നമ്മളെ പറ്റിച്ചു പണം ഉണ്ടാക്കുന്ന വസ്തുക്കള്‍.

പരസ്യങ്ങൾ നമ്മുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ല. വിപണിയിൽ ഒരു പുതിയ സാധനം ഇറങ്ങുകയാണെങ്കിൽ പരസ്യത്തിന്റെ നിലവാരം നോക്കിയാണ് ആളുകൾ അത്‌ വാങ്ങുന്നത് തന്നെ.. അപ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുമല്ലോ പരസ്യങ്ങൾ നിത്യജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന്.നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഓരോ സാധനങ്ങളിലും പരസ്യങ്ങൾ വരുത്തിയിരിക്കുന്നത് വലിയ സ്വാധീനം തന്നെയാണ്. അത്തരം ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്.

Things that make us money.
Things that make us money.

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മളെല്ലാവരും സൂപ്പർമാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങുന്നവരാണ്. സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഓരോ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ നമ്മുടെ ഉദ്ദേശിക്കുന്നതിലും കൂടുതൽ സാധനങ്ങൾ പലപ്പോഴും നമ്മൾ വാങ്ങാറുണ്ട്. സൂപ്പർമാർക്കറ്റുകൾ പ്രയോഗിക്കുന്ന ഒരു തന്ത്രം തന്നെയാണ് ഇത്. നമ്മളുദ്ദേശിക്കുന്നതിലും കൂടുതൽ സാധനങ്ങൾ നമ്മളെക്കൊണ്ട് വാങ്ങിക്കുക എന്നതാണ് അവരുടെ ഉദ്ദേശം. അതിനുവേണ്ടി അവർ പല രീതിയിലുള്ള തന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. നമ്മൾ കാണുന്ന പരസ്യം ആണ് ഐസ്ക്രീമുകളുടെ.

ഇതിൽ കാണിക്കുന്നത് യഥാർത്ഥത്തിൽ ഉള്ള ഐസ്ക്രീമുകൾ അല്ല. അത്രയും സമയം അലിയാതെ അത്‌ ഇരിക്കും എന്ന് വിശ്വസിക്കാൻ സാധിക്കുമോ…..? അതിനുവേണ്ടി ഉരുളക്കിഴങ്ങ് അരച്ച ഐസ്ക്രീം പോലെ ആക്കി എടുക്കുന്നത് ആണ്. ലൈറ്റ് ചൂട് പ്രശ്നം കൊണ്ടും മറ്റും ഐസ്ക്രീം അത്രയും സമയം അലിയാതെ ഇരിക്കുക ഇല്ലെന്ന് ആർക്കാണ് മനസ്സിലാകാത്തത്. ഇപ്പോൾതന്നെ മനസ്സിലായില്ലേ പരസ്യങ്ങൾ നമ്മെ വലിയതോതിൽ തന്നെ വിഡ്ഢികളാക്കുന്നുണ്ടെന്ന്. അതുപോലെ ചൈനയിൽ ഉള്ള ഒരു പ്രത്യേകമായ സാധനത്തെ പറ്റി ഒരു പരസ്യം ഇറങ്ങിയിരുന്നു. ഈ ഒരു പരസ്യത്തിൽ വിശ്വസിച്ചു നിരവധി ആളുകളാണ് ഈ സാധനം വാങ്ങിയത്.

മുഖത്തെ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് നശിപ്പിക്കുന്നുണ്ട് ഇവ എന്നായിരുന്നു പറഞ്ഞിരുന്നത്. അതിനുവേണ്ടി ഒരു പ്രത്യേകതരം പരസ്യവും കാണിച്ചിരുന്നു. ചെറിയ കുരുക്കൾ പൂർണമായും ഇവ നീക്കി അവിടെ വളരെ മൃദുലമായ പേശികൾ കൊണ്ടുവരുമെന്നാണ് ഇവരുടെ കമ്പനി അവകാശപ്പെടുന്നത്. ഇത് വാങ്ങിയവർക്ക് ഇങ്ങനെ ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല മുഖത്തെ കുരുകൾ കൂടുതൽ വർദ്ധിക്കുന്ന ഒരു പ്രവണത കൂടിയാണ് കാണാൻ സാധിച്ചത്. ഇത് വാങ്ങിപ്പോയവർക്ക് അബദ്ധം പറ്റി എന്ന് പറഞ്ഞാൽ മതിയല്ലോ. അതുപോലെ പരസ്യങ്ങളിൽ കാണുന്ന പിസയിൽ നിന്നും വിട്ടു വരുന്ന ചീസിന്റെ ചിത്രങ്ങൾ നമ്മൾ കാണാറുണ്ട്.

കാണുമ്പോൾ തന്നെ കൊതി ഉയർത്തുന്ന ഒന്നാണ് ഇത്. എന്നാൽ ഇത് യഥാർത്ഥ ചീസ് ആണോ ? അങ്ങനെയാണെങ്കിൽ നമ്മൾ പീസ വാങ്ങുമ്പോഴും അത് മുറിക്കുമ്പോൾ ചീസ് ഇങ്ങനെ തന്നെ വരില്ലേ, അപ്പോൾ തന്നെ മനസ്സിലായല്ലോ മറ്റു ചില വസ്തുക്കളും ഉപയോഗിച്ച് അത്തരത്തിലൊരു ചീസ് നിർമ്മിക്കുന്നത് എന്ന്. യഥാർത്ഥമല്ല ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഉദ്ദേശം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ട്.

അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമാണ് ഈ അറിവ്. അതോടൊപ്പം തന്നെ എല്ലാവരും ആകാംക്ഷ നിറയ്ക്കുന്നതും. കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകാം. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.