ഒന്നര വർഷത്തിനിടെ 18 ആൺകുട്ടികളുമായി ബന്ധപ്പെട്ടെന്ന് യുവതിയുടെ വെളിപ്പെടുത്തൽ.

ഒരു കാലം വരെയും തങ്ങളുടെ പ്രണയത്തെക്കുറിച്ച് പല ആളുകളും പുറത്ത് പറയാൻ ആഗ്രഹിക്കാറുണ്ടായിരുന്നില്ല .ഒത്തുചേരലുകളിൽ സ്നേഹത്തെക്കുറിച്ച് സംസാരിക്കാത്ത ഒരു കാലമുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്നിട്ട് കൂടിയും പലരും തൻറെ പ്രണയത്തെക്കുറിച്ച് മറച്ചുവെക്കുമായിരുന്നു. എന്നാൽ കാലവും മാറി കഥയും മാറി. ഇന്ന് ഒട്ടുമിക്ക ആളുകളും തന്റെ പ്രണയ ബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയ വഴി അല്ലെങ്കിൽ മറ്റുള്ളവരുമായി പങ്കിടാറുണ്ട്.അത്തരത്തിലുള്ള ഒരു പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.തന്റെ പ്രണയകഥയെ കുറിച്ച് ക്യാമറയ്ക്ക് മുന്നിൽ മറ്റുള്ളവരുമായി പങ്കിടുന്നു.

Amber Smith
Amber Smith

നമുക്കറിയാം ഒട്ടുമിക്ക ഓഫീസുകളിലും അവരുടെ ബിസിനസുമായി ബന്ധപ്പെട്ട പല പ്ലാനുകളും അവതരിപ്പിക്കുന്നത് പി.പി.ടി വഴിയാണ്.എന്നാൽ 2022 വർഷത്തേക്കുള്ള തന്റെ കാമുകന്മാരെ ലിസ്റ്റ് ചെയ്യാനും അവരുമായി ഒരു പ്രണയകഥ വിവരിക്കാനും ഒരു പെൺകുട്ടി PPT ഉപയോഗിച്ചു എന്ന് പറയുമ്പോൾ തീർക്കും അത്ഭുതവും കൗതുകവും തോന്നുന്നില്ലേ.അംബർ എന്നാണ് ഈ പെൺകുട്ടിയുടെ പേര്. നിരവധി സ്ലൈഡുകൾ ഉള്ള പിപിടികൾ ഉണ്ടാക്കി അവൾ തന്റെ പ്രണയകഥകൾ ലോകം മുഴുവൻ വിവരിക്കുകയാണ് ഇപ്പോൾ. ആംബർ തയ്യാറാക്കിയ പി പി ടികൾ പറയുന്നത് അവൾ വർഷം മുഴുവനും 18 ആളുകളുമായി ഡേറ്റിംഗ് നടത്തി എന്നാണ്.

ഇവരുടെ 2022 വർഷത്തിലെ ആകെ കാമുകന്മാരുടെ ഡേറ്റിംഗ് ഡാറ്റയും പ്രണയകഥയും പവർ പോയിൻറ് അവതരണത്തിലൂടെ സോഷ്യൽ മീഡിയ വഴി അവതരിപ്പിച്ചു. ഇതിലൂടെ ഓരോ ഡേറ്റിങ്ങിനും അവൾക്ക് ചെലവായ ഹോട്ടൽ ചെലവുകൾ മുതൽ ഭക്ഷണപാനീയങ്ങൾ, യാത്രാ ചെലവുകൾ വരെയുള്ള വിശദാംശങ്ങൾ അവർ പറയുന്നുണ്ട്. ടിക്ടോക് വഴിയാണ് ആളുകളുമായി ഇവർ തന്റെ പിപിടി അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ 3 ദശലക്ഷത്തിലധികം തവണ aകണ്ടു. വളരെ ക്രിയാത്മകമായി തന്നെ അവർ തൻറെ വീഡിയോയ്ക്ക് അടിക്കുറിപ്പും നൽകി. അതായത്”ഈ പിപിടി സ്ലൈഡുകളിൽ കാണിച്ചിരിക്കുന്ന ആൺകുട്ടികളിൽ ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ അവർ ആരും തന്നെ ഇന്ന് എനിക്ക് ആരുമല്ല എന്നും അവരെല്ലാം എൻ്റെ ഒരു നമ്പർ മാത്രമാണ്”എന്നാണ് അവർ അടിക്കുറിപ്പ് നൽകിയത്.

12 മാസത്തിനുള്ളിൽ അവർ 18 ആൺകുട്ടികളെയാണ് കാമുകന്മാർ ആയി തിരഞ്ഞെടുത്തു എന്ന് ആ പെൺകുട്ടി ലോകത്തോട് വിളിച്ചുപറഞ്ഞു. 12 മാസത്തിനുള്ളിൽ 18 ആൺകുട്ടികളെ സ്നേഹിച്ചുവെന്ന് ആംബർ അവകാശപ്പെടുന്നത് 2022 ൽ ആദ്യമായി 18 ആൺകുട്ടികളുമായി ഒരു ഡേറ്റിന് പോയി എന്നാണ്. ആയിരക്കണക്കിന് രൂപയാണ് ഓരോ ഡേറ്റിനും ഇവർ ചിലവഴിക്കുന്നത് എന്നും അവകാശപ്പെടുന്നു. അവൾ വീണ്ടും ഒരു പുരുഷനുമായി ഡേറ്റിംഗിന് പോകുന്നത് അപൂർവമാണ്. പലരുമായും ഡേറ്റിങ്ങിന് പോയപ്പോഴും അവരെ സംബന്ധിച്ചിടത്തോളം ഒരു പാർട്ടി, അത്താഴം, ഡ്രിങ്ക് ആൻഡ് ഡ്രൈവ് എന്നിവ മാത്രമായിരുന്നു. ഇതുകൊണ്ട് ഇവർക്ക് ഒരു ഉപകാരവും ഇല്ല എന്ന് aa പെൺകുട്ടി അഭിപ്രായപ്പെടുന്നു.