ഉപ്പും മുളകും നിര്‍ത്തിയോ? ഷൂട്ടിംഗ് നടന്നിട്ട് ദിവസങ്ങളോളം ആയെന്ന് ആരാധകര്‍.

മലയാളി കുടുംബങ്ങളുടെ ഒരു ഇഷ്ട്ട പരമ്പരയാണ് ഉപ്പും മുളകും. ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് ഉപ്പും മുളകും എന്ന പരമ്പര മലയാളി മനസ്സുകളുടെ ഹൃദയം കയ്യടക്കിയത്. അതിലെ കഥാപാത്രങ്ങളാണ് ഈ സീരിയലിന് ജീവന്‍ നല്‍കിയത്. ബാലുവും നീലുവും അവരുടെ മക്കളുമടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിലെ രസകരവും വളരെ വികാരനിര്‍ഭരവുമായ നിമിഷങ്ങളാണ്  ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്. ബാലുവിന്‍റെ രണ്ടാമത്തെ മകളായ ലച്ചു എന്ന കഥാപാത്രത്തിന് വളരെ കുറച്ചു എപിസോഡ് കൊണ്ട് തന്നെ ആരാധകര്‍ ഉണ്ടായിട്ടുണ്ട്.

ഈ ഒരു പരമ്പരയുടെ പ്രത്യേകത എന്തെന്നാല്‍ ഇതിലെ കഥയും കഥാപാത്രങ്ങളും നമ്മുടെ ജീവിതത്തില്‍ നടക്കുന്ന കുഞ്ഞു കുഞ്ഞു സംഭവങ്ങള്‍ അത് പോലെ പകര്‍ത്തിയ പോലെ തന്നും. ഒരു അച്ഛനും അമ്മയും മക്കളും അടങ്ങുന്ന ഒരു ചെറിയ കുടുംബ പാശ്ചാതലമുള്ള സീരിയല്‍ തന്നെയാണ് ഇത്. അത് കൊണ്ട് തന്നെ ഇതിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ബാലുവിനും നീലുവിനും ചെറിയ മകള്‍ പാറുക്കുട്ടി വന്നതോടെ ഈ പരമ്പരക്ക് ആരാധകരുടെ എണ്ണം കൂട്ടി. എപിസോഡുകള്‍ വളരെ രസകരമായി പോയിക്കൊണ്ടിരിക്കുമ്പോള്‍ ആണ് ലച്ചുവിനു വിവാഹം നിശ്ചയിക്കുന്നതും അതിനോടനുബന്ധിച്ച ഒരുക്കങ്ങളും. ഇവയൊക്കെയും തന്നെ ശെരിക്കും നമ്മുടെ കുടുംബങ്ങളില്‍ നടക്കുന്ന അതേ അനുഭൂതിയാല്‍ ഈ പരമ്പരക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് സത്യം.

വിവാഹം ദിവസം ഒരച്ഛനും മകളും വേര്‍പിരിയുമ്പോഴുണ്ടാകുന്ന വികാര നിരഭാരമായ നിമിഷങ്ങള്‍ മലയാളി മനസ്സുകള്‍ ഏറ്റെടുത്തതോടെ പരമ്പര വിജയിച്ചു എന്ന് തന്നെ പറയാം. എന്നാല്‍ വിവാഹ ശേഷം ലച്ചു എന്ന കഥാപാത്രത്തിന്‍റെ പിന്മാറ്റം ആരാധകരെ ഏറെ വിഷമിപിച്ചു എന്ന് തന്നെ പറയാം. എന്നാല്‍ ആ കഥാപാത്രത്തിന്‍റെ കുറവുകള്‍ അറിയിക്കാതെ സീരിയല്‍ മുന്നോട്ടു പോകുകയായിരുന്നു. എന്നാല്‍ കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പാശ്ചാതലത്തില്‍ എല്ലാ ഷൂട്ടിങ്ങും നിര്‍ത്തി വെക്കേണ്ടി വന്നെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അതെല്ലാം പുനരാരംഭിച്ചിരുന്നു. പതിവ് പോലെ ഉപ്പും മുളകും അതാത് ദിവസങ്ങളിലെ എപിസോഡുകള്‍ സംപ്രേഷണം ചെയ്യുമെങ്കിലും പ്രൊമോ വീഡിയോ കാണാത്തതില്‍ ആരാധകര്‍ നിരാശരായിരുന്നു. ഉപ്പും മുളകും നിര്‍ത്തിയോ എന്ന് ആരാധകര്‍ ചോദിച്ചിരുന്നു. എന്താണ് അതിനു പിന്നിലെ കാരണം എന്നറിയാന്‍ ഈ വീഡിയോ ഒന്നു കണ്ടു നോക്കുക.