ഈ സ്ത്രീ ഒരു നായയെ വിവാഹം കഴിച്ചു. പിന്നിലെ കാരണം ഇതായിരുന്നു.

അർജന്റീനയിലാണ് ഈ വ്യത്യസ്ഥമായ വിവാഹം നടന്നത്. പ്രതിശ്രുത വരൻ വിവാഹദിനം വിവാഹത്തില്‍ നിന്നും പിന്മാറിയപ്പോള്‍. മണവാട്ടി നായയെ വിവാഹം കഴിച്ചു. ഒരു ദാമ്പത്യബന്ധം തകരുമ്പോൾ ഒരു വ്യക്തി മാനസികമായി തകർന്നടിയുന്നു. എന്നാൽ ഒരു നായയെ വിവാഹം കഴിച്ച് തന്റെ പ്രതിശ്രുതവവരനെ അപമാനിക്കാനാണ് ഈ സ്ത്രീ ഇതെല്ലാം ചെയ്തത്.

അർജന്റീനയിലെ റോബിന പെറ്റോ എന്ന പെൺകുട്ടി വിവാഹത്തിന് തലേദിവസം പ്രതിശ്രുതവരനുമായി പിരിഞ്ഞു. ഇതൊക്കെയാണെങ്കിലും തന്റെ നായയെ വരാനായി അംഗീകരിക്കാനും തിടുക്കത്തിൽ വിവാഹം കഴിക്കാനും അവള്‍ തീരുമാനിച്ചു.

ഇതിനായി സ്ത്രീ തന്റെ നായയെ ഒരുപാട് അലങ്കരിക്കുകയും അവനെ വിവാഹം കഴിക്കുകയും ചെയ്തു. അവളുടെ സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. സോഷ്യല്‍ മീഡിയയില്‍ യുവതി തന്റെ വിവാഹ ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്. ഫോട്ടോ കണ്ട ശേഷം ഈ വ്യത്യസ്ഥമായ വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ധാരാളം ചർച്ചകൾ നടന്നു.

ശനിയാഴ്ച്ച ഹോട്ടൽ ബിഗ്ഗിൻസിലാണ് വിവാഹം നടന്നത്. വാസ്തവത്തിൽ വിവാഹം മുടങ്ങിയപ്പോള്‍ അതെ സമയത്ത് തന്നെ കല്യാണം നടത്തണമെന്ന് പെൺകുട്ടി തീരുമാനിച്ചു. വളർത്തുമൃഗത്തെ തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുമെന്ന് അവളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അറിയില്ലായിരുന്നു.