ഈ പൂളുകൾ നിങ്ങളുടെ പേടി സ്വപ്നമായിരിക്കും.

നമ്മളിൽ പല ആളുകൾക്കും പൂളിൽ കുളിക്കുന്നത് വളരെ ഇഷ്ട്ടമുള്ള ഒരു കാര്യമായിരിക്കും. കാരണം, വെള്ളത്തിൽ കളിക്കുന്നത്ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾ വരെ ഇഷ്ട്ടപ്പെടുന്ന ഒരു കാര്യമാണ്. അതിപ്പോ നമ്മുടെ നാട്ടിലെ കുളങ്ങളായാലും, വാട്ടർ തീം പാർക്കുകളായാലും, മോഡേൺ പാർക്കുകളായാലും ഏത് പ്രായക്കാരെയും ഒരുപോലെ ആകർഷിക്കാറുണ്ട്. എന്നാൽ ഇവിടെ പറയാൻ പോകുന്നത് മനുഷ്യന്റെ ഉറക്കം പോലും കളയുന്ന ലോകത്തിലെ തന്നെ ചില പേടിപ്പെടുത്തുന്ന പൂളുകളെ കുറിച്ചാണ്. ഏതൊക്കെയാണ് അത്തരം പൂളുകൾ എന്ന് നോക്കാം.

Swimming Pool
Swimming Pool

മാർക്കറ്റ് സ്‌ക്വയർ ടവർ. വെള്ളത്തിൽ നീന്തിത്തുടിക്കുകയും അതേ സമയം ഒരു നഗരത്തെ മുഴുവൻ മുകളിൽ നിന്ന് കണ്ട് ആസ്വദിക്കാൻ കഴിയുന്നതുമായ ഒരവസ്ഥയെ കുറിച്ച് നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ. എന്നാലിത് ഒരു സങ്കൽപ്പം മാത്രമല്ല കേട്ടോ. അത്തരമൊരു കാഴ്ച നമുക്ക് ഹ്യുസ്റ്റണിലെ ടെക്‌സാസിലുള്ള മാർക്കറ്റ് സ്‌ക്വയർ ടവറിൽ പോയാൽ കാണാൻ കഴിയും. ഗ്ലാസ് ബോട്ടമുള്ള ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള പൂളാണിത്. ഈ പൂളിന്റെ ഇത്തിരി ഭാഗം ഈ ടവറിന്റെ പുറത്തേക്കാണ് തള്ളി നിൽക്കുന്നത്. അവിടെ നിന്നും താഴേക്ക് നോക്കുമ്പോഴുണ്ടാകുന്ന കാഴ്ച്ചയെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ.

ഇതിന്റെ ബോട്ടം നിർമ്മിച്ചരിക്കുന്നത് എന്തിനെയും താങ്ങാൻ കരുത്തുള്ള ഫ്ളക്സി ഗ്ലാസ്സുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ നാൽപ്പത് നില കെട്ടിടത്തിന് മുകളിൽ കെട്ടി നിർത്തിയിരിക്കുന്ന വള്ളത്തിൽ നിങ്ങൾ നിൽക്കുന്നു. നിങ്ങൾക്കും പരന്നു കിടക്കുന്ന ആ നഗരത്തിനും നടുവിൽ ആകെ താങ്ങായി നിൽക്കുന്നത് ആ ഗ്ലാസ് ബോട്ടം മാത്രമാണ്. അതെങ്ങാനും…..!

ഇതുപോലെയുള്ള മറ്റു പൂളുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.