ഫ്ലൈറ്റ് അറ്റന്‍ഡര്‍മാര്‍ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അതീവ രഹസ്യങ്ങള്‍.

വിമാനത്തിൽ യാത്ര ചെയ്യണം എന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. ഏതൊരു സാധാരണക്കാരനും ആഗ്രഹങ്ങളിൽ ഒന്നായിരിക്കും ഒരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്യണം എന്നുള്ളത്. ആകാശത്തിലൂടെ ഒരു സഞ്ചാരം ആഗ്രഹിക്കാത്ത മനുഷ്യൻ ഉണ്ടായിരിക്കില്ല. വിമാനത്തിൽ ജോലി ചെയ്യുന്ന ആളുകളെ പറ്റി ചിന്തിച്ചിട്ടുണ്ടോ….? അവരുടെ ജോലി എങ്ങനെയായിരിക്കുമെന്നോ ജോലിയുടെ സ്വഭാവമെങ്ങനെയായിരിക്കുമെന്നോ എത്ര ദിവസമാണ് അവർ ജോലി ചെയ്യുന്നത് എന്നൊക്കെ ചിന്തിച്ചിട്ടുണ്ടോ…..?

The top secrets hidden behind flight attendants.
The top secrets hidden behind flight attendants.

അത്തരത്തിലുള്ള വിവരങ്ങളാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. വിമാനത്തിൽ ജോലിചെയ്യുമ്പോൾ നമ്മളെ സ്വീകരിക്കുന്ന ചില എയർഹോസ്റ്റസുമാരുണ്ട്. അവരുടെ സൗന്ദര്യം പലപ്പോഴും നമുക്ക് അത്ഭുതം പകരാറുണ്ട്. വെറുതെ ഒന്നും ഈ ജോലി കിട്ടില്ല കേട്ടോ. ഇതിന് ഒരുപാട് കടമകളുണ്ട്. ഒരുപാട് നിയമങ്ങളും ഉണ്ട്. ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞതാണ് ഈ ജോലി. ജോലി ചെയ്യുന്നവർക്ക് ഒരുപാട് നിബന്ധനകൾ ഉണ്ട് എന്നതാണ് ആദ്യം തന്നെ പറയേണ്ടത്. നല്ല നീളമുള്ളവർക്കാണ് ഈ ജോലിക്ക് ആദ്യം തന്നെ പ്രാധാന്യമുള്ളത് എന്ന് എടുത്തുപറയണം.

നീളമുള്ള ആളുകളെ നോക്കിയാണ് ഈ ജോലിക്ക് വേണ്ടി പ്രധാനമായും സെലക്ട് ചെയ്യാറുള്ളത്. അതുപോലെ മഞ്ഞ പല്ലുള്ളവരെ ഈ ജോലി പരിഗണിക്കില്ല. അതിൻറെ കാരണം എന്താണെന്ന് ചോദിച്ചാൽ എപ്പോഴും യാത്രക്കാർ വരുമ്പോൾ അവരെ നന്നായി ചിരിച്ച് സ്വാഗതം ചെയ്യണം. അതിനുവേണ്ടി നല്ല വെളുത്ത മുല്ലമൊട്ട് പോലുള്ള പല്ലുകൾ ഉള്ളവരായിരിക്കണം.നല്ല സൗന്ദര്യമുള്ള പെൺകുട്ടികളെയാണ് ഇതിലേക്ക് എടുക്കുന്നത്. ഒരിക്കലും മുഖത്ത് മറുകുകൾളോ എന്തെങ്കിലും പാടുകളോ കുരുക്കളോ ഒന്നും ഉണ്ടാവാൻ പാടില്ല എന്നത് ഒരു നിയമമാണ്. അതുപോലെ വിവാഹം കഴിച്ചു കഴിഞ്ഞവരാണ് എങ്കിൽ മൂന്നുവർഷത്തേക്ക് കുട്ടികൾ ഉണ്ടാകാൻ പാടില്ല എന്ന ഒരു നിയമം കൂടി ഇവർക്ക് ഉണ്ട്.

അതിന് കാരണം മറ്റൊന്നുമല്ല ഇവരുടെ പ്രസവം കഴിയുകയാണെങ്കിൽ തടി വെക്കാനുള്ള സാഹചര്യമുണ്ട്. അപ്പോൾതന്നെ മനസ്സിലായില്ലേ തടി ഉള്ളവരെയും ഈ ജോലിയിലേക്ക് എടുക്കില്ല. നീളമുള്ള സുന്ദരികളായ സ്ത്രീകൾക്കാണ് ഈ ജോലിക്കുള്ള അവസരം ലഭിക്കുക. പോരാത്തതിന് ഇവർക്ക് എപ്പോഴും വിറ്റാമിനുകൾ നൽകുന്ന ഭക്ഷണം ആയിരിക്കും നൽകുന്നത്. ഇവരുടെ സൗന്ദര്യസംരക്ഷണത്തിന് കാര്യം പ്രത്യേകമായി ശ്രദ്ധിക്കുകയും ചെയ്യും. എല്ലാ മാസത്തിലും ഇവരെ സൗന്ദര്യ സംരക്ഷണത്തിനു വേണ്ടി പാർലറുകളിൽ എത്തിക്കാറുണ്ട്. അതുപോലെ എല്ലാ മാസവും ഇവർക്ക് മെഡിക്കൽ ചെക്കപ്പുകൾ നടത്താറുണ്ട്.

വിറ്റാമിൻ കുറവ് കൊണ്ട് ഇവർക്ക് വിളർച്ചയോ രക്തക്കുറവോ ഒന്നും സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് എല്ലാമാസവും ഇത്തരത്തിലുള്ള മെഡിക്കൽ ചെക്കപ്പുകൾ നടത്തുന്നത്. വളരെ കഷ്ടപ്പാടുകൾ ഉള്ള ഒരു ജോലി ആണ് ഇതെന്ന് പറയാതെ വയ്യ. ഇത്തരം ജോലികൾ ചെയ്യുന്ന പെൺകുട്ടികൾ പൊതുവേ റിലേഷൻഷിപ്പുകളിൽ ആകാറില്ല എന്നാണ് പറയാറ്. അതിനുള്ള സമയവുമില്ല. ഇവരുടെ ശമ്പളം കേട്ടാലും ഞെട്ടിപ്പോകും. മൂന്നു ലക്ഷം രൂപയോളമാണ് ഒരു മാസം ഇവർക്ക് ശമ്പളം ലഭിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അപ്പോൾ പിന്നെ ഇത്തരം ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടായി എന്ന് പറഞ്ഞാലും വലിയ പ്രശ്നമില്ല അല്ലേ…?

ഒരു ദിവസത്തിൽ കൂടുതൽ സമയവും ഇവർ ആകാശത്തിൽ തന്നെയായിരിക്കും എന്നതാണ് പ്രത്യേകിച്ച് എടുത്തു പറയേണ്ടത്. അതുകൊണ്ടുതന്നെ ഇവരുടെ മുടിയും നഖവും ഒക്കെ വളരെ പെട്ടെന്ന് വളരും എന്നു പറയുന്നുണ്ട്. അതിന് കാരണം വിറ്റാമിൻ ഡിയുടെ അളവ് ഇവരുടെ ശരീരത്തിൽ വർദ്ധിക്കുന്നതാണ്. ആകാശത്ത് തന്നെ നിൽക്കുന്നതുകൊണ്ട് ഇവരുടെ വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിക്കുകയാണ് ചെയ്യുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ കാണാവുന്നതാണ്. അതോടൊപ്പം ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ കൂടി ശ്രദ്ധിക്കുക.