ഒഴിവു സമയത്ത് ഇതൊക്കെയാണ് ചെയ്യേണ്ടത്.

ഇപ്പോൾ അവധിക്കാലമാണ്. കുട്ടികളെല്ലാം വീട്ടിൽ ഇരിക്കുന്ന സമയം. ഈ സമയത്ത് അവർക്ക് അവരുടെ ചില കഴിവുകളെയും അതോടൊപ്പം നല്ല ശീലങ്ങളെയും പുറത്തേക്ക് കൊണ്ടുവരുവാനുള്ള ഒരു അവസരം കൂടിയാണ് ലഭിക്കുന്നത്. അവധിക്കാലമല്ലേ വെറുതെ വീട്ടിലിരുന്ന് ഉറങ്ങാമെന്ന് കരുതാതെ മറ്റു ചില കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. അത്തരം കാര്യങ്ങൾ പിന്നീടുള്ള ജീവിതത്തിൽ മികച്ച ശീലങ്ങൾ കൊണ്ടുവരുവാനായിരിക്കും സഹായിക്കുക. ജീവിതത്തിന് ഒരു അടുക്കും ചിട്ടയും നൽകുവാൻ ഈ അവധിക്കാലം കുട്ടികൾ മികച്ച രീതിയിൽ ഉപയോഗിക്കുകയാണ് വേണ്ടത്. അതിനാവശ്യമായ ചില കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.

Free Time
Free Time

ആദ്യമായി ചെയ്യേണ്ടത് നമ്മുടെ മുറിയും മറ്റും വൃത്തിയായി സൂക്ഷിക്കുകയെന്നതാണ്. സാധാരണ പഠിക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ സമയം കിട്ടിയെന്നു വരില്ല. കാരണം ആ സമയത്ത് കൂടുതലായും നമ്മൾ പഠിക്കുന്ന തിരക്കിലും സാധനങ്ങളൊക്കെ വലിച്ചുവാരിയിടുകയും ചെയ്യുന്ന രീതിയായിരിക്കും. അപ്പോൾ ചിലപ്പോൾ അത് മടക്കി വെക്കാൻ നമുക്ക് സമയം കിട്ടുകയില്ല. അതുകൊണ്ടുതന്നെ അവധികാലം അതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. നമ്മുടെ മുറി മാത്രമല്ല വീടുമുഴുവൻ വൃത്തിയാക്കുവാൻ ശ്രമിക്കുകയാണെങ്കിൽ അതായിരിക്കും ഏറ്റവും നല്ലത്. നമ്മൾ ദിവസവും ഇങ്ങനെ ചെയ്യുകയാണെങ്കിൽ പിന്നീട് നമ്മുടെയൊപ്പം ആ ശീലം കൂടി വളർന്നവരും. പിന്നീട് എന്തെങ്കിലും വസ്തുക്കൾ വാരിവലിച്ചു കിടക്കുന്നത് കാണുകയാണെങ്കിൽ നമുക്ക് തന്നെ ദേഷ്യം വരികയും നമ്മൾ സ്വന്തമായി അടുക്കുകയും ചെയ്യും. അതുകൊണ്ട് ഈ കാലഘട്ടത്തിൽ അത്തരമൊരു ശീലത്തിന് വേണ്ടി കൂടി ഉപയോഗിക്കുകയാണെങ്കിൽ വളരെയധികം നല്ലതായിരിക്കും.

അടുത്തതായി
പറയുകയാണെങ്കിൽ നമ്മൾ നമ്മുടെ ഇഷ്ടങ്ങൾക്കൊപ്പം നടക്കുക. അതായത് പാട്ടുപാടാനോ അല്ലെങ്കിൽ എന്തെങ്കിലും ആർട്ട് വർക്കുകൾ ചെയ്യുവാനോ താല്പര്യമുണ്ടെങ്കിൽ അവധിക്കാലം അതിനുവേണ്ടിയാണ് ഉപയോഗിക്കുക. കുറച്ചുസമയം അതിനു വേണ്ടി മാറ്റി വയ്ക്കുക. അതോടൊപ്പം ഇപ്പോൾ എല്ലാവരും മൊബൈലിലും ലാപ്ടോപ്പിലുമൊക്കെയാണ് പല കാര്യങ്ങളും കാണുകയും മറ്റും ചെയ്യുന്നത്. അതിൽ നിന്നൊക്കെ വ്യത്യസ്തമായി ചില ബുക്കുകൾ വായിക്കാൻ തുടങ്ങാം. വായനയിൽ നിന്ന് ലഭിക്കുന്നത് അറിവാണ്. അറിവുകളെന്നും നമ്മുടെ ജീവിതത്തിൽ മികച്ചോരു അനുഭവമായിരിക്കും സമ്മാനിക്കുക. ഇഷ്ടമുള്ള രീതിയിലുള്ള പുസ്തകം വായിക്കുക. കുറേസമയം ബുക്കുകൾ വായിക്കുമ്പോൾ തന്നെ മനസ്സിൽ വലിയതോതിൽ തന്നെയൊരു സന്തോഷം നിറയുന്നത്. നമ്മൾ മനസ്സിലാക്കുക തന്നെ ചെയ്യും.