ലോകത്തിലെ ആദ്യത്തെ ചായ അബദ്ധത്തിൽ ഉണ്ടാക്കിയത്.

മലയാളികൾക്ക് ഒരിക്കൽ പോലും തങ്ങളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ചായ. ലോകത്തിന്റെ ഏത് കോണിൽ പോയാലും അവിടെ ഒരു മലയാളിയുടെ ചായക്കട കാണും. കാരണം ഒട്ടുമിക്ക ആളുകളൂം അവരുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു ചായയിലായിരിക്കും. പലരും പറഞ്ഞു കേട്ടിട്ടുണ്ട്, ഒരു ദിവസം ചായ കുടിക്കാൻ വൈകിയാൽ തന്നെ അന്നത്തെ ദിവസം ഒരു പൂർണ്ണതയിൽ എത്താത്ത പോലെയാണ്. കാരണം അന്യ നാട്ടിലെ ആളുകളേക്കാൾ മലയാളിക്ക് ചായ എന്ന് അത്രമേൽ പ്രിയപ്പെട്ടതാണ്.” ജോൺസൺ മാഷിന്റെ പാട്ട്,നല്ല മഴ,കട്ടൻ ചായ” എന്ന് പറയുന്നത് ചുമ്മാതല്ല.

നമ്മളിൽ ഭൂരിഭാഗം ആളുകളും ചായ കുടിക്കുന്നവരായിരിക്കും. ലോകത്ത് ഇന്ന് പലതരത്തിലുള്ള ചായകൾ ലഭ്യമാണ്. എന്നിരുന്നാലും കട്ടൻ ചായ കുടിക്കുമ്പോഴുള്ള ആ ആസ്വാദനം വേറെ തന്നെയാണ്. എങ്ങനെയാണ് ലോകത്തു ആദ്യമായി ചായ ഉണ്ടായത് എന്നതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആരാണ് അതിനു പിന്നിലുള്ള വ്യക്തി എന്നറിയാമോ? ലോകത്തിൽ ആദ്യമായി ചായ ഉണ്ടായത് എന്നതിനെ കുറിച്ച് നമുക്കൊന്ന് അന്വേഷിച്ചാലോ?

Tea
Tea

1835 ലാണ് ഇന്ത്യയിൽ തേയില കൃഷി ആരംഭിക്കുന്നത്. എന്നാൽ 1815-ൽ ഇന്ത്യയിലെത്തിയ ചില ബ്രിട്ടീഷ് സഞ്ചാരികളെആസാമിൽ വളരുന്ന തേയില വല്ലാതെ ആകർഷിച്ചു. അവർ ഇവ വളരുന്ന സ്ഥലങ്ങളിൽ മെല്ലെ താമസമുറപ്പിക്കുകയും ചെയ്തു.ഇവിടെയുള്ള പ്രാദേശിക ഗോത്രവർഗ്ഗക്കാർ തേയില ഉപയോഗിച്ച് ഒരു പാനീയം ഉണ്ടാക്കി കുടിസിച്ചിരുന്നു. അതിനുശേഷം,1834-ൽ ബ്രിട്ടീഷ് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ച. ഇന്ത്യയിൽ ചായയുടെ പാരമ്പര്യം ആരംഭിക്കുന്നതിനും ഉൽപ്പാദിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ ആരായുക എന്നതായിരുന്നു ആ കമ്മിറ്റിയുടെ ലക്ഷ്യം.തുടർന്ന് 1835-ൽ ഇന്ത്യയിൽ ആദ്യത്തെ തേയിലത്തോട്ടങ്ങൾ നട്ടുപിടിപ്പിച്ചു.

കണക്കുപ്രകാരംലോകത്ത് 1500ലധികം വ്യത്യസ്ത ചായകളുണ്ട്. അതുപോലെത്തന്നെ ലോകത്ത് 1500ലധികം തേയിലകൾ ഉണ്ടെങ്കിലും, പ്രധാന ഇനങ്ങൾ കറുപ്പ്, പച്ച, വെള്ള, മഞ്ഞ എന്നിവയാണ്. മറ്റൊരു കാര്യം എന്ന് പറയുന്നത് കട്ടൻ ചായയുടെ ഉപയോഗം 75 ശതമാനമാണ്. ചായയുടെ ജന്മനാട് ചൈന ആണെങ്കിലും വളരെക്കാലമായി ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ പ്രധാനമായും അസമിലും ഡാർജിലിംഗിലുമാണ് തേയില ഉത്പാദിപ്പിക്കുന്നത്. അസമിന്റെ ‘സംസ്ഥാന പാനീയം’ കൂടിയാണ് ചായ.വെള്ളം കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാനീയമാണ് ചായ.ചായയുടെ ഇലകൾ നന്നായി വെള്ളത്തിൽ കുതിർത്താൽ അതിന്റെ ഗന്ധം മുഴുവനും വീട്ടിൽ മുഴുവനും അത് പ്രകൃതിദത്തമായി പ്രവർത്തിക്കുന്നു. കൂടാതെ കൊതുകുകളെ തുരത്താൻ നല്ലൊരു മാർഗ്ഗം കൂടിയാണ് തേയില.

മറ്റൊരു രസകരമായ കാര്യം എന്ന് പറയുന്നത് അഫ്ഗാനിസ്ഥാന്റെയും ഇറാന്റെയും ദേശീയ പാനീയം ചായയാണ്. ഇംഗ്ലണ്ടിലെ ജനങ്ങൾ പ്രതിദിനം 160 ദശലക്ഷം കപ്പ് ചായ കുടിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഇംഗ്ലണ്ടിലെ ജനങ്ങൾ ഒരു വർഷത്തിൽ 60 ബില്യൺ ചായക്കപ്പ് കുടിക്കുന്നു. ചായ അത്ര നിസ്സാരക്കാരനള്ള എന്ന് മനസ്സിലായില്ലേ?ലോകമെമ്പാടും പ്രതിവർഷം മൂന്ന് ദശലക്ഷം ടൺ (3 ബില്യൺ കിലോ) തേയില ഉത്പാദിപ്പിക്കപ്പെടുന്നു. മാത്രമല്ല, കേരളീയന് അന്നും ഇന്നും എന്നും ചായ ഒരു വികാരം തന്നെയാണ്.

000000