെയോ വന്നു ചേർന്ന് അവളെ രക്ഷിച്ചു ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് കുറച്ചുസമയം കൂടി കഴിഞ്ഞിരുന്നെങ്കിൽ ആ പെൺകുട്ടി മരിച്ചുപോയേനെന്നാണ്. അവളുടെ ആത്മവിശ്വാസം കൊണ്ട് മാത്രമാണ് അവളാ കാട്ടിൽ നിന്നും രക്ഷപ്പെട്ടത്.