ലോകം ദിനോസറുകൾ ഭരിച്ചിരുന്ന ഒരു കാലം കാലം.

നമ്മൾ ഇന്ന് കാണുന്ന ഈ പ്രപഞ്ചത്തിനു മുൻപ് നമ്മുടെ ഭൂമിക്ക് ഒരു കാലഘട്ടമുണ്ടായിരുന്നു.അവിടെ ദിനോസറുകൾ രാജാവിനെ പോലെ വാണിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നെ എന്താണ് ദിനോസറുകൾക്ക് സംഭവിച്ചത്.? മഹാവിസ്ഫോടനങ്ങൾ കാരണം ദിനോസറുകൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി പോകുന്നതിനു മുൻപുള്ള കാലഘട്ടം ഭൂമിയിൽ എന്തൊക്കെയാണ് നടന്നിരുന്നത്. ഇവയെക്കുറിച്ച് ഒക്കെ പല തരത്തിലുള്ള പഠനങ്ങളും നടത്തിയിട്ടുണ്ട്. പലപ്പോഴും ലഭിച്ചിട്ടുള്ള ദിനോസറുകളുടെ ഫോസിലുകൾ പല പഠനങ്ങൾക്കും സഹായം ആയിട്ടുണ്ട്.

Dinosaur
Dinosaur

ഒരു നീണ്ട കാലഘട്ടത്തിലെ ചരിത്രം തന്നെയാണ് ദിനോസറുകൾക്ക് പറയാനുണ്ടാവുക. വെള്ളപ്പൊക്ക പ്രദേശമായ വടക്കേ അമേരിക്കയിൽ ഇവ ജീവിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. 240 ദശലക്ഷം മുതൽ 230 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഉയർന്നുവന്ന വലിയ മൃഗങ്ങളുടെ ഒരു കൂട്ടമായിട്ടാണ് ദിനോസറുകളെ കണക്കാക്കുന്നത്. ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഒരു ചിന്നഗ്രഹം ഭൂമിയിലേക്ക് പതിക്കുന്നതു വരെ ലോകത്തെ ഭരിച്ചിരുന്ന ഭൂരിഭാഗവും വലിപ്പമുള്ള ജീവികളിൽ നിന്ന് കരയിൽ ഇതുവരെ നിലനിന്നിരുന്ന ഏറ്റവും വലിയ മൃഗങ്ങളായിരുന്നു ദിനോസറുകൾ. മാംസം ഭക്ഷിക്കുന്ന ദിനോസറുകൾ കാലക്രമേണ ചുരുങ്ങുകയും പക്ഷികളായി പരിണമിക്കുകയും ചെയ്തു.

പക്ഷികൾ അല്ലാത്ത ദിനോസറുകൾക്കായിരുന്നു ആദ്യം വംശനാശം സംഭവിച്ചത്.. ദിനോസറുകൾ നിലനിന്നിരുന്ന ഏകദേശം 174 ദശലക്ഷം വർഷങ്ങൾക്കിടയിൽ നമ്മുടെ ലോകം തന്നെ ഒരുപാട് മാറിയിരുന്നു. ആദ്യം ഇവ പ്രത്യക്ഷപ്പെട്ടപ്പോൾ അവയെ അക്കാലത്തെ ജീവികളെല്ലാം തന്നെ വലിയ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ചിന്നഗ്രഹ സമയത്താണ് ഇവയുടെ വംശനാശം തുടങ്ങുന്നത്. ചില ദിനോസറുകൾ മാംസഭുക്കുകളായിരുന്നുവെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ദിനോസറുകളുടെ ശരീരഘടനയിൽ പലതരത്തിലുള്ള പ്രത്യേകതകളുണ്ടായിരുന്നു. അതുതന്നെയായിരുന്നു അവയെ മറ്റ് മൃഗങ്ങളിൽ നിന്നും വേറിട്ട് നിർത്തിയതും. കഴുത്തിലെ കശേരുക്കൾ, സന്ധികൾ എന്നിവ ഉൾപ്പെടെ പല തരത്തിലുള്ള വ്യത്യസ്തതകളുണ്ടായിരുന്നു അവയുടെ ശരീരത്തിൽ. ഈ ശരീരഘടന അവയെ വിജയകരമായ ജീവികൾ ആകുവാൻ സാധിച്ചു. നിവർന്നുനിൽക്കുന്ന ഭാവം, കൈകൾ സ്വതന്ത്രമാക്കുകയും മറ്റും ഇവയ്ക്ക് സാധിക്കുമായിരുന്നു. മാംസഭുക്കുകളായ ദിനോസറുകൾ കയ്യിൽ നഖം വച്ചു ഇരയെ കൊല്ലാൻ സാധിച്ചു..

പിന്നീട് ദിനോസറുകൾക്ക് വംശനാശം സംഭവിക്കുകയും മനുഷ്യൻ ഈ ലോകത്തിൽ ഏകാധിപതിയായി വരികയും ചെയ്തു.. ഇനിയും ഒരു ദിനോസർ കാലഘട്ടം ഉണ്ടാകുമോന്ന് ചിന്തിക്കാൻ സാധിക്കില്ല. എന്നാൽ ഒരുപക്ഷേ ദിനോസറുകൾ തിരിച്ചുവന്നേക്കാം എന്നാണ് ചില പഠനങ്ങൾ ഒക്കെ തെളിയിക്കുന്നത്. ഔദ്യോഗികമായുള്ള സ്ഥിതീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ നടന്നിട്ടില്ല.