ഏറ്റവും വൃത്തിഹീനമായ രീതിയില്‍ ഉണ്ടാകുന്ന ഭക്ഷണങ്ങള്‍.

ദിവസവും വീട്ടിലെ ഭക്ഷണം കഴിക്കുമ്പോൾ നമുക്കോരു അൽപം ബുദ്ധിമുട്ടുണ്ടാകും.അതുകൊണ്ടുതന്നെ പുറത്തുനിന്നും ആഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും കൂടുതൽ ആളുകളും, ഇനിമുതൽ പുറത്തുനിന്നും ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിക്കുന്നത് വളരെ നല്ല കാര്യമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റിയാണ് പറയുന്നത്.

പുറത്തു നിന്ന് വാങ്ങുന്ന ആഹാരത്തിന് അല്പം രുചി കൂടുതലായിരിക്കുമെന്ന് നമുക്കൊക്കെ തോന്നുന്നതിന് പിന്നിലുള്ള കാരണം എന്താണെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.? പുറത്തുനിന്നുള്ള ക്യാമറയിൽ പതിഞ്ഞ ചില ഭക്ഷണരീതികളെ പറ്റിയാണ് പറയുന്നത്. ഇവിടെ ഒരാൾ പച്ചക്കറി കഴുകുന്നത് നമുക്ക് കാണാൻ സാധിക്കുന്നുണ്ട്, എന്നാൽ അദ്ദേഹം എവിടാണ് പച്ചക്കറി കഴുകുന്നതെന്ന് നന്നായി ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഡ്രെയിനേജ് വെള്ളത്തിലിട്ടാണ് ഇദ്ദേഹം പച്ചക്കറി കഴുകിയെടുക്കുന്നത്. ഈ പച്ചക്കറിയാണ് നമ്മൾ കഴിക്കുന്നതെന്ന് ഓർക്കണം കൊള്ളണം.

Unhygienic Street Food
Unhygienic Street Food

അതുപോലെ മലയാളികൾക്കും അന്യസംസ്ഥാനത്തുമൊക്കെ ഉള്ളവർക്കും ഒക്കെ ഇഷ്ടപ്പെട്ട ഒരു ആഹാരമാണ് പാനിപൂരിയെന്ന് പറയുന്നത്. പാനിപൂരി തട്ടുകടയിൽ ഉണ്ടാകുന്നൊരു വ്യക്തി ചെയ്യുന്ന പരിപാടി കണ്ടാൽ ആരുമൊന്ന് അമ്പരന്നുപോകും. ഇയാൾ ചെയ്യുന്നത് പാനിപൂരിയുടെ വെള്ളത്തിലേക്ക് മൂത്രമൊഴിച്ചു വയ്ക്കുക എന്നതാണ്. അതിനു ശേഷമാണ് ഇയാൾ പാനിപൂരി മറ്റുള്ളവർക്ക് ഉണ്ടാക്കിക്കൊടുക്കുന്നത്. എങ്ങനെയാണ് അത് കഴിക്കുക.?

അതുപോലെ മറ്റൊരാൾ ആണെങ്കിൽ ഭക്ഷണം ഉണ്ടാക്കിയതിലാണ് കാല് വെച്ചിരിക്കുന്നതായാണ് കാണാൻ സാധിക്കുന്നത്. പൊറോട്ട ഉണ്ടാക്കുന്നതിൽ തുപ്പി വയ്ക്കുന്നൊരു വ്യക്തിയേയും നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇത്തരം ഭക്ഷണങ്ങളാണ് നമ്മൾ പുറത്തുനിന്നും വളരെയധികം രുചിയോടെ കഴിക്കുന്നതെന്ന് മനസിലാക്കണം. പ്രത്യേകിച്ച് തട്ടുകടകളിൽ നിന്നും മറ്റും ഭക്ഷണം കഴിക്കുമ്പോൾ എന്തെങ്കിലും ഒരു രുചിവ്യത്യാസം തോന്നുകയാണെങ്കിൽ അത് സ്വാഭാവികം മാത്രമെന്ന് വിചാരിക്കുക.

ഒരു റെസ്ക്ക് ഫാക്ടറിയിലേക്ക് കടന്ന് ചെല്ലുകയാണെങ്കിൽ അവിടെ ഒരാൾ റെസ്ക്കെല്ലാം പായ്ക്ക് ചെയ്യുന്നതിനിടയിൽ അതു നന്നായി നക്കി നോക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. അതിന് രുചിയുള്ളതാണോന്ന് അറിയാനായിരിക്കും ഈ മഹാൻ ഇങ്ങനെ ചെയ്യുന്നത്. ഏതായാലും ഇത്തരം ആഹാരങ്ങളാണ് നമുക്ക് ലഭിക്കുന്നതെന്ന് ഓർക്കുന്നത് നല്ലതായിരിക്കും. പുറത്തുനിന്നും രുചിയോടെ ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഈ കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഭക്ഷണത്തിന് ഒരൽപം രുചി കുറവായിരിക്കും. അതിന് കാരണം നമ്മൾ കെമിക്കലുകളോന്നും അതിൽ ചേർക്കുന്നില്ല എന്നതാണ്. അതുകൊണ്ടുതന്നെ അത് നമുക്ക് ആരോഗ്യം നൽകുന്നതായിരിക്കും.