ഇന്ത്യക്കാരുടെ ഈ ബുദ്ധി സമ്മതിക്കണം.

നമ്മുടെ ഇന്ത്യക്കാരുടെ ബുദ്ധിയെന്ന് പറയുന്നത് പ്രത്യേകമായി എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഒരു വ്യക്തി തന്റെ ബൈക്ക് സൂക്ഷിച്ചിരിക്കുന്നത് എവിടെയാണെന്ന് കണ്ടാൽ എല്ലാവരുമൊന്ന് അമ്പരന്നുപോകും. പഴയ വാട്ടർ ടാങ്ക് കുത്തിക്കീറി അത് ഒരു ബൈക്ക് സൂക്ഷിക്കാൻ പറ്റുന്ന രീതിയിൽ ആക്കി സജ്ജീകരിക്കുകയാണ്. കാറ്റും മഴയും ഒന്നും ഏൽക്കാത്ത രീതിയിൽ ഇവിടെ ബൈക്ക് സംരക്ഷിക്കുവാനും ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്. വളരെ മികച്ച രീതിയിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. ഇത് കണ്ട് എല്ലാവരും ഒന്ന് അമ്പരപെട്ടുപോകുമെന്നുള്ളത് ഉറപ്പാണ്.

Indian Jugaad
Indian Jugaad

കൊറോണ നമ്മുടെ ജീവിതത്തിൽ വരുത്തിയത് എത്രത്തോളം പ്രശ്നങ്ങളാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ആ സമയത്ത് ഒരാൾ വന്ന് സംസാരിക്കുന്നതുപോലും എല്ലാവരും ഭയപ്പെട്ടിരുന്നു. ആദ്യഘട്ടങ്ങളിൽ ഒക്കെ എല്ലാവരും വലിയതോതിൽ തന്നെ സുരക്ഷാസംവിധാനങ്ങൾ നോക്കുന്നവരുമായിരുന്നു. അത്തരത്തിലൊരു ബാങ്കിലെ ദൃശ്യമാണ് കാണാൻ സാധിക്കുന്നത്, ഇവിടെ ഒരു വ്യക്തി ആപ്ലിക്കേഷൻ ഫോം നൽകുകയാണ് ചെയ്യുന്നത്. മാനേജറത് ഒരു ഉപകരണം ഉപയോഗിച്ചാണ് ഈ ആപ്ലിക്കേഷൻ ഫോം വാങ്ങിയത്. വാങ്ങിയതിനുശേഷം ഒരു തേപ്പുപെട്ടി ഉപയോഗിച്ച് ഇത് ചൂടാക്കുകയും ചെയ്യുന്നുണ്ട്. അതിനു ശേഷം മാത്രമാണ് ഗ്ലൗസിട്ട കൈ കൊണ്ട് പോലും ഇത് തൊടുന്നത്. ഒന്ന് ഓർത്തു നോക്കൂ എത്ര ഭീകരമായ ഒരു കൊറോണയുടെ വശമായിരുന്നു ഇതെന്ന് ഇങ്ങനെയുള്ള സംഭവങ്ങളുണ്ടോന്ന് നമ്മൾ തന്നെ ചിന്തിച്ചു പോകും. ഇങ്ങനെ ചൂടാകുമ്പോൾ കൊറോണ വൈറസ് നശിച്ചുപോകുമെന്ന പ്രതീക്ഷയിൽ ആയിരിക്കും ഒരുപക്ഷേ ഈ ആപ്ലിക്കേഷൻ അദ്ദേഹം ചൂടാക്കുന്നത്. ഏതായാലും രസകരമായ ഒരു വീഡിയോ തന്നെയായിരുന്നു ഇത്.

അതുപോലെ പച്ചക്കറിയിലും കൊറോണ ബാധിച്ചാലൊന്ന് ഭയന്ന് ഒരു വ്യക്തിയുടെ ചെയ്യുന്നത് പ്രഷർ കുക്കറിൽ നിന്നുള്ള ആവി പച്ചക്കറിയിൽ ഏൽപ്പിക്കുക എന്നതാണ് ഈ പച്ചക്കറികൾ കാണുമ്പോൾ ഒരു നിമിഷം ആരാണെങ്കിലും ഒന്ന് അമ്പരന്നു പോകും. ഇത്രയും ബുദ്ധിയുള്ളവർ ഈ ലോകത്തിൽ ഉണ്ടല്ലോ എന്നായിരിക്കും ഒരു നിമിഷം ചിന്തിക്കുന്നത്.

പച്ചക്കറിയെയും ബാങ്കിംഗ് മേഖലയെയും മാത്രമല്ല പാലുൽപാദനത്തിൽ പോലും ബാധിച്ചിട്ടുണ്ട്. ഇവിടെ സാമൂഹിക അകലത്തിൽ പാൽ നൽകുന്ന ഒരു വ്യക്തിയെ നമുക്ക് കാണാൻ സാധിക്കും. പാലിന്റെ പാത്രത്തിൽ നിന്നും ഒരു ട്യൂബ് ഇട്ടാണ് ഒരു ഉപഭോക്താവിന് ഇദ്ദേഹം പാലു നൽകുന്നത്. ഏതായാലും ഇവരൊക്കെ നിയമങ്ങൾ പാലിക്കുന്നവരാണ് എന്നത് നമ്മൾ എടുത്തുപറയേണ്ടിയിരിക്കുന്നു.