ചൈനയിൽ മാത്രം കാണാൻ സാധിക്കുന്ന കാര്യങ്ങള്‍.

വ്യത്യസ്തതകൾ നിറഞ്ഞിരിക്കുന്ന ഒരു സ്ഥലമാണ് ചൈനയെന്നു പറയുന്നത്. എപ്പോഴും എല്ലാ കാര്യത്തിലും അവരുടേതായ ഒരു വ്യത്യസ്തതകൾ ചൈന സൂക്ഷിക്കാറുണ്ട്. അത് ഭക്ഷണത്തിൻറെ കാര്യങ്ങളാണെങ്കിലും സംസ്കാരങ്ങളുടെ കാര്യത്തിലാണെങ്കിലും. അത്തരത്തിൽ ചൈനയിൽ മാത്രം കാണാൻ പറ്റുന്ന ചില കാര്യങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്.

ഈ കൊറോണ കാലത്തായിരിക്കും നമ്മൾ കൂടുതലായും ഫേസ്മാസ്ക് ഉപയോഗിച്ചുതുടങ്ങിയത്. എന്നാൽ ചൈനയിൽ ബീച്ചുകളിൽ കുറേക്കാലമായി ഫെയ്സ്മാസ്ക്ക് ഉപയോഗിക്കുന്നൊരു രീതി നിലനിൽക്കുന്നുണ്ട്. സൂര്യപ്രകാശത്തിൽ നിന്നും രക്ഷനേടുവാനും മുഖത്ത് കറുത്ത നിറമോന്നും വരാതിരിക്കുവാനും വേണ്ടി അവിടെ ബീച്ചിൽ വരുന്നവർക്ക് ഒരു പ്രത്യേകതരം ഫേസ്മാസ്ക് നൽകാറുണ്ട്. അത്‌ ധരിച്ചു കൊണ്ടാണവർ പലപ്പോഴും മാളുകളിലും മറ്റും എത്തുന്നതെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

Only in China
Only in China

അതുപോലെ പ്രേതകല്യാണങ്ങളെ പറ്റി കേട്ടിട്ടുണ്ടോ.? അത്തരത്തിലൊരു പ്രേതകല്യാണവും ചൈനയിൽ നടക്കാറുണ്ട്. ഏകദേശം 3000 വർഷങ്ങൾക്കു മുൻപ് തന്നെ നിലനിന്നിരുന്ന ഒരു സംസ്കാരമാണെന്നാണ് അവിടെയുള്ളവർ പറയുന്നത്. അവിവാഹിതരായ മരിച്ചുപോകുന്ന ആളുകളുടെ പേര് പറഞ്ഞാണ് ഈ പ്രേതകല്യാണം നടത്തുന്നത്. പാവകളെയാണ് ഈ കല്യാണത്തിന് വധുവും വരനുമായി തിരഞ്ഞെടുക്കുന്നത്. അകാലത്തിൽ മരിച്ചു പോകുന്നവരുടെ പേരുകളാണ് ഈ പാവകൾക്ക് ഇടാറുള്ളത്. അതിനുശേഷം ഇവരുടെ വിവാഹം നടത്തുമെന്നതാണ് ചൈനയിലെ പ്രത്യേകമായ രീതി. മനോഹരങ്ങളായ കീ ചെയിനുകൾ ഇഷ്ടം ഉള്ളവരാണ് കൂടുതലാളുകളും.

പൂവിന്റെയും ചിത്രശലഭത്തിന്റെയുമോക്കെ കീ ചെയിനുകൾ പലപ്പോഴും നമ്മൾ സൂക്ഷിക്കുകയും ചെയ്യാറുള്ളതാണ്. എന്നാൽ ജീവനുള്ള ഒരു പാറ്റയെ പല്ലിയെയോ ഒക്കെ കയ്യിൽ കൊണ്ട് നടക്കാൻ തോന്നാറുണ്ടോ.? അത്തരത്തിൽ വ്യത്യസ്തമായ ആയ കീ ചെയിനുകൾ ചൈനയിൽ ലഭിക്കും. ഒരു പ്ലാസ്റ്റിക് കൂടിനുള്ളിൽ ചെറിയ വെള്ളമുണ്ടാവും. അതിനുള്ളിൽ ആണ് ഈ ജീവികൾ ഉണ്ടാവുക. അതിനുശേഷം അത് കി ചെയിൻ ആക്കി തരുന്നതാണ് ചൈനയിലെ പ്രത്യേകത. നമുക്കത് കുറേക്കാലം ഉപയോഗിക്കുവാനും കഴിയുന്നതുമാണ്.

അതുപോലെതന്നെ ചൈനയിൽ ഉള്ള മറ്റൊരു കാര്യമാണ് ശുദ്ധവായു വില്പന. വളരെയധികം ദൗർലഭ്യം ശുദ്ധവായുവിൽ നേരിടുന്ന ചൈന, ശുദ്ധവായു പാക്കറ്റുകളിലാക്കി വിൽക്കുന്നുണ്ടെന്നാണ് പറയുന്നത്. കാനഡ പോലെയുള്ള രാജ്യങ്ങളിൽ നിന്ന് മാത്രം അതിനുവേണ്ടി ശുദ്ധവായു ഇറക്കുമതി ചെയ്യുന്നത്. ചില പ്രത്യേകമായ കൽപ്രതിമകളും ചൈനയിൽ കാണാൻ കഴിയും. അങ്ങനെ വൈവിദ്ധ്യങ്ങൾ നിറഞ്ഞതാണ് ചൈന.