പസഫിക് സമുദ്രത്തില്‍ ഒരു വര്‍ഷം അകപ്പെട്ടു. ഒടിവില്‍ തിരിച്ചെത്തിയ ശേഷം അയാള്‍ പറഞ്ഞ കഥ.

ഒന്നരവർഷം മുതൽ രണ്ടു വർഷത്തിനിടയിൽ വരെ ഒരു കടലിൽ അകപ്പെട്ടു പോവുക. ഭക്ഷണം പോലും ഇല്ലാതെ അവിടെ ജീവിക്കുക. എന്നിട്ട് അത്ഭുതകരമായി രക്ഷപ്പെട്ടു വരിക. ഈ ഒരു കഥ ആർക്കും വിശ്വസിക്കാൻ ഒരിക്കലും കഴിയുന്ന ഒരു കഥയല്ല. എന്നാൽ ഈ പറയുന്നതാണ് സത്യം. അത്തരത്തിലൊരു കഥയാണ് പറയാൻ പോകുന്നത്. ഏറെ ആകാംഷ നിറഞ്ഞ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഒരാൾ കടലിലേക്ക് മത്സ്യത്തിനെ പിടിക്കുവാൻ പോവുകയായിരുന്നു. അയാൾക്ക് ആണെങ്കിൽ കടലിനെ നല്ല പരിചയമാണ്.

Mexican castaway Jose Ivan
Mexican castaway Jose Ivan

അത്രത്തോളം അയാൾ കടലിൽ ജോലി ചെയ്തിട്ടുണ്ട്. അയാൾ കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകുമ്പോൾ കരയിൽനിന്ന് ഒരാളുമായി സൗഹൃദത്തിലായിരുന്നു. ഒരു ചെറുപ്പക്കാരനായിരുന്നു അത്. അയാളോട് ഇദ്ദേഹം ചോദിക്കുന്നുണ്ട് കടലിലേക്ക് മീൻപിടിക്കാൻ തന്നോടൊപ്പം വരുന്നൊ എന്ന്. അക്കാലത്ത് അവിടെ കടലിൽ നിന്നും മീൻ പിടിച്ചു കൊണ്ടിരിക്കുക എന്ന് പറഞ്ഞാൽ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമാണ്. കാരണം അത്രത്തോളം നല്ലൊരു വരുമാന മാർഗ്ഗമായിരുന്നു. അതുകൊണ്ടുതന്നെ പിന്നീട് ഒന്നും ചിന്തിക്കാതെ അയാൾ ഇത് സംസാരിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവർ കടലിലേക്ക് പോവുകയാണ്. എന്നാൽ പ്രതീക്ഷിക്കാത്ത രീതിയിൽ പെട്ടെന്ന് മഴ വന്നു. കാലാവസ്ഥ മാറി കടലിൻറെ ഭാവവും മാറി തുടങ്ങി.

ഇവർ ഉപയോഗിച്ചിരുന്ന ബോട്ടിൽ എൻജിനുകളും ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കാൻ തുടങ്ങി. ബോട്ട് എൻജിൻ പൂർണമായി നിലച്ചു. കയ്യിൽ കരുതിയിരുന്ന മറ്റു ബാറ്ററികൾ എടുത്ത് ഉപയോഗിച്ചെങ്കിലും ശക്തമായ മഴയിലും കാറ്റിലും അത് പ്രവർത്തനരഹിതമായി. രണ്ടുപേരും ഭയപ്പെട്ടു എന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് കുറച്ചു സമയങ്ങൾക്കു ശേഷം ഇവർക്ക് കരയും ആയുള്ള പൂർണ ബന്ധവും അറ്റു പോകുക ആണ്. ഇനിയുള്ള പ്രതീക്ഷ മറ്റൊരു ബോട്ട് അല്ലെങ്കിൽ കപ്പൽ വരുന്നതുവരെ അവിടെ കാത്തു നിൽക്കുക എന്നുള്ളത്. നടുക്കടലിൽ രണ്ടുപേർ മാത്രം പെട്ടുപോയ അവസ്ഥ. എന്ത് ചെയ്യാൻ സാധിക്കും അവരുടെ ദിവസങ്ങൾ കടന്നുപോയി. അതോടൊപ്പം തന്നെ അവരുടെ കൈയിൽ ആകെയുണ്ടായിരുന്ന ഭക്ഷണങ്ങൾ ഒക്കെ തീർന്നു തുടങ്ങി.

കയ്യിൽ ആകെയുള്ളത് വെള്ളം മാത്രമാണ്. ഏതാണ്ട് വെള്ളവും അവസാനിക്കാറായി. ഇനി നിർജ്ജലീകരണം ആണ്. ശരീരത്തിലേക്ക് നിർജലീകരണം സംഭവിക്കുകയാണെങ്കിൽ മരണം എളുപ്പമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ശുദ്ധ ജലത്തിൻറെ അഭാവം അവരെ വല്ലാതെ അലട്ടാൻ തുടങ്ങി. അവസാനം ജലത്തിനു വേണ്ടി അവർ പല മാർഗങ്ങൾ തേടി, അവസാനം അല്പം അറപ്പുളവാക്കുന്നത് ആണെങ്കിലും ആ ഒരു തീരുമാനത്തിലേക്ക് എത്തി. കടൽവെള്ളം ആരോഗ്യത്തിന് വളരെയധികം ഹാനികരമാണ്. എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാം. അതുകൊണ്ട് ജീവൻ പിടിച്ചു നിർത്തുക എന്നതാണ് ഇപ്പോൾ മുഖ്യം. അതുകൊണ്ട് ആമയുടെ ചോരയും സ്വന്തം മൂത്രവും ചേർത്തവർ കുടിക്കാൻ തുടങ്ങി.

അതല്ലാതെ മുൻപിൽ മറ്റു മാർഗമില്ലെന്ന് പറയുന്നതാണ് സത്യം. മത്സ്യങ്ങളെ പച്ചയായി കഴിക്കാൻ തുടങ്ങി. ആരോഗ്യത്തിന് വളരെ മോശമായിരുന്നു.. അതുകൊണ്ടുതന്നെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ മരണം സ്വീകരിക്കാൻ തയ്യാറായി.. അയാൾ മരിച്ചുകഴിഞ്ഞ് ദിവസങ്ങളോളം ആ ശവശരീരം ജീവനോടെ ഇരിക്കുന്നതിനോടൊപ്പം തന്നെ ആ തോണിയിൽ കുറച്ചു കഴിഞ്ഞപ്പോൾ ശവശരീരം നാറാൻ തുടങ്ങി. അത്‌ കടയിലേക്ക് നിക്ഷേപിക്കുക അല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല. അദ്ദേഹവും ഒരുപക്ഷേ മരണം മുന്നിൽ കണ്ടിട്ടുണ്ടാകും. ആത്മഹത്യയെപ്പറ്റി വരെ ചിന്തിച്ചു.