ഈ പൈലറ്റുമാരെ സമ്മതിക്കണം.

ആകാശത്തിലൂടെ പറന്നു നടക്കണം എന്ന് ആഗ്രഹിക്കാത്ത മനുഷ്യർ ഒന്നും ഉണ്ടായിരിക്കില്ല. ഏതൊരു മനുഷ്യന്റെയും ആ സ്വപ്നത്തെ ചെറിയ രീതിയിലെങ്കിലും സാക്ഷാത്കരിച്ചതിൽ വിമാനങ്ങൾ വഹിച്ച പങ്ക് ചെറുത് ഒന്നും ആയിരുന്നില്ല. നമ്മൾ റോഡിലൂടെ ഒരു വാഹനം ഓടിക്കുകയാണ് എന്നുണ്ടെങ്കിൽ ആ വാഹനത്തിന് എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ നമുക്ക് പല മാർഗത്തിൽ അത് പരിഹരിക്കുവാൻ സാധിക്കും. പക്ഷേ ആകാശമാർഗ്ഗം പറക്കുന്ന ഒരു വിമാനത്തിന് എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അതിൻറെ പൂർണ ഉത്തരവാദിത്വം ആ പൈലറ്റിൽ അധിഷ്ഠിതമായിരിക്കും.

അയാളെ വിശ്വസിച്ച് അതിനുള്ളിൽ കയറിയിട്ടുള്ള നിരവധി ആളുകളുടെ ജീവൻ അയാളുടെ കൈകളിലാണ്. സുരക്ഷിതമായി അവരെ ആ സ്ഥാനത്ത് എത്തിക്കുക എന്നുള്ളതാണ് അയാളുടെ ലക്ഷ്യം. പ്രകൃതി മാറിമറിയുന്നത് എപ്പോൾ ആണ് എന്ന് മനസ്സിലാക്കാൻ സാധിക്കില്ല. അത്തരം കാര്യങ്ങളിൽ ആർക്കും മുൻവിധികൾ പറയുവാനും സാധിക്കില്ല. അപ്രതീക്ഷിതമായി ശക്തമായ ഒരു കാറ്റ് വരികയാണെങ്കിൽ പൈലറ്റിന്റെ കാര്യം കഷ്ടം ആയി എന്ന് പറഞ്ഞാൽ മതിയല്ലോ. പിന്നീട് വിമാനത്തിനെ ബാലൻസ് ചെയ്ത് പറത്തിക്കൊണ്ട് പോകേണ്ട ഉത്തരവാദിത്തം അയാളുടെ ചുമലിൽ ആയി മാറുകയാണ്.

Awesome Skilled Pilots
Awesome Skilled Pilots

ഇപ്പോൾ വലിയ കാറ്റിൽ ഇലകൾ ആടുന്നതുപോലെ വിമാനങ്ങൾ ആടിയുലയുന്ന ചിത്രങ്ങൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലും മറ്റും നമ്മൾ കണ്ടിട്ടുണ്ട്. അത് കാണുമ്പോൾ തന്നെ നമ്മുടെ ഹൃദയം അഞ്ചുമിനിറ്റ് നിന്നുപോകും. അപ്പോൾ അയാളുടെ അവസ്ഥയെപ്പറ്റി ഒന്ന് ആലോചിച്ചു നോക്കിക്കേ…? ആർക്കെങ്കിലും എന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ പൈലറ്റിന്റെ കുറ്റമായി മാറുകയും ചെയ്യും. പലപ്പോഴും വിമാനത്തിന് സംഭവിക്കുന്ന പല മാറ്റങ്ങളും മറ്റുള്ളവരെ പോലും അറിയിക്കാതെ വിദഗ്ധമായ പൈലറ്റുമാർ കൃത്യമായി പരിഹരികാറുണ്ട്. ഇങ്ങനെയുള്ള പൈലറ്റുമാർക്ക് ഒക്കെ ഒരു ബിഗ് സല്യൂട്ട് നൽകേണ്ടത് അത്യാവശ്യമാണ്.

അത്തരം ചില സാഹചര്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരമായ എന്നാൽ അറിഞ്ഞിരിക്കേണ്ട ഇത്തരം അറിവുകൾ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. സത്യം പറഞ്ഞാൽ ഒരിടത്തുനിന്നും ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തുകഴിഞ്ഞാൽ യഥാർത്ഥ ഡെസ്റ്റിനേഷൻ എത്തുന്നതുവരെ പൈലറ്റ് അനുഭവിക്കുന്ന മാനസിക സംഘർഷം എത്രയായിരിക്കുമെന്ന് ആർക്കും ചിന്തിക്കുവാൻ പോലും സാധിക്കുന്നത് ആയിരിക്കില്ല.

ഓരോ യാത്രക്കാരെയും സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കുന്നതുവരെ അയാൾ ഒരിക്കലും സമാധാനത്തോടെ ആയിരിക്കില്ല അതിനുള്ളിൽ ഇരിക്കുന്നത്. എന്തെല്ലാം കാര്യങ്ങൾ അയാൾ ചിന്തിക്കേണ്ടിയിരിക്കുന്നു. മാറിമറിയുന്ന പ്രകൃതി, വിമാനത്തിൻറെ പ്രവർത്തനം ഇതെല്ലാം അദ്ദേഹത്തിൻറെ മനസ്സിൽ ഉണ്ടാകും. എപ്പോഴെങ്കിലും മനസ്സ് ഒന്ന് ചഞ്ചലപ്പെട്ട് പോവുകയാണെങ്കിൽ മുഴുവൻ കാര്യങ്ങളും കൈവിട്ടു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. തീർച്ചയായും ജീവൻ പണയം വച്ചാണ് ഓരോ പൈലറ്റുമാരും ഒരു ഡെസ്റ്റിനേഷനിലേക്ക് ഈ വിമാനം കൊണ്ടുചെന്നെത്തിക്കുന്നത് എന്ന് പറയണം. ഒരിക്കലെങ്കിലും വിമാനത്തിൽ കയറിയിട്ട് ഉള്ളവർക്ക് അറിയാം അതിൻറെ ബുദ്ധിമുട്ടുകൾ.

പ്രശംസ അർഹിക്കുന്നവരാണ് ഓരോ പൈലറ്റുമാരും. ഒരു വിമാനത്തിനുള്ളിൽ കയറി കഴിഞ്ഞാൽ ദൈവത്തിന് തുല്യമാണ് പൈലറ്റ് എന്ന് പറഞ്ഞാലും തെറ്റില്ല. ഏറ്റവും അടുത്ത് കോഴിക്കോട് നടന്ന സംഭവം എടുത്തുനോക്കിയാൽ ഒരു പൈലറ്റിന്റെ ത്യാഗം കാണാൻ സാധിക്കും. സ്വന്തം ജീവൻ ബലികൊടുത്ത ആയിരുന്നു കുറെ ആളുകളെ അദ്ദേഹം രക്ഷിക്കാൻ നോക്കിയത്. സ്വന്തം കാര്യത്തിന് ആയിരുന്നില്ല ആ സമയത്ത് അദ്ദേഹം പ്രാധാന്യം നൽകിയിരുന്നത്.

ഇങ്ങനെയുള്ളവർ തീർച്ചയായും പ്രശംസ അർഹിക്കുന്നത് തന്നെയാണ്. കോഴിക്കോട് നടന്ന വിമാന അപകടത്തിൽ കേരളക്കര മുഴുവൻ ഞെട്ടിത്തരിച്ചപ്പോഴും അഭിമാനത്തോടെ പറയാൻ പറ്റുന്ന ഒരു കാര്യമുണ്ട് ആ പൈലറ്റ് സ്വന്തം ജീവൻ നൽകി കുറച്ചു പേരെയെങ്കിലും രക്ഷിക്കുവാൻ ശ്രമിച്ചിരുന്നു.ഒരുപക്ഷേ തക്കസമയത്ത് അദ്ദേഹം അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ പൊലിഞ്ഞു പോകുന്നത് ഒരുപാട് ജീവനുകൾ ആയിരുന്നിരിക്കും. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.