ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കിടക്ക ഇതാണ്, ഉറങ്ങിയ ശേഷം ഭൂകമ്പമോ സുനാമിയോ നിങ്ങളുടെ ഉറക്കം കൊടുത്തില്ല.

ഇന്ന് നമുക്ക് അറിയേണ്ട കാര്യങ്ങളെല്ലാം തന്നെ നമ്മുടെ വിരൽത്തുമ്പിലുണ്ട്. ലോകത്തിൻറെ ഏത് കോണിലും ഉള്ള വിവരങ്ങൾ അറിയണമെങ്കിൽ അതിനുള്ള സാങ്കേതികവിദ്യകളുംഇന്ന് ലഭ്യമാണ്. കാരണം ഇൻ്റർനെറ്റ് യുഗത്തിലാണ് ജീവിക്കുന്നത്.ഇൻറർനെറ്റിന്റെ യുഗത്തിൽ നമുക്ക് ധാരാളം വിവരങ്ങൾ ലഭ്യമാണ്. പ്രത്യേകിച്ച് സോഷ്യൽ മീഡിയകളിൽ ദിനംപ്രതി വിജ്ഞാനപ്രദമായ നിരവധിവീഡിയോകൾ കാണുന്നുണ്ട്. വിചിത്രമായതും അത്ഭുതകരമായ ഒത്തിരി വീഡിയോകൾ സോഷ്യൽ മീഡിയകൾ വഴി വൈറലായി കൊണ്ടിരിക്കുന്നു. അത്തരത്തിൽ വൈറലായ ഒരു വീഡിയോയെ കുറിച്ചാണ് ഇന്ന് നാം പറയാൻ പോകുന്നത്. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന കിടക്കുകളെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേൾക്കുകയോ ചിന്തിക്കുകയും ചെയ്തിട്ടുണ്ടോ? അത്തരത്തിൽ രസകരമായ വിചിത്രവുമായ ഒരു കിടക്കയെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

Earthquake Bed
Earthquake Bed

പ്രകൃതി പ്രതിഭാസങ്ങൾ ഒന്നും തന്നെ മാനുഷിക നിയന്ത്രണത്തിൽ അല്ല. അതില്ലാതാക്കാനോ മാറ്റം വരുത്താനോ ചെറിയ രീതിയിലല്ലാതെ നമുക്ക് സാധ്യമാകില്ല.എന്നാൽ പ്രകൃതിയിൽ ഉണ്ടാകുന്ന പല പ്രതിഭാസങ്ങളും അപകടകാരികളായി മാറുമ്പോൾ അവയെ ചെറുക്കാനുള്ള ഒത്തിരി പോംവഴികൾ വികസിച്ചെടുത്തിട്ടുണ്ട്. ഭൂകമ്പം ഉണ്ടായാൽ പോലും അതിൽ ഉറങ്ങുന്ന ആളുടെ ജീവൻ രക്ഷപെടുംവിധം ദൃഢവുമുള്ള കിടക്കയാണ് ഇതെന്ന് തെളിഞ്ഞിട്ടുണ്ട്. അതിൽ താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും.

ഭൂകമ്പം ഉണ്ടായാൽ ബങ്കർ ബെഡ് അടഞ്ഞുകിടക്കും. വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ ത്രിഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ കിടക്കയുടെ പ്രത്യേകതകൾ വിശദീകരിച്ചു തരുന്നത് കാണാം. ഭൂകമ്പം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെയും ഭൂചലനങ്ങളെയും വളരെയധികം പ്രതിരോധിക്കും. കെട്ടിടം കുലുങ്ങുമ്പോൾ ഈ കിടക്ക ഉറങ്ങുന്നയാളെ അകത്തേക്ക് വലിച്ച് മുകളിൽ നിന്ന് അടയ്ക്കുകയും ചെയ്യുന്നു. കട്ടിലിൽ വെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള ഒരു മെഡിക്കൽ കിറ്റും ലഭ്യമാണ് എന്നതാണ് രസകരമായ മറ്റൊരു കാര്യം. അതുകൊണ്ടുതന്നെ പ്രകൃതിക്ഷോഭങ്ങളിൽ ആളുകൾക്ക് ഈ കിടക്കകൾ ഉപയോഗിച്ച് ജീവൻ രക്ഷിക്കാനാകും.

Bed
Bed

ഇത് ഉപയോഗിച്ച ആളുകൾ പറയുന്നതും ഇത് വളരെ ഉപകാരപ്രദമായ ഒരു വസ്തു തന്നെയാണ് എന്നതാണ്. എനെസേറ്റർ എന്ന ഇതിൻറെ ഉപഭോക്താവ് ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ പങ്കിട്ടു. ഈ വീഡിയോക്ക് 20,000 പേർ ലൈക്ക് ചെയ്തപ്പോൾ 15 ലക്ഷത്തിലധികം വ്യൂസ് ആണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.