ഇന്ത്യയില്‍ പൂർണ്ണമായും നിരോധിച്ച കാര്യങ്ങൾ.

ഒരു കാര്യം നിരോധിച്ചു എന്ന് പറയുമ്പോൾ ആയിരിക്കും പലപ്പോഴും നമുക്ക് ആ കാര്യത്തിന് ഒരു താല്പര്യം തോന്നുന്നത്. അല്ലെങ്കിലും അതൊരു സൈക്കോളജി ആണ്. ഒരു കാര്യം ചെയ്യരുതെന്ന് പറയുന്നു അത് ചെയ്യാൻ അപ്പോൾ താല്പര്യം ഏതൊരു മനുഷ്യനും ഉണ്ടാകും. എതിർപ്പുകൾ കൂടുമ്പോഴാണ് ആ എതിർക്കുന്ന കാര്യം എന്താണെങ്കിലും അത് കൂടുതൽ തീവ്രതയോടെ ചെയ്യാൻ തോന്നുന്നത് എന്ന് പറയുന്നതുപോലെ. അത് നമ്മെ ഒരു പ്രത്യേക വാശിയിലേക്ക് ആണ് കൊണ്ടുചെന്നെത്തിക്കുന്നത ഒരിക്കലും നമുക്ക് പിന്നീട് നിരോധിച്ചത് ഒന്നും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ സാധിക്കാത്ത രീതിയിലുള്ള നിരോധനങ്ങളും നടന്നിട്ടുണ്ട്.

അത്തരത്തിൽ ഇന്ത്യയിൽ നിരോധിച്ച ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഇന്ത്യയിൽ ഒരിക്കലും തിരിച്ചുവരാൻ സാധ്യതയില്ലാത്ത 10 നിരോധിച്ച കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്. കുറച്ചു കാര്യങ്ങൾ നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ മറ്റു ചിലത് നിങ്ങൾ അറിയാത്ത ചിലത് തന്നെ ആയിരിക്കും. ഒരു കാലത്തെ കൗമാരക്കാരെയും യുവതി-യുവാക്കളെയും എല്ലാം ഹരം കൊള്ളിച്ച ഒരു ഗെയിം ആയിരുന്നു പബ്ജി എന്നു പറയുന്നത്. ഇപ്പോൾ നിരോധിച്ചിട്ട് ഒരു വർഷത്തോളമാകുന്നു. ഇന്ത്യയിൽ നിന്നും പോയപ്പോഴും ഒരു വലിയ വിഭാഗം തന്നെ വലിയ വിഷമത്തിലായിരുന്നു.

Banned in India
Banned in India

ഇനി ഒരിക്കലും ഇങ്ങോട്ട് തിരിച്ചു വരാൻ സാധ്യതയില്ല എന്നാണ് അറിയുന്നത്. പബ്ജി ഒരു ആക്ഷൻ ഗെയിം ആയിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രചാരവും ഇതിനുണ്ടായിരുന്നു. പിന്നീട് നിരോധിക്കപ്പെട്ട ഒന്നായിരുന്നു ടിക്ക് ടോക്ക് എന്ന് പറയുന്നത്. 15 സെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന വീഡിയോകൾ ചെയ്തത് പ്രശസ്തരായവർ അനവധിയാണ്. ടിക്ക് ടോക്ക് മാത്രം ജീവിതത്തിൽ വലിയ വരുമാനങ്ങൾ സൃഷ്ടിച്ചവരും ഉണ്ട്. അത്തരത്തിൽ ഒരുപാട് ആളുകളുണ്ട്. ടിക്ക് ടോക്കും ഒരിക്കലും ഇന്ത്യയിലേക്ക് തിരിച്ചു വരാൻ സാധ്യതയില്ലാത്ത ഒരു ആപ്ലിക്കേഷനാണ്. വിദേശ രാജ്യങ്ങളിലൊക്കെ രണ്ടുപേർ പ്രണയത്തിലാണ് എങ്കിൽ അവർക്ക് അവരുടെ മനസ്സിലുള്ള വികാരങ്ങൾ എവിടെവച്ചും തുറന്ന് കാണിക്കാൻ ഉള്ള അവകാശം ഉണ്ട്.

പക്ഷെ ഇന്ത്യയിൽ അങ്ങനെ ചെയ്താൽ അത് കുറ്റമാണ്. പൊതുസ്ഥലത്ത് അവരുടെ സ്വകാര്യ നിമിഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതും ഒക്കെ നമ്മുടെ ഭരണഘടനയിൽ കുറ്റകരമാണ് എന്ന് എഴുതിവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഒരു പുരുഷനും സ്ത്രീയും ഒരു സ്ഥലത്ത് ഒരുമിച്ച് ഇരിക്കുമ്പോൾ ചിലർ സദാചാര പൊലീസായി എത്തുന്നതും. ഇത് നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല എന്നതാണ് സത്യം. ഇത് അറിയാത്ത ആരെങ്കിലുമുണ്ടെങ്കിൽ ഇനിയെങ്കിലും ഈ കാര്യം ഒന്ന് മനസിലാക്കി വയ്ക്കുന്നത് നല്ലതായിരിക്കും.

അതുപോലെ തന്നെ ഏറ്റവും കൂടുതൽ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമാണ്, ഏതെങ്കിലും ടെലിവിഷൻ ചാനലിൽ മദ്യത്തിനെ പറ്റി പരസ്യം വരുന്നത് കണ്ടിട്ടുണ്ടോ….? മദ്യത്തിൻറെ പരസ്യം നിയന്ത്രിച്ചിട്ടുള്ളതാണ്. നമ്മുടെ ഇന്ത്യയിൽ ഒരിക്കലും അതിനെപ്പറ്റി ഒരു പരസ്യം ചെയ്യാൻ സാധിക്കില്ല. മദ്യം എത്രത്തോളം മനുഷ്യന് ദോഷകരമായ ഒന്നാണ് എന്ന് ഇന്ത്യക്കാർക്ക് ബോധ്യമുള്ള അതുകൊണ്ടായിരിക്കും ചിലപ്പോൾ അങ്ങനെ ഒരു നിയമം ഉള്ളത്. ഇപ്പോൾ സൈനിക ഉപകരണങ്ങളും മറ്റും രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇന്ത്യയുടെ സൈനിക ഉപകരണങ്ങളെല്ലാം ഇപ്പോൾ ഇന്ത്യ സ്വയം നിർമ്മിക്കുകയാണ് എന്നും അറിയാൻ സാധിക്കുന്നുണ്ട്.

അതിനർത്ഥം ഇന്ത്യ സൈനിക ഉപകരണങ്ങളുടെ ഇറക്കുമതി പൂർണമായി ഒഴിവാക്കുമെന്ന് തന്നെയായിരിക്കും. ഇത്തരത്തിൽ ഓരോരുത്തരും അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയ ഇന്ത്യയിൽ നിരോധിച്ച 10 കാര്യങ്ങളെപ്പറ്റി വിശദമായി ആണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണേണ്ടത് അത്യാവശ്യമാണ്.