താജ്മഹലിനെ കുറിച്ചുള്ള സത്യങ്ങള്‍. താജ്മഹലിന് ഉള്ളിലെ ദുരൂഹതകള്‍.

പ്രണയത്തെ പറ്റി പറയുമ്പോൾ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നുതന്നെയാണ് താജ്മഹൽ. ഒരു പ്രണയത്തിൻറെ ഉയർന്നു നിൽക്കുന്ന സ്മാരകം എന്ന് തന്നെ പറയാം താജ്മഹലിനെ പറ്റി. ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയ പത്നിയായ മുംതാസിന്റെ ഓർമ്മയ്ക്ക് വേണ്ടി ഷാജഹാൻ പണികഴിപ്പിച്ചതാണ് താജ്മഹൽ എന്ന് അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. എന്നും പ്രത്യേകതകളും അത്ഭുതങ്ങളും നിറച്ച ലോകാത്ഭുതങ്ങളിൽ ഒന്നായി മാറിയതാണ് താജ്മഹൽ. പ്രത്യേക തരം വെളുത്ത മാർബിളിൽ തീർത്ത ഒരു വലിയ ശവകുടീരം. അതിന്റെ സൗന്ദര്യം മുഴുവൻ വിളിച്ചോതുന്ന ഒന്നാണ് താജ് മഹൽ എന്ന് പറയുന്നത്. ഇന്ന് താജ്മഹലിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ വാർത്ത. അതുപോലെ എല്ലാവരും അറിയാൻ ആഗ്രഹിക്കുന്നതും.

Taj Mahal
Taj Mahal

അതുകൊണ്ടുതന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിൽ ഏകദേശം 17 ഹെക്ടർ വിസ്തൃതിയിൽ ഉള്ള വിശാലമായ മുഗൾ ഉദ്യാനത്തിൽ ആണ് താജ്മഹൽ സ്ഥിതി ചെയ്യുന്നത്. യമുനാനദിയുടെ സൗന്ദര്യം കൂടി താജ്മഹലിന് മാറ്റുകൂട്ടുന്നുണ്ട്. പ്രിയ പത്നി ആയ മുംതാസിന് വേണ്ടി ഷാജഹാൻ നിർമിച്ചത് ആണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. അറബിയിലുള്ള നിരവധി ചരിത്രപരവും ഖുർആനികവും ആയ ലിഖിതങ്ങൾ താജ്മഹലിൽ ചേർത്തിട്ടുണ്ട്. ഇതിൻറെ നിർമ്മാണത്തിന് വേണ്ടി ഒരു സാമ്രാജ്യത്തിന്റെ മുഴുവൻ ഭാഗത്തു നിന്നും ആളുകളെ കൊണ്ടുവന്നിരുന്നു.

താജ്മഹലിനെ പോലെ ഒരു കുടീരം ഇനി ഉണ്ടാകാൻ പാടില്ല എന്ന് ഷാജഹാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ തജ്‌മാഹലിന്റെ നിർമ്മാണം പൂർത്തിയായതിന് ശേഷം ഇതിന്റെ ശില്പിയുടെ കൈകൾ വെട്ടി കളഞ്ഞു എന്നൊക്കെ വാർത്തകൾ വന്നിരുന്നു. അത് സത്യമാണോ എന്ന് ഇപ്പോഴും അറിയില്ല. വളരെയധികം ചിത്രപ്പണികളും കലാപരമായ മനോഹാരിതകളും നിറഞ്ഞ ഒന്നുതന്നെയാണ് താജ്മഹൽ. ഇതിന്റെ അടിത്തറയുടെ നാല് വശങ്ങളും ചതുരാകൃതിയിലുള്ള ചതുരത്തിന് പുറത്തേക്ക് നീട്ടി ഒരു ചതുര പ്ലാറ്റ്ഫോമിലാണ് താജ്മഹൽ ഉയർന്നുനിൽക്കുന്നത്. ഇറാനിൽനിന്നുള്ള ഒരു വാസ്തു ശില്പി ആയിരുന്നു താജ്മഹൽ രൂപകല്പന ചെയ്തത് എന്നാണ് അറിയാൻ സാധിക്കുന്നത്.

താജ്മഹൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഇസ്‌ലാമിക വാസ്തുവിദ്യ മാത്രമുപയോഗിച്ച് അല്ല . ഇന്ത്യൻ ശൈലികളിലും പേർഷ്യൻ ശൈലികളും എല്ലാം ഉള്ള ഒരു സംയോജനം കൂടി ഇതിൽ കാണുവാൻ സാധിക്കുന്നുണ്ട്. താജ്മഹലിലെ വലിയ താഴികക്കുടം ഗേറ്റ് വേ മൂടുന്നത് പോലെ ആണ് അലങ്കരിച്ചിരിക്കുന്നത്. 4 മിനാരങ്ങളിൽ കെട്ടിടത്തിന് വളരെയധികം സൗന്ദര്യം നൽകുന്നുണ്ട്. താജ്മഹലിനെ കുറിച്ചുള്ള വാസ്തുവിദ്യാ വാർത്തകളിലൊന്ന് മാത്രമാണ്. വലിയ അത്ഭുതത്തെ സമീപത്തിൽ നിന്നോ ഒരു നിശ്ചിത ദൂരത്തിൽ നിന്ന് ആളുകൾ കാണുകയാണെങ്കിൽ അതിൽ എടുത്തു നിൽക്കുന്ന താഴികക്കുടം തന്നെ ആയിരിക്കും.

വ്യത്യസ്ത വശങ്ങളിൽ നിന്ന് നോക്കുമ്പോൾ താജ്മഹൽ നൽകുന്നത് വ്യത്യസ്തമായ ദൃശ്യാനുഭവം തന്നെയാണ്. യുമുന നദിയുടെയും സൂര്യന്റെയും ചന്ദ്രന്റെയും നിറങ്ങൾ കെട്ടിടത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. നദിക്ക് കുറുകെ തിളങ്ങുന്ന വെളുത്ത മാർബിൾ കല്ലുകൾ താജ്മഹലിന്റെ കാഴ്ചയെ ഒന്നു കൂടെ മനോഹരം ആക്കുകയാണ് ചെയ്യുന്നത്. ആകാശത്തിലെ നിറങ്ങളുടെ മാറ്റവും സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും ചന്ദ്രൻ വരുന്നതും നിറങ്ങൾ മാറുന്നതിനൊപ്പം താജ്മഹൽ കാണുന്നതിന്റെ ദൃശ്യഭംഗിയും മാറ്റുന്നുണ്ട്.. അതിമനോഹരമായ പ്രണയത്തിൻറെ കുടീരം ആയെന്നും താജ്മഹൽ നിലകൊള്ളുകയാണ്. ഇനിയും അറിയാം താജ്മഹലിനെ പറ്റിയുള്ള നിരവധി കാണാകഥകൾ. അവയെല്ലാം കോർത്തിണക്കിയാണ് ഈ പോസ്റ്റിനോടൊപ്പം ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.