ക്രിയേറ്റിവിറ്റി ഉണ്ടെങ്കിൽ ഒരു സിറ്റിയെ ഇങ്ങനെയും മാറ്റിയെടുക്കാം.

ലോകത്ത് അതിശയിപ്പിക്കുന്ന ഒരുപാ സിറ്റികളുണ്ടല്ലേ. ഓരോന്നിനും അവയുടേതായ പ്രത്യേകതകൾ ഉണ്ട്. ഇത്തരം സിറ്റികൾ ഒന്നിനൊന്ന് മെച്ചമായിരിക്കും. ക്രിയേറ്റിവിറ്റി നമ്മുടെ ഉള്ളിൽ ഉണ്ടെങ്കിൽ ഏതൊരു സിറ്റിയുടെയും രൂപഭാവത്തെ മൊത്തത്തിൽ മെറ്റിയെടുക്കാനായി സാധിക്കും. ഒരുപക്ഷെ, ഇത്തരം ക്രിയേറ്റിവിറ്റികളാണ് ആ സിറ്റിയെ ലോകത്തിൽ അറിയപ്പെടാൻ കാരണമായത്. ക്രിയേറ്റിവിറ്റി കാരണം ആളുകളെ അമ്പരിപ്പിച്ചു ചില സിറ്റികളെ നമുക്കൊന്ന് പരിചയപ്പെടാം.

Fake potholes
Fake potholes

ഒരു ചെറിയ വലിയ രസകരമായ കാര്യം നോക്കാം. പ്ലാസ്റ്റിക് കൃത്യമായി കൃത്യമായ സ്ഥലത്ത് നിക്ഷേപിച്ചാൽ സമ്മാനം. കേൾക്കുമ്പോൾ വളരെ കൗതുകം തോന്നുന്നു എങ്കിലും ഇതൊരു വലിയ കാര്യം തന്നെയാണ്. ഒരു നഗരം നേരിടുന്ന വലിയൊരു പ്രശ്‌നം എന്ന് പറയുന്നത് പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളെ അഭിമുഖീകരിക്കുന്നതാണ്. ഒട്ടുമിക്ക വൻകിട നഗരങ്ങളും പരാചയപ്പെടുന്നതും ഈ കാര്യത്തിലായിരിക്കും. ഏറ്റവും വലിയ വില്ലൻ എന്ന് പറയുന്നത് പ്ലാസ്റ്റിക് തന്നെയാണ്. ഇന്ന് റോഡുകളിലും മറ്റു ഓടകളിലും എല്ലാം തന്നെ നിരവധി പ്ലാസ്റ്റിക്കുകൾ കുമിഞ്ഞു കൂടിയുട്ടുള്ളതായി നമുക്ക് കാണാൻ കഴിയും. എന്നാൽ അയർലൻഡ് ഗവൺമെന്റ് പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന്റെ കാര്യത്തിൽ വിജയിച്ചിരിക്കുകയാണ്. അവർ എന്താണ് ചെയ്തത് എന്ന് നോക്കാം. നഗരങ്ങളിൽ കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ റീസൈക്കിളിംഗ് ചെയ്യുക. അതായത്, ഇത്തരം വസ്തുക്കൾ റീസൈക്കിളിംഗ് ചെയ്യാനായി ഒരു റീസൈക്കിളിങ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഇതിൽ കൊണ്ട് പോയി നിക്ഷേപിക്കുക വഴി റീസൈക്കിളിംഗ് മാത്രമല്ല ഇത് നിക്ഷേപിക്കുന്ന ആൾക്ക് ചെറിയൊരു തുക സമ്മാനമായി ലഭിക്കുകയും ചെയ്യും. വളരെ നല്ലൊരു കാര്യം തന്നെയല്ലേ. ഇത് വഴി ഗവണ്മെന്റിനു നഗരങ്ങൾ വൃത്തിയാക്കുന്നതിനുള്ള എക്സ്പെൻസ്‌ കുറയുന്നു.
നമ്മുടെ നാട്ടിലൊക്കെ ഇത്തരമൊരു സംവിധാനം കൊണ്ട് വന്നിരുന്നെങ്കിൽ ജലസ്രോതസ്സുകളും റോഡുകളുമെല്ലാം പ്ലാസ്റ്റിക് വിമുക്തമായേനെ.

ഇത്പോലെ നഗരങ്ങളിൽ നടപ്പിലാക്കുന്ന മറ്റു ക്രിയേറ്റിവിറ്റിയെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.