ജീവിതത്തില്‍ ഉപകാരപ്പെടുന്നു ഈ വിദ്യകള്‍ അറിയാതെ പോകരുത്.

നമുക്ക് ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം. ചില സമയങ്ങളില്‍ ചെറിയ പ്രശ്നങ്ങള്‍ നമുക്ക് ശാരീരികമായോ മാനസികമായോ കായികമായോ നേരിടേണ്ടി വരുമ്പോള്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. നമുക്കറിയാം നമ്മുടെയൊക്കെ ഈയൊരു ജീവിതം തന്നെ ദൈവം എല്ലാവര്‍ക്കും ഒരുപോലെ തന്ന വലിയൊരു യാത്ര തന്നെയാണ്. അതിലൊരുപാട് കയ്പ്പേറിയതും മധുരമേറിയതുമായ പരീക്ഷണങ്ങള്‍ നിറഞ്ഞ അനുഭവങ്ങള്‍ ദൈവം നമുക്ക് സമ്മാനിക്കും. അതില്‍ കഴിവുള്ളവനും ബുദ്ധിശാലിയും അതിനെ വേണ്ട രീതിയില്‍ നേരിടും അല്ലാത്തവന്‍ പരാജയപ്പെടും. അപ്രതീക്ഷിതമായിട്ടാണ് പലരുടെയും ജീവിതത്തില്‍ പല അപകടങ്ങളും വന്നു ചേരുന്നത്. പലര്‍ക്കും ആ ഒരു ഘട്ടത്തില്‍ തന്റെ മുന്നിലുള്ള ആ അപകടത്തെ എങ്ങനെ മറികടക്കണം എങ്ങനെ നേരിടണം എന്നൊന്നും അറിയില്ല. അത്തരത്തില്‍ ഒട്ടുമിക്ക ആളുകളുടെയും ജീവിതത്തില്‍ കണ്ടുവരുന്ന ചില അപകടങ്ങളെ കുറിച്ചും കൃത്യ സമയത്ത് ഏത് രീതിയിലുള്ള ഇടപെടലുകളാണ് വേണ്ടത് എന്നതിനെ കുറിച്ചുമാണ് ഇവിടെ പറയാന്‍ പോകുന്നത്. ഒരുപക്ഷെ, അപകട സമയത്തുള്ള നമ്മുടെ കൃത്യമായ മനസാന്നിധ്യത്തോട് കൂടിയുള്ള ഇടപെടലുകള്‍ അപകടങ്ങളുടെ തീവ്രത കുറയ്ക്കാന്‍ സാധിച്ചേക്കാം. ഒരറിവും ചെറുതല്ല.

Defense Tips
Defense Tips

ജീവിതത്തില്‍ ഒരിക്കലെങ്കിലും പട്ടി പിറകെ ഓടിയിട്ടില്ലാത്ത ആളുകള്‍ ഉണ്ടാകില്ല. അങ്ങനെ ഒരനുഭവം ഉള്ളവര്‍ ഒരിക്കലും അന്നോടിയ ഓട്ടം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല എന്നതാണ് സത്യം. ജീവനും കൊണ്ടോടുക എന്ന് മാത്രേ നമ്മള്‍ കേട്ടിട്ടുണ്ടാകുകയൊള്ളൂ. അത് എന്താണ് എന്നറിയാന്‍ ഒരു പട്ടി പിറകെ ഓടണം. കേള്‍ക്കുമ്പോള്‍ നമുക്ക് ചിരി വന്നേക്കാം. അത് അനുഭവിച്ചവര്‍ക്കേ അത് എത്രത്തോളം നമ്മെ പേടിപ്പെടുത്തുന്നതായിരുന്നു എന്ന് മനസ്സിലാകുകയൊള്ളൂ. സാധാരണഗതിയില്‍ നായ നമ്മുടെ പിറകെ ഓടിയാല്‍ നമ്മളും സര്‍വ്വ ശക്തിയെടുത്ത് ഓടും. അവയുടെ വേഗതയ്ക്ക് മുന്നില്‍ നമുക്ക് ഓടി ജയിക്കനാകില്ല എന്നതാണ് മറ്റൊരു സത്യം. നമ്മള്‍ അവയെ ഭയക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയാലാണ് അവ നമ്മെ ആക്രമിക്കാന്‍ മുതിരുന്നത്. ഓടുക എന്നല്ലാതെ മാറ്റരു മാര്‍ഗ്ഗം നമുക്ക് മുന്നിലുണ്ടാകില്ല. ഇങ്ങനെ നായകള്‍ നമ്മെ ആക്രമിക്കാന്‍ വരുന്നുണ്ട് എന്ന് മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ ഒന്നുംകാത്തു നില്‍ക്കരുത് സര്‍വ്വ ധൈര്യവും കയ്യിലെടുത്ത് ആ പരിസരത്ത് എവിടെയെങ്കിലും കല്ലോ വടിയോ ഉണ്ടെങ്കില്‍ അവയെ അത് കൊണ്ട് നേരിടുക. ഒരു പരിധി വരെ നായകള്‍ക്ക് അത് കാണുമ്പോള്‍ പേടി തോന്നുകയും അവ പിന്തിരിഞ്ഞോടാനും സാധ്യതയുണ്ട് .

അത്പോലെ പല വീട്ടമ്മമാര്‍ക്കും പറ്റുന്ന ഒരബദ്ധമുണ്ട്. ഫ്രൈ പാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും പാത്രങ്ങളോ ഓയില്‍ ഒഴിച്ച് അടുപ്പത്ത് വെക്കും. എന്നിട്ട് മറ്റേതെങ്കിലും ജോലിക്ക് പോകും തിരിച്ചു വരുമ്പോ അതൊന്നാകെ ആളി കത്തുന്നുണ്ടാകും. എന്നാല്‍ നമ്മുടെ ചെറിയൊരു അശ്രദ്ധ വലിയ അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നമ്മള്‍ ചിന്തിക്കാറില്ല. പലര്‍ക്കും ഈയൊരു അപകടത്തെ നേരിടേണ്ടത് എന്നറിയില്ല. എങ്ങനെയാണ് ഇത്തരത്തിലുള്ള തീ അണക്കേണ്ടത് എന്ന് നോക്കാം. ഒരു സ്റ്റീല്‍ പാത്രം കൊണ്ട് തീ പിടിച്ച ഫ്രൈ പാന്‍ മൂടുക. അപ്പോള്‍ വേഗത്തില്‍ തീ അണയുകയും അപകട തീവ്രത കുറയുകയും ചെയ്യുന്നു.

ചില അറിവുകള്‍ നമുക്ക് ജീവിതത്തില്‍ പലപ്പോഴും ഉപകാരപ്രദമായേക്കാം. ചില അറിവുകള്‍ വലിയ അപകടങ്ങള്‍ ഇല്ലാതാക്കുകയും പല ജീവനുകള്‍ രക്ഷിക്കാനും കഴിഞ്ഞേക്കാം. കൂഉതല്‍ അറിവുകള്‍ക്കായി താഴെയുള്ള വീഡിയോ കാണുകയും മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യുകയും ചെയ്യുക.