ലോകത്തിലെ ഏറ്റവും വേഗതയേറിയ തൊഴിലാളികൾ ഇവരാണ്.

വേഗത്തിൽ ജോലി ചെയ്യുന്ന ആളുകളെ കാണുമ്പോൾ എന്താണെങ്കിലുമോരു അമ്പരപ്പ് തോന്നാതിരിക്കില്ല. കാരണം എത്ര പെട്ടെന്നാണ് അവരവരുടെ ജോലികൾ ചെയ്തു തീർക്കുന്നതെന്ന് നമ്മൾ ഓർത്തുപോകും. നിരന്തരമായ പരിശ്രമങ്ങളായിരിക്കും ഒരുപക്ഷെ ഈ ഒരു കാര്യം അവർ നേടിയെടുത്തിട്ടുണ്ടാവുക. എങ്കിലും നമ്മുടെ കണ്മുന്നിൽ ഇത്തരം കാഴ്ചകൾ വല്ലാത്തൊരു അമ്പരപ്പ് ഉളവാക്കുന്ന തരത്തിലുള്ള ചില കാഴ്ചകളെ കുറിച്ചാണ് പറയാൻ പോകുന്നത്. ക്യാമറയിൽ പതിഞ്ഞ ചില രസകരമായ കാഴ്ചകൾ.

Fastest workers
Fastest workers

ഒരാൾ ഇഷ്ടിക കട്ടകൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വേഗത്തിൽ പിറകിൽ നിന്ന് വരുന്നതനുസരിച്ച് പിടിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. കട്ടകൾ പിടിക്കുകയെന്ന് പറയുന്നത് തന്നെ അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. അപ്പോഴാണ് തിരിഞ്ഞുപോലും നോക്കാതെ ഈ വ്യക്തി കട്ടകൾ പിറകിൽ നിന്നും പിടിക്കുന്നത്. അത് എങ്ങനെയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഒരുപക്ഷേ കുറെ കാലങ്ങളായി ആ മനുഷ്യൻ ഈ ജോലി തന്നെയായിരിക്കും ചെയ്തുകൊണ്ടിരിക്കുന്നത്. അതിൽ നിന്നും നേടിയോരു പരിശീലനമയിരിക്കും ഇത്തരത്തിലോരു കഴിവ് അദ്ദേഹത്തിന് സമ്മാനിച്ചിരിക്കുന്നത്.

തട്ടുകടകളിലും ഹോട്ടലുകളിലുമോക്കെ ജോലിക്ക് നിൽക്കുന്നവർക്ക് പച്ചക്കറികളും മറ്റും വളരെ വേഗത്തിൽ അറിയുവാനുള്ളോരു കഴിവുണ്ടാകണമെന്ന് പലപ്പോഴും അവിടെ ജോലിക്ക് വയ്ക്കുമ്പോൾ പറയാറുണ്ട്. എന്നാൽ ഇവിടെയോരു വ്യക്തി ക്യാബേജ് അരിയുന്നത് കണ്ടാൽ നമ്മൾ എല്ലാവരും അമ്പരന്നുപോകും. ഒരു സെക്കൻഡ് കൊണ്ടാണ് ഒരു മുഴുവൻ ക്യാബേജ് ഇദ്ദേഹം അരിഞ്ഞെടുക്കുന്നത്. എങ്ങനെയാണ് ഇങ്ങനെ അരിയുന്നതെന്ന് നമ്മൾ അമ്പരപെട്ട് പോകും. വർഷങ്ങളായി അദ്ദേഹം ആ ജോലി ചെയ്യുന്നുണ്ടാവും. അതുകൊണ്ടാണ് അദ്ദേഹം ഇത് ഇത്ര പെട്ടെന്നത് ചെയ്തതെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ഇവിടെ മാമ്പഴം നിമിഷനേരംകൊണ്ട് മുറിച്ചു കൊടുക്കുന്നോരു വ്യക്തിയെ കാണാൻ സാധിക്കുന്നു. മുറിച്ചു കൊടുക്കുക മാത്രമല്ല ഇദ്ദേഹം ഒരു സെക്കൻഡ് കൊണ്ട് ഇതിന്റെ തൊലി കളയുന്നതാണ് കാണുന്നത്. അതിനു ശേഷമാണ് ഇദ്ദേഹമിത് കഷണങ്ങളാക്കി മുറിക്കുന്നത്. മുറിച്ചതിന് ശേഷം ഇത് കവറുകളിലിട്ടു നിമിഷം നേരങ്ങൾ കൊണ്ടാണ് ഇദ്ദേഹം ആവശ്യക്കാർക്ക് നൽകുന്നത്. ഈ കാഴ്ചയും ആരെയും അമ്പരപ്പിക്കുന്നതുമാണ്. ആരും കുറെ നേരം നോക്കിനിന്ന് പോകുന്നതുമാണ്. വേഗത്തിൽ ജോലി ചെയ്യുന്നത് മികച്ചൊരു കഴിവ് തന്നെയാണ്.