ബാത്റൂമിൽ കയറിയപ്പോൾ യുവതി കണ്ട ഞെട്ടിപ്പിക്കുന്ന കാഴ്ച.

ആളുകൾക്ക് വളരെ പേടിയുള്ള ഒരു ജീവിയാണ് പാമ്പ്. പാമ്പ് എന്ന വാക്കുതന്നെ പലരുടെയും ഉള്ളിൽ പേടി ജനിപ്പിക്കുന്ന ഒരു കാര്യമാണ്. എന്നാ ലോകത്തുള്ള ഭൂരിഭാഗം പാമ്പുകളും വിഷം ഇല്ലാത്തതാണ്. വിഷമില്ല എന്ന് കരുതി അവ അപകടകാരികളല്ല എന്ന് അതിന് അർത്ഥമില്ല. പാമ്പുകളെ പേടി ഇല്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല.

ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. തായ്‌ലൻഡിലെ ഒരു വീട്ടിലെ ബാത്റൂമിൽ കയറിയ പെരുമ്പാമ്പിന്‍റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വീടിൻറെ ഉടമസ്ഥന്‍ കുളിക്കാൻ പോയപ്പോഴാണ് ഈ സംഭവം കണ്ടത്. തുടർന്ന് വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു. ബാത്റൂമിൽ നിന്നും പുറത്തു പോകുന്ന പൈപ്പ് വഴിയാണ് പാമ്പ് ഉള്ളിൽ എത്തിയതെന്നാണ് നിഗമനം. രക്ഷാപ്രവർത്തകർ എത്തിയാണ് പാമ്പിനെ ബാത്റൂമിൽ നിന്നും മാറ്റിയത്.

Bathroom
Bathroom

സാധാരണ വിദേശരാജ്യങ്ങളിലെ വീടുകളിൽ പാമ്പുകൾ നിത്യ സന്ദർശകരാണ്. പലരാജ്യങ്ങളിലും പാമ്പുകളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്താറുണ്ട്. ടോയ്‌ലറ്റിൽ നിന്നും മൃഗപാലകർ പെരുമ്പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.