ചില വിചിത്രമായ വിവാഹങ്ങൾ.

വിവാഹം എന്നത് എല്ലാവരുടെയും ജീവിതത്തിൽ ഏറ്റവും അമൂല്യം നിറഞ്ഞ ഒരു നിമിഷം തന്നെയാണ്. ഓരോ ആളുകളും തങ്ങളുടെ ജീവിത പങ്കാളികളെ സ്വന്തമാക്കുന്ന ദിവസം ഒരിക്കലും ജീവിതത്തിൽ മറക്കാതിരിക്കാനുള്ള ഒരു ദിവസമാക്കി മാറ്റാറുണ്ട്. ഇതിനുവേണ്ടി അവർ വ്യത്യസ്തവും മനോഹരവുമായ രീതികളാണ് സ്വീകരിക്കാറ്. ദിനംപ്രതി ഓരോ ആളുകളുടെയും വിവാഹങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. കാരണം, ഓരോരുത്തർക്കും തങ്ങളുടെ വിവാഹം എങ്ങനെ ആയിരിക്കണം എന്ന സങ്കൽപ്പങ്ങളുണ്ട്. എന്നാൽ, വളരെ വിചിത്രമായതും രസകരമായതുമായ ചില വിവാഹങ്ങളാണ് നമ്മളിന്ന് പരിചയപ്പെടാൻ പോകുന്നത്.



Unusual Weddings
Unusual Weddings

ക്യാനിയോൺ വിവാഹം. കാലിഫോർണിയൻ ദമ്പതികളായ ഗിമ്പർലിയും റയാനും ആദ്യമായി കണ്ടുമുട്ടുന്നത് ഒരു ഫെസ്റ്റിവലിനായിരുന്നു. അവിടെ അവർ ഒരു റോപ് വാക്കിങ് ചെയ്യുന്ന സമയത്താണ് ആദ്യമായി കാണുന്നത്. പിന്നെ അവിടന്ന് ഏറെ പരിചിതർ ആവുകയും പ്രണയത്തിൽ ആവുകയും പിന്നീടത് വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. ഇവരുടെ വിവാഹം ഏറെ വ്യത്യസ്തമായിരുന്നു. ആദ്യമായി ഇവർ കണ്ടുമുട്ടിയ സ്ഥലത്തു വെച്ച് തന്നെയായിരുന്നു ഇവരുടെ വിവാഹം. വിവിധ നിറത്തിലുള്ള നൂലുകൾ കൊണ്ട് നെയ്ത ഒരു വലിയ നെറ്റ് തറയിൽ നിന്നും 400അടി ഉയരത്തിൽ സ്ഥാപിച്ചു അതിൽ നിന്ന് കൊണ്ടായിരുന്നു ഇവരുടെ വിവാഹം. എല്ലാ സുരക്ഷാ സംവിധാനങ്ങളോട് കൂടിയായിരുന്നു വിവാഹം. വളരെ രസകരവും അതിലേറെ ഏറെ അപകടം മുന്നിൽ കണ്ടു കൊണ്ടുള്ള വിവാഹ ചടങ്ങുകൾ തന്നെയായിരുന്നു ഇവരുടേത്.



ഇതുപോലെ വിചിത്രമായ മറ്റു വിവാഹങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.