ബര്‍മുഡ ട്രയാങ്കിളിലേക്ക് നിധി തേടി പോയ യുവാവ്, അവസാനം സംഭവിച്ചത്.

നിഗൂഢത നിറയ്ക്കുന്ന ഒന്നാണ് ബർമുഡ ട്രയാങ്കിളെന്ന് പറയുന്നത്. ബെർമുഡ ട്രയാങ്കിളിൽ അകപ്പെട്ടു പോയിട്ടുള്ള കപ്പലുകളും മനുഷ്യരും വിമാനങ്ങളും ഒന്നും തന്നെ ഇതുവരെ തിരികെ വന്നിട്ടില്ലന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. അതുകൊണ്ട് തന്നെ വളരെയധികം നിഗൂഢമായ ഒന്നായി തന്നെ ഇത് അവശേഷിച്ചു കൊണ്ടിരിക്കുകയുമാണ്. ശരിക്കും ബർമുഡ ട്രയാങ്കിൾ എന്നാൽ എന്താണ്.? ആളുകളെ കാത്തിരിക്കുന്ന ബെർമുഡ ട്രയാങ്കിലെ നിഗൂഢത എന്താണ്.? പല അഭ്യൂഹങ്ങളും ഇതിനെപ്പറ്റി ഉയരുന്നുണ്ട് എന്നതാണ് സത്യം.

Bermuda Triangle
Bermuda Triangle

ഏകദേശം 20 വിമാനങ്ങളും അൻപതോളം കപ്പലുകളുമാണ് ഇവിടെ അകപ്പെട്ടു പോയിട്ടുള്ളത്. അവ്യക്തമായ ഒരു ത്രികോണാകൃതിയിലാണ് ഇത് കാണപ്പെടുന്നതും, ഈ പ്രദേശത്തെ വിശദീകരിക്കാനാവാത്ത പല സംഭവങ്ങളുടെയും റിപ്പോർട്ടുകൾ പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യത്തിൽ പുറം ലോകത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ചില കപ്പലുകൾ ഒരു കാരണവുമില്ലാതെ പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ അപ്രത്യക്ഷമായ കപ്പലുകളുടെയും വിമാനങ്ങളുടെയുമോന്നും അവശിഷ്ടങ്ങൾ ഇവിടെ നിന്നൊന്നും ലഭിച്ചിട്ടില്ലെന്നതാണ് ഏറ്റവും വലിയ നിഗൂഢതയായി നിൽക്കുന്നത്. ഈ തീരുമാനങ്ങൾക്ക് പിന്നിൽ ചില അമാനുഷികമായ ശക്തികൾ ഉണ്ടെന്നുള്ള സിദ്ധാന്തം പോലും ഇവിടെ പ്രചരിക്കുന്നുണ്ട്. പൈലറ്റുമാർ കണക്ക് കൂട്ടുന്നതെല്ലാം പരാജയപ്പെടുന്നുവെന്നാണ് ഇവിടുത്തെ അനുമാനം. ഈ ബർമുഡ ട്രായാങ്കിളിന് മുകളിലേക്ക് എത്തുമ്പോൾ വിമാനത്തിൽ നിന്നുള്ള സിഗ്നലുകൾ ഓഫ് ആയി പോവുകയാണെന്നും ഇതിനു മുകളിലേക്ക് എത്തുമ്പോൾ പല പൈലറ്റുമാർക്കും യഥാർത്ഥത്തിൽ എയർപോർട്ടുമായി ബന്ധപ്പെടുവാൻ സാധിക്കില്ലന്നും ഒക്കെയാണ് ചില അനുമാനങ്ങളായി പറയുന്നത്.

എന്നാൽ ബർമുഡ ട്രയാങ്കിളിൽപെട്ട ഒരു കപ്പലിന്റെ ഉള്ളിൽ സ്ഥിതി ചെയ്യുന്നത് ചില രത്നങ്ങളും സ്വർണങ്ങളുമാണെന്ന് അറിയാൻ സാധിക്കുന്നത്. ഈ കപ്പലിന്റെ ശേഖരം സുരക്ഷിതമായി തന്നെ കടലിനടിയിൽ ഉണ്ടായെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. പലരും ഈ നിധിശേഖരം തേടി പോവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആർക്കും ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഇവിടെയുള്ള അപകടങ്ങൾക്കു കാരണം പവിഴപ്പുറ്റും കൊടുങ്കാറ്റും ആണെന്നും അനുമാനങ്ങളുണ്ട്. അത്തരത്തിലൊരു യുവാവും ഈ നീതി തേടിയെത്തിയിരുന്നു. യുവാവിന് എന്ത് സംഭവിച്ചു എന്ന് ആ രാജ്യത്തെ പ്രധാനപ്പെട്ട അന്വേഷണസംഘം അന്വേഷിച്ചിട്ട് പോലും മനസ്സിലായില്ല. എന്തായിരുന്നു യുവാവിന് സംഭവിച്ചത്.? ഇയാൾ ഇപ്പോഴും ജീവനോടെ ഉണ്ടോ.? അതോ ഇയാളും ഈ പറയുന്ന അമാനുഷിക ശക്തികളുടെ പിടിയിലകപ്പെട്ടു പോയോ ഇതെല്ലാം ഒരു ചോദ്യമായി തന്നെ നിലനിൽക്കുകയാണ്.