പെൺകുട്ടികൾ മാത്രമുള്ള ഹോസ്റ്റലിൽ കയറി ഈ കള്ളൻ മോഷ്ടിക്കുന്നത് എന്താണെന്ന് അറിയുമോ ?

ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത് ഒരു കള്ളനെക്കുറിച്ചാണ്. അയാളുടെ പ്രവർത്തികൾ കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടും. സാധാരണ കള്ളന്മാരെ പോലെ ആരുടെയും സ്വർണമോ പണമോ ഈ കള്ളൻ മോഷ്ടിക്കാറില്ല മറിച്ച് പെൺകുട്ടികളുടെ വസ്ത്രങ്ങൾ മാത്രമാണ് ഈ കള്ളൻ മോഷ്ടിക്കുന്നത്.

ബാംഗ്ലൂർ നഗരത്തിലെ മഹാറാണി കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് ഈ സംഭവം നടന്നത്. ഒരു വസ്ത്രമോഷ്ടാവാണ് ഇവിടുത്തെ പെൺകുട്ടികളെ ബുദ്ധിമുട്ടിച്ചിരിക്കുന്നത്. ഈ സൈക്കോ മോഷ്ടാവ് ഹോസ്റ്റൽ മേൽക്കൂരയിൽ നിന്ന് പെൺകുട്ടികളുടെ അലക്കി ഇട്ടിരിക്കുന്ന അടിവസ്ത്രം മോഷ്ട്ടിക്കും. ഈ സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതാണ് ഈ കള്ളന്റെ ദിനചര്യ. പെൺകുട്ടികളുടെ അടിവസ്ത്രങ്ങൾ ഈ കള്ളൻ ദിവസവും മോഷ്ടിക്കുന്നു. ഈ കള്ളനും പെൺകുട്ടികളുടെ അടിവസ്ത്രം ധരിച്ച് തിരികെ പോകുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

Underwear
Underwear

ഒരു ദിവസം ടെറസിലേക്ക് പോകുമ്പോൾ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾ ഈ സൈക്കോ മോഷ്ടാവിനെ നേരിട്ട് കണ്ടിരുന്നു കള്ളനെ കണ്ട കാര്യം പെൺകുട്ടികൾ അവിടെ മറ്റുള്ള എല്ലാ പെൺകുട്ടികളോടും പറഞ്ഞു. എന്നാൽ പല പെൺകുട്ടികളും ഇക്കാര്യം വിശ്വസിച്ചില്ല.

ഇതിന് പിന്നാലെ മോഷ്ടാവ് ഈ പ്രവൃത്തി ചെയ്യുന്നത് കണ്ട പെൺകുട്ടികൾ ഹോസ്റ്റൽ വാർഡനോട് പരാതിപ്പെട്ടു. പെൺകുട്ടികളുടെ പരാതിയിൽ ടെറസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ ഹോസ്റ്റൽ വാർഡൻ പരിശോധിച്ചു. അതിൽ കള്ളൻ അതിൽ വസ്ത്രങ്ങൾ മോഷ്ടിക്കുന്നത് വ്യക്തമായി കാണാമായിരുന്നു.

സംഭവത്തെക്കുറിച്ച് ഹോസ്റ്റൽ വാർഡനും ഇവിടെ താമസിക്കുന്ന പെൺകുട്ടികളും ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടികൾ ഒരിക്കൽ കള്ളനെ പിടിക്കാൻ ശ്രമിച്ചുവെങ്കിലും കള്ളൻ രക്ഷപ്പെടുകയാണ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.