മണ്ടന്മാരായ ജോലിക്കാരെ പണിക്ക് വെച്ചാല്‍ ഇങ്ങനെ ഇരിക്കും.

മണ്ടത്തരം കണ്ടുപിടിച്ച ചില ആളുകളെ നമ്മൾ കാണാറുണ്ട്. ഇവരുടെയൊക്കെ ചില പ്രവർത്തികൾ കാണുമ്പോൾ നമ്മൾ ഒന്നു ചിന്തിച്ചു പോകും എന്താണ് ഇവർ ചിന്തിക്കുന്നതെന്ന്, അത്തരത്തിൽ ചില ആളുകളെ കുറിച്ച് ആണ് പറയാൻ പോകുന്നത്. ഇവിടെ വ്യത്യസ്തമായ ചില പ്രവർത്തികൾ ചെയ്യുന്ന കുറച്ച് ആളുകളെ കുറിച്ചാണ് പറയുന്നത്.

ബാത്റൂമെന്നു പറയുന്നത് ഏതൊരു മനുഷ്യന്റെയും സ്വകാര്യതയുടെ ഭാഗം തന്നെയാണ്. ഇവിടെയോരു വ്യക്തി രണ്ട് ഇന്ത്യൻ ടോയ്‌ലറ്റുകളും രണ്ട് യൂറോപ്യൻ ക്ലോസറ്റുകളും അഭിമുഖമായ രീതിയിൽ നിർമിച്ചു വച്ചിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇങ്ങനെ നിർമ്മിച്ചതിന് പിന്നിൽ ഉണ്ടായിരുന്ന ചേതോവികാരം എന്താണെന്ന് മാത്രം മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എന്ത് കാര്യത്തിലാണ് ഇദ്ദേഹം ഇങ്ങനെയോരു ഡിസൈൻ കൊണ്ടുവന്നതെന്ന് മനസ്സിലാകുന്നില്ല.

Idiots at Work
Idiots at Work

ഇനി ജോർജിയയിൽ നിന്നുമാണ് വ്യത്യസ്തമായോരു കാഴ്ച കാണാൻ സാധിക്കുന്നത്. ചെറിയോരു വാഹനത്തിന് മുകളിൽ ആ വാഹനത്തിന്റെ ഇരട്ടിവലുപ്പമുള്ള ലോറിയുടെ ഒരു ഭാഗം കയറ്റി വെച്ചിരിക്കുന്ന ദൃശ്യമാണ് കാണാൻ സാധിക്കുന്നത്. ഇത്രയും ചെറിയൊരു കാറിൽ എങ്ങനെയാണ് ഈ ഒരു വലിയ ലോറിയുടെ ഭാഗം കയറ്റി വെച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. എന്തെങ്കിലും ഹമ്പോ മറ്റോ ഉണ്ടാവുകയാണെങ്കിൽ ഈ സാധനം കാറിൽ നിന്നും താഴേക്ക് വീണു പോകുമെന്നും അല്ലെങ്കിൽ കാറിൽ ഉള്ള ആൾക്ക് തന്നെ എന്തെങ്കിലും അപകടം ഉണ്ടാകുമെന്നുമുള്ളത് ഉറപ്പാണ്. എന്ത് ബുദ്ധിയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്തതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.

പണ്ട് നമ്മൾ കഥകളിയിലും മറ്റും കണ്ടിട്ടുള്ള ഒരു കാര്യമാണ് ഇരിക്കുന്ന ചില്ല മുറിക്കുകയെന്ന് പറയുന്നത്. പറയുന്നത് പോലെ ഇവിടെ കോൺക്രീറ്റിന് മുകളിലൊരു വ്യക്തി നിൽക്കുന്ന കാഴ്ച കാണാൻ സാധിക്കുന്നുണ്ട്. അദ്ദേഹം നിൽക്കുന്ന ഭാഗംതന്നെ ഇദ്ദേഹം മുറിച്ചു മാറ്റാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. എന്താണ് ഈ മനുഷ്യൻ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാൻ പോലും സാധിക്കുന്നില്ല. ഇത്തരം ബുദ്ധിയുള്ളവരെ പൂമാലയിട്ട് അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

മനോഹരമായി സിമന്റ് എല്ലാം വെച്ച് വാർത്തിരിക്കുന്ന ഒരു ഭാഗത്തു കൂടെ നടന്നു പോകുന്ന ഒരു മനുഷ്യനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ആ മഹാന്റെ കാൽപ്പാടുകൾ അവിടെ പതിഞ്ഞിട്ടുമുണ്ട്. എത്ര നേരത്തെ ഒരു മനുഷ്യന്റെ ജോലി ആയിരിക്കുമെന്ന് അദ്ദേഹമൊന്ന് ചിന്തിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു ആക്രമണം കാണിക്കാൻ അദ്ദേഹത്തിന് മനസ്സ് വരില്ലായിരുന്നു.