ലോകത്ത് ജനിച്ച അസാധാരണമായ ഇരട്ടകള്‍.

ഇരട്ട കുട്ടികളെ കാണുമ്പോൾ എല്ലാവർക്കും മനസ്സിന് ഒരു പ്രത്യേക സന്തോഷമായിരിക്കും ഉണ്ടാവുക. ഒരേ മുഖമുള്ള ഇരട്ടക്കുട്ടികൾ ആരുടെയും മനസ്സിലേക്ക് ഇടം നേടും. ചിലപ്പോൾ അച്ഛനും അമ്മയ്ക്കും പോലും കണ്ടുപിടിക്കാൻ സാധിക്കാത്ത മുഖമുള്ള കുട്ടികളുണ്ട്. അത്രത്തോളം സാമ്യതയാണ് പലപ്പോഴും ചില ഇരട്ട കുട്ടികൾക്ക് ഉണ്ടാവുന്നത്. അത്തരത്തിലുള്ള ഇരട്ടക്കുട്ടികളെ കുറിച്ചാണ് പറയാൻ പോകുന്നത്.

Twins
Twins

ഒരുപോലെ ഇരിക്കുന്ന രണ്ട് ഇരട്ടക്കുട്ടികളെ ആണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. ഇവർ കുട്ടിക്കാലം മുതൽ തന്നെ ഏകദേശം ഒരേ പോലെ തന്നെയായിരുന്നു ഇരുന്നത്. പിന്നീട് ചെറിയ വ്യത്യാസം വളർന്നപ്പോൾ വന്നു. അപ്പോൾ ഇവർ കോസ്മറ്റിക് സർജറി വഴി ഒരു പോലെയാവുകയും ചെയ്തിട്ടുണ്ട്. മറ്റൊരു വ്യത്യസ്തമായ കാര്യം എന്താണെന്ന് വെച്ചാൽ ഇവർ തിരഞ്ഞെടുത്ത ജീവിത പങ്കാളിയും ഒരാൾ തന്നെയാണ്. അതായത് ഇവർക്ക് ഒരു ജീവിതപങ്കാളി മതിയെന്ന് ഇവർ തിരഞ്ഞെടുക്കുകയായിരുന്നു.. കുട്ടിക്കാലം മുതൽ തന്നെ എല്ലാ കാര്യങ്ങളും പങ്കുവെച്ച് വളർന്ന ഇവർ തങ്ങളുടെ ജീവിത പങ്കാളിയെയും പങ്കുവെക്കുവാൻ തീരുമാനിക്കുകയായിരുന്നുവെന്നതാണ് സത്യം. രണ്ടുപേർക്കും കൂടി ഒരു ജീവിത പങ്കാളി മാത്രമാണ് ഉള്ളത്. ഇവര് ജീവിതപങ്കാളിയുമായി വളരെ സ്നേഹത്തിലാണ് കഴിയുന്നത്. ഇപ്പോഴിതാ ഇവർക്ക് മറ്റൊരു വിചിത്രമായ ആഗ്രഹം കൂടിയുണ്ട്. തങ്ങളുടെ ഭർത്താവിൽനിന്നും ഒരേസമയം തന്നെ ഗർഭിണിയാകണം എന്നതാണ് ഈ ആഗ്രഹം. ഇവരുടെ ഈ ആഗ്രഹം സാധിക്കാൻ പറ്റുമോ ഇല്ലയോന്ന് അറിയില്ലയെന്നാണ് ജീവിതപങ്കാളി പറയുന്നത്. എന്താണെങ്കിലും ഇതിനുവേണ്ടിയുള്ള ചികിത്സയും ഇവർ ആരംഭിച്ചുവെന്ന് അറിയാൻ സാധിക്കുന്നുണ്ട്.

അതുപോലെ രണ്ടുവർഷങ്ങളിലായി ജനിച്ച ഇരട്ടകളെ കുറിച്ചും നമുക്ക് അറിയാൻ സാധിക്കുന്നുണ്ട്. ഇരട്ടകൾ എങ്ങനെയാണ് രണ്ടുവർഷങ്ങളിലായി ജനിക്കുന്നത് എന്നതാണ് സംശയമെങ്കിൽ വളരെ വ്യത്യസ്തമായ ഒരു ജനനമായിരുന്നു അവരുടേത്. അത് എടുത്തു പറയേണ്ടിയിരിക്കുന്നു. അതായത് ഇവർ ജനിച്ചതൊരു ന്യൂയറിലും വർഷാവസാനത്തിലുമാണ്. അതായത് ഒരു കുട്ടി ഡിസംബർ 31ന് ജനിച്ചപ്പോൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ മറ്റൊരു കുട്ടി ജനിച്ചത് ജനവരി ഒന്നിനാണ്. അതുകൊണ്ടുതന്നെ ഇവരുടെ ബർത്ത് സർട്ടിഫിക്കറ്റിൽ രണ്ട് വർഷങ്ങളാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ആ ആശുപത്രിയിൽ വിചിത്ര സംഭവമുണ്ടാക്കിയത് വലിയതോതിൽ തന്നെയുള്ളോരു അമ്പരപ്പായിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്ക് സമ്മാനങ്ങളോക്കെ അവർ നൽകുകയും ചെയ്തിരുന്നു.